ഭർത്താവിനെയും മകനെയും കൊലപ്പെടുത്തിയ സ്ത്രീയുടെ മൃതദേഹം കിണറ്റിൽ!! പിന്നിൽ ദുരൂഹത
ചൊവ്വാഴ്ച പുലർച്ചെ മുതൽ ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.
കുന്നംകുളം: ഭർത്താവിനെയും മകനെയും കൊലപ്പെടുത്തിയ കേസിലെ പ്രതിയായ സ്ത്രീയുടെ മൃതദേഹം പൊതുകിണറ്റിൽ കണ്ടെത്തി. ആറ് വയസുകാരനായ ഇവരുടെ മകന്റെ മൃതദേഹവും കിണറ്റിൽ നിന്ന് കണ്ടെത്തിയിട്ടുണ്ട്. കുന്നംകുളം കോട്ടിയിൽ റോഡിൽ മുതിരംപറമ്പത്ത് താമിയുടെ മകൾ പ്രേമയെയും മകൻ സുപ്രീമിനെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
ചൊവ്വാഴ്ച പുലർച്ചെ മുതൽ ഇവരെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്. ആന്ധ്രയിൽ താമസിക്കുന്നതിനിടെയാണ് ഇവർ ഭർത്താവ് ചിറ്റഞ്ഞൂർ സാമ്പിക്കൽ ശ്രീധരന്റെ മകൻ സുരേഷിനെയും ഒരു മകനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് പ്രേമ.

കഴിഞ്ഞ സെപ്തംബർ 14നായിരുന്നു കൊല നടന്നത്. ഇതിനു ശേഷം അറസ്റ്റിലായ പ്രേമ പിന്നീട് ജാമ്യത്തിലിറങ്ങുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് മാസംതോറും ആന്ധ്രയിലെ പോലീസ് സ്റ്റേഷനിലെത്തി ഒപ്പിടാൻ നിർദേശിച്ചിരുന്നു. ഇതിനായി ഒപ്പിടാൻ ചൊവ്വാഴ്ച പോകാനിരിക്കെയാണ് മരണം.
സംഭവം ആത്മഹത്യയാണെന്നാണ് പോലീസ് പറയുന്നത്. കാരണം വ്യക്തമല്ല. ഇവരുടെ ആത്മഹത്യ കുറിപ്പ് വീട്ടിൽ നിന്ന് കണ്ടെത്തി.












Click it and Unblock the Notifications