Get Updates
Get notified of breaking news, exclusive insights, and must-see stories!

കണ്ണൂരിലെ ആര്‍എസ്എസ്, സിപിഎം നേതാക്കള്‍ക്ക് ഭീഷണി

തലശ്ശേരി: ആര്‍എസ്എസ് ജില്ലാ ശാരീരിക് ശിക്ഷണ്‍ പ്രമുഖ് മനോജ് കുമാര്‍ വെട്ടേറ്റു മരിച്ച സാഹചര്യത്തില്‍ കണ്ണൂരിലെ സിപിഎം ആര്‍എസ്എസ് നേതാക്കള്‍ക്ക് നേരെ അക്രമ ഭീഷണിയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ സുരക്ഷ കര്‍ശനമാക്കാന്‍ ആഭ്യന്തരവകുപ്പ് നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഓണം കഴിയുന്നതോടുകൂടി സംഘര്‍ഷ സാധ്യത വര്‍ദ്ധിക്കാന്‍ സാധ്യതയുണ്ടെന്നാണ് കണ്ടെത്തല്‍. പ്രത്യേകിച്ചും തലശ്ശേരി കൂത്തുപറമ്പ് മേഖലകളില്‍. ഇവിടുത്തെ പോലീസ് സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കാനും സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ വീടുകള്‍ക്ക് കനത്തകാവല്‍ ഏര്‍പ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്.

cpm

ഒ.കെ വാസു, എ. അശോകന്‍ തുടങ്ങി ബിജെപി വിട്ട് സി.പി.എമ്മിലേക്ക് ചേക്കേറിയ നേതാക്കള്‍ക്ക് നേരത്തെ തന്നെ വധഭീഷണിയുണ്ട്. പുതിയ സാഹചര്യത്തില്‍ ഇവരുടെ സുരക്ഷയും വര്‍ദ്ധിപ്പിക്കും. ഇതിനായി ഷാഡോ പോലീസിനെയും നിയോഗിക്കും.

മനോജ് കുമാറിന്റെ കൊലപാതകത്തിനുശേഷം പാര്‍ട്ടി ഓഫീസുകള്‍ക്കുനേരെ പലയിടത്തും ബോംബേറ് ഉണ്ടായിട്ടുണ്ട്. അതിനിടെ, ബിജെപിയുടെ നേതൃത്വത്തില്‍ ശ്രീകൃഷ്ണ ജയന്തി ആഘോഷവും സിപിഎം നേതൃത്വത്തില്‍ ചതയദിന ആഘോഷവും ഒരേ ദിവസം നടത്തുന്നത് പോലീസിന് തലവേദനയായിട്ടുണ്ട്. ഇതിനായി പോലീസ് ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചു ചേര്‍ത്ത് സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ആഭ്യന്തരവകുപ്പിന്റെ ആലോചന.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+