കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

തിരഞ്ഞെടുപ്പില്‍ ജാതി, മതം ഒക്കെയാണ് ചർച്ച: മാറണം, കാലാവസ്ഥയെ കുറിച്ച് ചര്‍ച്ച വേണം: തുമ്മാരുകുടി

Google Oneindia Malayalam News

കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച കേരളത്തില്‍ കാതലായ ചര്‍ച്ചകള്‍ നടക്കുന്നില്ലെന്ന വിമര്‍ശനവുമായി യുഎന്‍ ദുരന്തനിവാരണ വിദഗ്ധര്‍ മുരളീ തുമ്മാരുകുടി. പ്രളയവും കാലാവസ്ഥ വ്യതിയാനവും മണ്ണിടിച്ചിലും ഒക്കെ നമുക്ക് ഒരാഴ്ചത്തെ മാത്രം ചർച്ചാ വിഷയമാണ്. തിരഞ്ഞെടുപ്പ് കാലം ആയാൽ രാഷ്ട്രീയം, ജാതി, മതം ഒക്കെയാണ് ചർച്ച. ഈ സാഹചര്യം മാറേണ്ടതാണെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കുന്നു.

എന്താണ് നമ്മുടെ കാലാവസ്ഥക്ക് പറ്റിയിരിക്കുന്നത് ? എങ്ങനെയാണ് നമ്മുടെ കാലാവസ്ഥ മാറാൻ പോകുന്നത് ? കഴിഞ്ഞ ദുരന്തങ്ങളിൽ നിന്നും എന്താണ് നാം പഠിച്ചത് ? എങ്ങനെയാണ് മാറുന്ന കാലാവസ്ഥക്കനുസരിച്ച് നാം ജീവിക്കാൻ പഠിക്കുന്നത് ? തുടങ്ങിയ നിരവധി കാര്യങ്ങളില്‍ വിദഗ്ധമായ ചര്‍ച്ച വേണമെന്നും അദ്ദേഹം വ്യക്തമാക്കുന്നു. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

അവന്‍ സ്വവര്‍ഗാനുരാഗി, സാമന്തയുമായി പ്രീതത്തിന് പ്രണയമുണ്ടാവില്ല, ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തല്‍അവന്‍ സ്വവര്‍ഗാനുരാഗി, സാമന്തയുമായി പ്രീതത്തിന് പ്രണയമുണ്ടാവില്ല, ശ്രീറെഡ്ഡിയുടെ വെളിപ്പെടുത്തല്‍

അപ്പോഴേ പറഞ്ഞില്ലേ ?

അപ്പോഴേ പറഞ്ഞില്ലേ ?
നാട്ടിൽ വീണ്ടും ദുരിത കാലമാണ്. കാര്യങ്ങൾ സസൂക്ഷം വീക്ഷിക്കുന്നുണ്ട്. ഇത്തവണ ബി ബി സിയും സി എൻ എന്നും ഉൾപ്പടെയുള്ള അന്താരാഷ്ട്ര മാധ്യമങ്ങൾ ബന്ധപ്പെട്ടിരുന്നു. കേരളം മുൻപ് കൈകാര്യം ചെയ്ത തരത്തിലുള്ള ദുരന്തമായതിനാൽ മലയാളത്തിൽ അധികം ഒന്നും എഴുതിയില്ല. പക്ഷെ വേറെ അനവധി സുഹൃത്തുക്കൾ എഴുതുകയും ചെയ്തു. പതിവ് പോലെ അനവധി ആളുകൾ നേരിട്ടും അല്ലാതേയും വിമർശനവുമായി വരുന്നുണ്ട്.

ഒരു സുഹൃത്ത് ഇൻബോക്സിൽ എഴുതി
"ഇത് പോലെയുള്ള സമയങ്ങളിൽ ഇറങ്ങുന്ന "ദുരന്ത നിവാരണ വിദഗ്ധരുടെ" ലേഖനങ്ങൾ ആണ് യഥാർത്ഥ ദുരന്തം എന്ന് പറഞ്ഞാൽ തെറി വിളിക്കരുത്. മഴക്കാർ കണ്ടാൽ സുരക്ഷിതമായ സ്ഥലത്തേക്ക് ഉടനെ മാറണം...അവിടെ ഒരാഴ്ച കഴിയാനുള്ള സാമഗ്രികൾ കരുതണം, ജീവൻ രക്ഷ മരുന്നുകൾ കരുതി വെയ്ക്കാൻ ഒരിക്കലും മറക്കരുത്...ഇങ്ങനെയുള്ള ടോട്ടോളജിസ്റ്റ് ഇഡിയോട്ടിക്‌ യുസ്‌ലെസ് സെർമോൺ ഇറക്കിയുള്ള ഉൽബോധനം പരമ ബോറാണ് സാറമ്മാരെ... അതൊക്കെ എല്ലാർക്കും അറിയാം. പക്ഷേ വാചകം അടിക്കുന്ന പോലെ സംഗതി അത്ര എളുപ്പമല്ല."

മറ്റൊരു സുഹൃത്ത് പരസ്യമായി എഴുതി

മറ്റൊരു സുഹൃത്ത് പരസ്യമായി എഴുതി
"അപ്പൊ എങ്ങനാ സാറേ, ഡാം തുറക്കണോ ? ഫേസ്ബുക്ക് വിദഗ്ദ്ധരുടെ അഭിപ്രായം ഒന്നും കണ്ടില്ലല്ലോ". സംഗതി സത്യമാണ്. ഓരോ ദുരന്തം ഉണ്ടാകുമ്പോഴും "കാലാവസ്ഥ വ്യതിയാനം", "ഗാഡ്‌ഗിൽ" എന്നൊക്കെപ്പറഞ്ഞു വിദഗ്ദ്ധർ വന്നാൽ ആർക്കും ദേഷ്യം വരും. ഡാമിന്റെ കാര്യമാണെങ്കിൽ പറയാനുമില്ല. പക്ഷെ ഇവർ പറയാത്ത ഒരു സത്യം കൂടി ഉണ്ട്. ഈ ദുരന്തം വരാത്തപ്പോഴും ഞങ്ങൾ ഇവിടെ "കാലാവസ്ഥ വ്യതിയാനം" "ദുരന്ത നിവാരണം", എന്നൊക്കെ സ്ഥിരമായി പറയാറുണ്ട്, പോസ്റ്റാറുണ്ട്, സംസാരിക്കാറുണ്ട്.

ഞാൻ തന്നെ കഴിഞ്ഞ മൂന്നു മാസത്തിൽ തന്നെ എത്രയോ പ്രാവശ്യം ഈ വിഷയത്തെ പറ്റി പറയുകയും എഴുതുകയും ചെയ്തു. ഐ പി സി സി റിപ്പോർട്ട് വന്നപ്പോൾ കാലാവസ്ഥ വ്യതിയാനത്തെ പറ്റി ക്ലബ്ബ് ഹൗസിൽ സംസാരിച്ചിരുന്നു. കുട്ടനാടിൻ്റെ ഭാവിയെപ്പറ്റി ഈ മാസം ആദ്യം സംസാരിച്ചിരുന്നു. തീരദേശവും കാലാവസ്ഥ വ്യതിയാനവും എന്ന വിഷയത്തിൽ കഴിഞ്ഞ വ്യാഴാഴ്ച കുഫോസ് അലുംനി മീറ്റിംഗിൽ സംസാരിച്ചിരുന്നു.

കിടിലന്‍ ലുക്കില്‍ ബിഗ് ബോസ് താരം റിതു മന്ത്ര: ചിത്രം ഏറ്റെടുത്ത് ആരാധകര്‍

പ്രളയം ഇല്ലാത്ത ആഗസ്തിൽ

പക്ഷെ പ്രളയം ഇല്ലാത്ത ആഗസ്തിൽ കാലാവസ്ഥ വ്യതിയാനത്തെ പറ്റി സംസാരിച്ചാൽ കേൾക്കാൻ ആളുകളെ കിട്ടാറില്ല. സാധാരണ ഏതൊരു വിഷയത്തെ പറ്റി സംസാരിച്ചാലും അഞ്ഞൂറ് ആളുകൾ ക്ലബ്ബ് ഹൌസ് റൂമിൽ കാണും, കാലാവസ്ഥയെ പറ്റി സംസാരിച്ചപ്പോൾ ഇരുന്നൂറിന് താഴെ!. കുട്ടനാടിൻ്റെ ഭാവിയെപ്പറ്റിയുള്ള സെമിനാറിൽ നൂറാളുകൾ തികഞ്ഞില്ല ! ഇതാണ് പ്രശ്നം. ദുരന്തം ഒക്കെ നമുക്ക് "ഈ ആഴ്‌ചയിലെ" മാത്രം വിഷയമാണ്. അതുകൊണ്ടാണ് നമ്മൾ വേണ്ടത്ര തയ്യാറെടുക്കാത്തതും ദുരന്തങ്ങൾ ഒഴിവാക്കാൻ വേണ്ടതെന്താണോ അത് ചെയ്യാത്തതും. അതുകൊണ്ടാണ് വീണ്ടും വീണ്ടും ദുരന്തം ഉണ്ടാകുന്നത്.

രണ്ടായിരത്തി പതിനെട്ടിൽ മഹാ പ്രളയം ഉണ്ടായി. കാലാവസ്ഥ വ്യതിയാനം ഒക്കെ വലിയ ചർച്ചയായി. രണ്ടായിരത്തി പത്തൊമ്പതിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് വന്നു. കാലാവസ്ഥ വ്യതിയാനം ചർച്ചയായോ ? ഇല്ല, ജാതി, മതം, പാർട്ടി ഒക്കെയാണ് വിഷയം. കാലാവസ്ഥയൊന്നുമല്ല.
രണ്ടായിരത്തി പത്തൊമ്പതിൽ വലിയ ഉരുൾ പൊട്ടലും നിലമ്പൂരിൽ ഉൾപ്പടെ വെള്ളപ്പൊക്കവും ഉണ്ടായി രണ്ടായിരത്തി ഇരുപതിൽ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വന്നു. കാലാവസ്ഥ വ്യതിയാനം ചർച്ചാ വിഷയമായോ ? ഇല്ല.

രാഷ്ട്രീയം, ജാതി, മതം ഒക്കെയാണ് ചർച്ച

രണ്ടായിരത്തി ഇരുപത്തി ഒന്നിൽ നിയമസഭാ തിരഞ്ഞെടുപ്പ് വന്നു. കാലാവസ്ഥ വ്യതിയാനം ചർച്ചാ വിഷയമായോ ?. മുന്നണികൾ തമ്മിൽ ഈ വിഷയത്തിൽ ഉള്ള കാഴ്ചപ്പാടിലും കർമ്മപദ്ധതിയിലും വ്യത്യാസങ്ങൾ ഉണ്ടോ എന്ന് ആരെങ്കിലും ചോദിച്ചോ ? ഇല്ല .
കാരണം, പ്രളയവും കാലാവസ്ഥ വ്യതിയാനവും മണ്ണിടിച്ചിലും ഒക്കെ നമുക്ക് ഒരാഴ്ചത്തെ മാത്രം ചർച്ചാ വിഷയമാണ്. തിരഞ്ഞെടുപ്പ് കാലം ആയാൽ രാഷ്ട്രീയം, ജാതി, മതം ഒക്കെയാണ് ചർച്ച. ഇതാണ് മാറേണ്ടത്.

ഇന്നലെയും ഇന്നുമായി നാട്ടിലെ അനവധി ചാനലുകൾ ചർച്ചക്ക് വിളിച്ചു. ഞാൻ ഒന്നിലും പങ്കെടുത്തില്ല. ഉരുൾ പൊട്ടലും മണ്ണിടിച്ചിലും വെള്ളപ്പൊക്കവും ഡാം തുറക്കുന്നതും ഒക്കെയായി ആളുകൾ ആകെ പേടിച്ചിരിക്കയാണ്. അവരോട് കാലാവസ്ഥ വ്യതിയാനവും എങ്ങനെയാണ് ദുരന്തത്തെ അറിഞ്ഞു കാലാവസ്ഥ കൈകാര്യം ചെയ്യേണ്ടത്, സർക്കാർ കാലാവസ്ഥ വ്യതിയാനത്തിനെതിരെ എന്ത് ചെയ്യണം എന്നൊക്കെ പറയുന്നത് ശരിയല്ല. അതല്ല ആളുകളുടെ മുൻഗണന. ജീവൻ രക്ഷിക്കുന്നതാണ്, ബന്ധുക്കളുടെ, മിത്രങ്ങളുടെ, നാട്ടുകാരുടെ സുരക്ഷ ആണ്. രക്ഷാ പ്രവർത്തനവും ദുരിതാശ്വാസവും ഒക്കെയാണ് സർക്കാർ ശ്രദ്ധിക്കുന്നത്.

 എല്ലാവരും ശ്രദ്ധിക്കേണ്ടത്

ഇതൊക്കെയാണ് ഇപ്പോൾ എല്ലാവരും ശ്രദ്ധിക്കേണ്ടത്. സ്വയ രക്ഷ, കുടുംബത്തിന്റെ രക്ഷ, മിത്രങ്ങളുടെ, നാട്ടുകാരുടെ രക്ഷ. ഇതൊക്കെ. മുൻ‌കൂർ നിർദ്ദേശങ്ങൾ, രക്ഷാ പ്രവർത്തനം, ക്യാമ്പുകൾ, ആവശ്യത്തിനുള്ള ഭക്ഷണം, വെള്ളം, ടോയിലറ്റ് സൗകര്യങ്ങൾ, കോവിഡ് പ്രോട്ടോക്കോൾ അനുസരിക്കാനുള്ള സാഹചര്യം, ഇതൊക്കെ ഒരുക്കുക. പഴയത് പോലെ രക്ഷാ പ്രവർത്തനത്തിലും ദുരിതാശ്വാസത്തിലും പരമാവധി ഏർപ്പെടുക. ഇതിലപ്പുറം ചാടിക്കടന്നിട്ടുള്ളവർ ആണ് നമ്മൾ, ഈ ദുരന്തവും നമ്മൾ കൈകാര്യം ചെയ്യും എന്നതിൽ എനിക്ക് സംശയമില്ല.

പക്ഷെ ഇതെല്ലം കഴിയുമ്പോൾ വീണ്ടും നമുക്ക് ചർച്ച ചെയ്യണം. എന്താണ് നമ്മുടെ കാലാവസ്ഥക്ക് പറ്റിയിരിക്കുന്നത് ? എങ്ങനെയാണ് നമ്മുടെ കാലാവസ്ഥ മാറാൻ പോകുന്നത് ? കഴിഞ്ഞ ദുരന്തങ്ങളിൽ നിന്നും എന്താണ് നാം പഠിച്ചത് ? എങ്ങനെയാണ് മാറുന്ന കാലാവസ്ഥക്കനുസരിച്ച് നാം ജീവിക്കാൻ പഠിക്കുന്നത് ? എന്തുകൊണ്ടാണ് രണ്ടായിരത്തി പതിനെട്ടിൽ വെള്ളം പൊങ്ങാത്ത പ്രദേശങ്ങളിൽ രണ്ടയിരത്തി പത്തൊമ്പതിലും രണ്ടായിരത്തി പത്തൊമ്പതിലും ഇരുപത്തിലും വെള്ളം പൊങ്ങാത്തിടത്ത് രണ്ടായിരത്തി ഇരുപത്തി ഒന്നിൽ വെള്ളം പൊങ്ങിയത് ?
സ്ഥലവിനിയോഗത്തിലും നിർമ്മാണങ്ങളിലും എന്ത് സ്ഥായിയായ മാറ്റങ്ങൾ ആണ് നാം വരുത്തേണ്ടത് ?

ബണ്ടുകളും സ്പിൽവേയും

ബണ്ടുകളും സ്പിൽവേയും ഒക്കെയായി കുട്ടനാടിന് ഒരു ഭാവിയുണ്ടോ ? നിർമ്മിത ബുദ്ധിയും ഇന്റർനെറ്റ് ഓഫ് തിങ്‌സും പോലുള്ള സംവിധാനങ്ങൾ ഉരുൾ പൊട്ടൽ മുൻ‌കൂർ പ്രവചിക്കാൻ നമുക്ക് ഉപയോഗിക്കാമോ ? എങ്ങനെയാണ് നമ്മുടെ ഷോർട്ട് റേഞ്ച് വെതർ ഫോർകാസ്റ്റിംഗ് കൂടുതൽ കാര്യക്ഷയമാക്കുന്നത് ? എങ്ങനെയാണ് മൊബൈൽ ഫോൺ സംവിധാനങ്ങൾ ഉപയോഗിച്ച് മുന്നറിയിപ്പുകൾ ഏറ്റവും വേഗത്തിൽ നാട്ടുകാരിൽ എത്തിക്കുന്നത് ?

ഒന്നിന് പുറകെ ഒന്നായി വെള്ളപ്പൊക്കവും ഉരുൾ പൊട്ടലും ന്യൂനമർദ്ദവും പെരുമഴയും ഒക്കെ വരുന്നത് കണ്ടിട്ടെങ്കിലും നമ്മുടെ ഭാവിയെ ബാധിക്കുന്ന, നമ്മുടെ അടുത്ത തലമുറയെ ബാധിക്കുന്ന അടിസ്ഥാന പ്രശ്നമാണ് കാലാവസ്ഥവ്യതിയാനം എന്ന ബോധം നമ്മുടെ ഉള്ളിൽ ഉറക്കുമോ ? നമ്മുടെ രാഷ്ട്രീയത്തിൽ കാലാവസ്ഥ വ്യതിയാനം ഒരു വിഷയമാകുമോ ?കാത്തിരുന്ന് കാണാം. തൽക്കാലം സുരക്ഷിതരായിരിക്കുക

പിറന്നാള്‍ ദിനം അടിച്ചു പൊളിച്ച് അഹാന കൃഷ്ണ: ചിത്രങ്ങള്‍ വൈറല്‍

Recommended Video

cmsvideo
അപൂർവ ദൃശ്യങ്ങൾ..ഇടുക്കി ഡാം തുറക്കുന്നത് ഡാമിന്റെ മുകളിൽ നിന്നും നോക്കുമ്പോൾ| Oneindia Malayalam

English summary
Muralee Thummarukudy calls for core discussions on climate change in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X