ആലപ്പുഴയിലെ കൊലപാതകം; പ്രതികള്‍ പ്രായപൂര്‍ത്തിയാകാത്തവര്‍, പിടികൂടിയത് ക്രൈംബ്രാഞ്ച് സിഐഡി

  • Posted By: Desk
Subscribe to Oneindia Malayalam

ആലപ്പുഴ. സ്പിരിറ്റ് കേസിലെ പ്രതിയെ മര്‍ദിച്ചു കൊലപ്പെടുത്തിയ കേസില്‍ പത്തു വര്‍ഷങ്ങള്‍ക്ക് ശേഷം നിര്‍ണായകമായ അറസ്റ്റ്. ഉറ്റ ബന്ധു ഉള്‍പ്പടെ പ്രായപൂര്‍ത്തിയാകാത്ത മൂന്നുപേര്‍ ചേര്‍ന്നാണ് തിരുവാമനപുരം സ്വദേശി അരുണ്‍കുമാറിനെ കൊലപ്പെടുത്തിയതെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞിരിക്കുന്നത്. മുഖ്യപ്രതിയെ, കൊല നടന്ന തിരുവല്ല തിരുവാമനപുരത്തെ വീട്ടിലെത്തിച്ചു തെളിവെടുത്ത ശേഷം പത്തനംതിട്ട ജില്ലാ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുവനൈല്‍ ഹോമിലേക്ക് റിമാന്‍ഡ് ചെയ്തു. ഇന്നു ജുവനൈല്‍ ബോര്‍ഡ് പ്രതിയെ കേള്‍ക്കും.

 crimeinnoida

ബംഗളൂരുവില്‍ നിന്നാണ് കേസിലെ മുഖ്യപ്രതി വ്യാഴാഴ്ച്ച് അറസ്റ്റിലായത്. 41 കാരനായിരുന്ന അരുണ്‍കുമാറിനെ കൊലപ്പെടുത്തുമ്പോള്‍ പ്രതിക്ക് പ്രായം 15 വയസ്. പതിനാറു വയസ് പ്രായമുണ്ടായിരുന്ന രണ്ടു കുട്ടാളികളും കേസില്‍ ഉണ്ട്. ഇവരില്‍ ഒരാള്‍ വിദേശത്തും മറ്റെയാള്‍ ബംഗളുരുവില്‍ തന്നെയുമാണ് ഇപ്പോള്‍ ഉള്ളത്. എന്നാല്‍ കൃത്യം നടക്കുന്ന സമയത്ത്് പ്രതികള്‍ക്ക് പ്രായപൂര്‍ത്തിയാകാത്തതു കാരണം കസ്റ്റഡിയില്‍ വയ്ക്കാന്‍ പൊലീസിനു അധികാരമില്ല. എന്നാല്‍ പ്രതികള്‍ അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലാണ്. അരുണ്‍കുമാര്‍ മദ്യപിച്ച് സ്ഥിരമായി ശല്യമുണ്ടാക്കിയതിനാലാണ് മര്‍ദിച്ച് കൊലപ്പെടുത്തിയതെന്ന് പ്രതി മൊഴി നല്‍കി.

കൊലനടത്തിയ വീട്ടില്‍ എത്തിച്ച് തെളിവെടുപ്പും പൂര്‍ത്തിയാക്കി. 2007 നവംബര്‍ 23നാണ് തിരുവാമനപുരം ത്രിവേണിയില്‍ ഒറ്റയ്ക്കു താമസിക്കുകയായിരുന്ന അരുണ്‍കുമാര്‍ കൊല്ലപ്പെട്ടുന്നത്. സ്പിരിറ്റ് കേസില്‍ അകപ്പെട്ട് ഏഴുമാസം ശിക്ഷ അനുഭവിച്ച് തിരിച്ചെത്തിയ ശേഷമായിരുന്നു കൊല. സ്പിരിറ്റ് മാഫിയയെ ചുറ്റിപ്പറ്റിയുള്ള ലോക്കല്‍ പൊലീസിന്റെ അന്വേഷണം എങ്ങുമെത്താതായതോടെയാണ് കേസ് ക്രൈംബ്രാഞ്ച് കൈമാറിയത്. ആലപ്പുഴ ക്രൈംബ്രാഞ്ച് സിഐഡി എ.നസീറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കൊലനടന്ന് ഒരു പതിറ്റാണ്ടിനുശേഷം കേസില്‍ വഴിത്തിരിവുണ്ടാക്കിയത്


ഇന്ത്യ സ്‌കില്‍സ് കേരള; വിസ്മയമായി കുരുന്നുകളും; ഒന്നാം സമ്മാനം ഒരു ലക്ഷം

ജീവിത പങ്കാളിയെ തേടുകയാണോ? കേരള മാട്രിമോണിയിൽ രജിസ്ട്രേഷൻ സൗജന്യം!

English summary
murder happened before 10 years; culprit got arrested by crime branch cid

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്