മുരുകന്റെ മരണം...മെഡിക്കല്‍ കോളേജും കുരുക്കില്‍!! ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്‌തേക്കും!!

  • By: Sooraj
Subscribe to Oneindia Malayalam

കൊല്ലം: ചികില്‍സ നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്നു തമിഴ്‌നാട് സ്വദേശിയായ മുരുകന്‍ മരിച്ച സംഭവത്തില്‍ പോലീസ് കടുത്ത നടപടികളേക്ക് നീങ്ങുന്നതായി വിവരം. സ്വകാര്യ ആശുപത്രികള്‍ മാത്രമല്ല തിരുവനന്തപുരം മെഡിക്കല്‍ കോളേജും ഗുരുതരമായ വീഴ്ച വരുത്തിയതായി കണ്ടെത്തിയിട്ടുണ്ട്. നേരത്തേ സ്വകാര്യ ആശുപത്രികളെ കുറ്റപ്പെടുത്തി ആരോഗ്യ വകുപ്പ് പ്രാഥമിക റിപ്പോര്‍ട്ട് ജില്ലാ കലക്ടര്‍ക്കു കഴിഞ്ഞ ദിവസം സമര്‍പ്പിച്ചിരുന്നു.

സംസ്ഥാനത്ത് ബിജെപിയില്‍ പൊട്ടിത്തറി!! ഇരുഗ്രൂപ്പുകളും തുറന്ന പോരിലേക്ക്!!

വീഡിയോ കണ്ട് മന്ത്രിമാരും നേതാക്കളും ഞെട്ടി!!! അയച്ചത്...അന്വേഷണം മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക്!!

മെഡിക്കല്‍ കോളേജ് പ്രതിക്കൂട്ടില്‍

മെഡിക്കല്‍ കോളേജ് പ്രതിക്കൂട്ടില്‍

തിരുവനന്തപുരം മെഡിക്കല്‍ കേളേജും സംഭവത്തില്‍ പ്രതിക്കൂട്ടിലായെന്നതാണ് പുതിയ സംഭവം. മനപ്പൂര്‍വ്വം തന്നെ മെഡിക്കല്‍ കോളേജ് വീഴ്ച വരുത്തിയതാാണ് കണ്ടെത്തിയിരിക്കുന്നത്.

വെന്റിലേറ്റര്‍ ഇല്ലെന്ന വാദം

വെന്റിലേറ്റര്‍ ഇല്ലെന്ന വാദം

വെന്റിലേറ്റര്‍ സൗകര്യമില്ലെന്ന് അറിയിച്ചാണ് മെഡിക്കല്‍ കോളേജ് മുരുകന് ചികില്‍സ നിഷേധിച്ചത്. എന്നാല്‍ രണ്ടു വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നപ്പോഴാണ് ആശുപത്രി അധികൃതര്‍ ഇത്തരമൊരു കള്ളം പറഞ്ഞതെന്ന് വ്യക്തമായിട്ടുണ്ട്.

മൂന്നു മണിക്കൂര്‍ കാത്തുനിന്നു

മൂന്നു മണിക്കൂര്‍ കാത്തുനിന്നു

മൂന്നു മണിക്കൂറോളാണ് മുരുകനുമായി ആംബുലന്‍സ് ആശുപത്രിയില്‍ കാത്തു നിന്നത് എന്നാല്‍ വെന്റിലേറ്റര്‍ ഇല്ലെന്ന് അറിയിക്കുക മാത്രമല്ല ബദല്‍ സംവിധാനവും നല്‍കാന്‍ കോളേജ് തയ്യാറായില്ല. വെന്റിലേറ്റര്‍ ഇല്ലെന്ന് മൊഴി നല്‍കി അന്വേഷണസംഘത്തെയും അധികൃതര്‍ തെറ്റിദ്ധരിപ്പിച്ചതായി തെളിഞ്ഞിട്ടുണ്ട്.

 ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്‌തേക്കും

ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്‌തേക്കും

കേസില്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യുന്നതിനെകുറിച്ച് പോലീസ് നിയമോപദേശം തേടിയതായി മനോരമന്യൂസ് റിപ്പോര്‍ട്ടില്‍ പറയുന്നു. ചികില്‍സ നിഷേധത്തിന് അറസ്റ്റ് അനിവാര്യമാണെന്നാണ് അന്വേഷണസംഘം കരുതുന്നത്.

അത്യാഹിത വിഭാഗം ചെയ്തത്

അത്യാഹിത വിഭാഗം ചെയ്തത്

മുരുകനുമായി ആംബുലന്‍സ് മെഡിക്കല്‍ കോളേജിലെത്തിയപ്പോള്‍ അവയവ ശസ്ത്രക്രിയ വിഭാഗത്തിലും പൊള്ളല്‍ ചികില്‍സ വിഭാഗത്തിലും രണ്ടു പോര്‍ട്ടബിള്‍ വെന്റിലേറ്ററുകള്‍ ഒഴിവുണ്ടായിരുന്നു. എന്നാല്‍ മേധാവികളുമായി കൂടിയാലോചന പോലും നടത്താതെയാണ് വെന്റിലേറ്റര്‍ ഒഴിവില്ലെന്ന് അത്യാഹിത വിഭാഗം അറിയിച്ചത്.

ആശുപത്രി അധികൃതരുടെ വിശദീകരണം

ആശുപത്രി അധികൃതരുടെ വിശദീകരണം

ഈ രണ്ടു വെന്റിലേറ്ററുകളും പുറത്തു നിന്നെത്തുന്ന രോഗിക്ക് നല്‍കാന്‍ സാധിക്കില്ലെന്നാണ് ആശുപത്രി അധികൃതരുടെ ഇപ്പോഴത്തെ വിശദീകരണം. എന്നാല്‍ ഈ വാദം തെറ്റാണെന്നാണ് വിദഗ്ധര്‍ പറയുന്നത്. അണുബാധയൊഴിപ്പിക്കണമെങ്കില്‍ വെന്റിലേറ്റര്‍ സംവിധാനത്തിലെ ചെറിയ വില മാത്രമുള്ള ചില ഉപകരണങ്ങള്‍ മാറ്റി സ്ഥാപിച്ചാല്‍ മതിയെന്നതാണ് യാഥാര്‍ഥ്യം.

മുരുകന്റെ മരണം

മുരുകന്റെ മരണം

ശനിയാഴ്ച രാത്രി 11 മണിയോടെയാണ് സുഹൃത്തിനൊപ്പം ബൈക്കില്‍ പോകവെ മുരുകനു സാരമായി പരിക്കേറ്റത്. തുടര്‍ന്ന് വിവിധ ആശുപത്രികളെ സമീപിച്ചെങ്കിലും പല കാരണങ്ങളും പറഞ്ഞ് ചികില്‍സ നിഷേധിക്കുകയായിരുന്നു. ഏഴു മണിക്കൂറോളം ചികില്‍സ ലഭിക്കാതെ ആംബുലന്‍സില്‍ കിടന്ന മുരുകന്‍ പുലര്‍ച്ചെ മരണത്തിനു കീഴടങ്ങുകയായിരുന്നു.

English summary
Govt hospital also responsible for Murugan's death
Please Wait while comments are loading...