തിരുവനന്തപുരത്ത് ആര്‍എസ്എസ് കാര്യവാഹകിനെ വെട്ടിക്കൊന്നു, സംസ്ഥാന ഹര്‍ത്താല്‍

  • Posted By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: ശ്രീകാര്യത്ത് ആര്‍എസ്എസ് പ്രവര്‍ത്തകനെ ഒരു സംഘം ആളുകള്‍ വെട്ടിക്കൊന്നു. ആര്‍എസ്എസ് കാര്യവാഹകായ രാജേഷാണ്(34) കൊല്ലപ്പെട്ടത്. നാല്‍പ്പതോളം വെട്ടേറ്റ ഇയാളുടെ ജീവന്‍ രക്ഷിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു മരണം.

ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഞായറാഴ്ച സംസ്ഥാന വ്യാപകമായി ഹര്‍ത്താല്‍ ആചരിക്കാന്‍ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ആഹ്വാനം ചെയ്തിട്ടുണ്ട്.

ഗുരുതരമായ പരിക്കേറ്റ ഇയാളെ ആദ്യം തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. അറ്റുപോയ കൈ തുന്നിച്ചേര്‍ക്കാനായി പിന്നിട് സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

Murder

കഴിഞ്ഞ ദിവസം നഗരത്തിലുണ്ടായ ബിജെപി-സിപിഎം സംഘര്‍ഷത്തിന്റെ തുടര്‍ച്ചയാണ് കൊലപാതകമെന്ന് സംശയിക്കുന്നു. തിരുവനന്തപുരത്ത് ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഡിജിപി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

ഇടവക്കോട് കരിന്പുക്കോണത്ത് ആര്‍.എസ് .എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റു മരിച്ച സംഭവത്തില്‍ സി പി ഐ എമ്മിന് യാതൊരു ബന്ധവുമില്ല എന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പ്രസ്താവനയില്‍ അറിയിച്ചു. കഴിഞ്ഞ കുറച്ചു നാളുകളായി ഈ പ്രദേശത്തെ കോളനിയില്‍ വ്യക്തിപരമായ ചില പ്രശനങ്ങള്‍ നടന്നു വന്നിരിന്നു. ഇതിന് തുടര്‍ച്ചയാണ് ഇന്നുണ്ടായ സംഭവം എന്നും കരുതുന്നു..

English summary
RSS karyavahak Rajesh (34) was hacked to death at Sreekaryam on Friday night, BJP call for state wide harthal
Please Wait while comments are loading...