സിപിഐ-സിപിഎം പോര് കോടതിയിലേക്ക്; പരിസ്ഥിതി ദുർബല പ്രദേശങ്ങൾ സംരക്ഷിക്കണം, സർക്കാരിന് നോട്ടീസ്!

  • Posted By: Desk
Subscribe to Oneindia Malayalam

തിരുവനന്തപുരപം: സിപിഐയുടെ ഹർജിയിൽ സംസ്ഥാന സര്‍ക്കാരിന് ഹരിത ട്രൈബ്യൂണലിന്റെ നോട്ടീസ്. കയ്യേറ്റങ്ങൾ ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് സിപിഐ നേതാവ് പി പ്രസാദ് ഹരിത ട്രൈബ്യൂണലിനെ സമീപിച്ചിരുന്നു. സിപിഐ നേതാവ് നല്‍കിയ ഹര്‍ജിയിലാണ് സർക്കാരിന് നോട്ടീസ് അയച്ചിരിക്കുന്നത്. കേന്ദ്ര-സംസ്ഥ സർക്കാരുകൾ എതിർ കക്ഷികളായാണ് സിപിഐ നേതാവ് ഹർജി സമർപ്പിച്ചത്.മൂന്നാറിലെ പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ ഉള്‍പ്പടെ കൈയേറ്റം വ്യാപകമാണെന്നും ഈ കൈയേറ്റം ഒഴിപ്പിച്ച് അതീവ പരിസ്ഥിതി ദുര്‍ബലമായ ഈ മേഖല സംരക്ഷിക്കണമെന്ന് പി പ്രസാദ് സമർപ്പിച്ച ഹർജിയിൽ ആവശ്യപ്പെടുന്നു.

കൈയേറ്റക്കാരുടെ രാഷ്ട്രീയ പിന്‍ബലം ഒഴിപ്പിക്കലിന് തടസ്സം നില്‍ക്കുന്നുവെന്നും ഒഴിപ്പിക്കലിന് രാഷ്ട്രീയ ഇച്ഛാശക്തിയില്ലെന്നും അടിയന്തിര സ്വഭാവത്തോടെ പരിഗണിക്കണമെന്നുമാണ് പി പ്രസാദിന്റെ ആവശ്യം. മൂന്നാറിലെ ഭൂമി സംരക്ഷണവുമായി ബന്ധപ്പെട്ട കാര്യം സര്‍ക്കാര്‍ വിശദീകരിക്കണമെന്നാണ് ട്രൈബ്യൂണല്‍ നല്‍കിയ നോട്ടീസില്‍ സർ‌ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. കയ്യേറ്റം ഒഴിപ്പിക്കുന്നതിന് സംസ്ഥാന സർക്കാരിന് രാഷ്ട്രീയ ഇച്ഛാ ശക്തി ഇല്ലെന്നും പ്രസാദ് ഹർജിയിൽ കുറ്റപ്പെടുത്തുന്നു.

Munnar

കയ്യേറ്റത്തിന് പിന്നിൽ ഉന്നതരാണ്. ഇവർക്ക് സർക്കാരിൽ സ്വാധീനമുണ്ട്. അതുകൊണ്ടാണ് കൈയ്യേറ്റം ഒഴിപ്പിക്കൽ നടപടി മുന്നോട്ട് പോകാത്തത്. ഇക്കാര്യങ്ങളിലെല്ലാം കോടതിയുടെ ഇടപെടല്‍ ഉണ്ടാകണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു. 12 പേജുള്ള ഹര്‍ജിയാണ് ഹരിത ട്രൈബ്യൂണലില്‍ നല്‍കിയിട്ടുള്ളത്. ജനുവരി 12ന്ഹര്‍ജി വീണ്ടും പരിഗണിക്കും. പാര്‍ട്ടിയുടെ പിന്തുണയോടെയാണ് തന്റെ നീക്കമെന്നും പാര്‍ട്ടി തന്നെ ചുമതലപെടുത്തുകയായിരുന്നെന്നും പി പ്രസാദ് പറഞ്ഞു.

English summary
Munnar: NGT issues notice to state over CPI petition

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്