മുരുകനെ കൊലയ്ക്കു കൊടുത്ത ഡോക്ടര്‍മാര്‍ ഒളിവില്‍..അറസ്റ്റിനെ ഭയന്ന് മുങ്ങി..മുന്‍കൂര്‍ ജാമ്യം ??

  • By: Nihara
Subscribe to Oneindia Malayalam

കൊല്ലം : സമൂഹ മനസാക്ഷിയെ ഒന്നടങ്കം ഞെട്ടിപ്പിച്ചൊരു സംഭവമായിരുന്നു ചികിത്സ നിഷേധിക്കപ്പെട്ട് അന്യസംസ്ഥാന തൊഴിലാളിയായ മുരുകന്‍ മരണപ്പെട്ടത്. തമിഴ്‌നാട് സ്വദേശിയായ മുരുകന്റെ മരണത്തില്‍ ആരോപണ വിധേയമായ ആശുപത്രികള്‍ക്കെതിരെ നടപടി എടുക്കുമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചിരുന്നു. ചികിത്സ നിഷേധിച്ച സംഭവത്തില്‍ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്ന മുറവിളി ഉയരുന്നതിനിടയില്‍ ഡോക്ടര്‍മാര്‍ മുങ്ങി.

അറസ്റ്റുണ്ടാകുമെന്ന ആശങ്ക പരന്നതോടെയാണ് കൊല്ലത്തെ രണ്ട് സ്വകാര്യ ആശുപത്രികളില്‍ അന്ന് ഡ്യൂട്ടിയിലുണ്ടായിരുന്ന ചില ഡോക്ടര്‍മാര്‍ സ്ഥലത്തു നിന്നും മുങ്ങിയത്. പോലീസ് അന്വേഷണം അന്തിമഘട്ടത്തില്‍ എത്തിയതോടെയാണ് ഡോക്ടര്‍മാര്‍ സ്ഥലത്തു നിന്നും മുങ്ങിയത്.

ആശുപത്രികള്‍ കുടുങ്ങുമെന്ന പ്രാഥമിക റിപ്പോര്‍ട്ട്

ആശുപത്രികള്‍ കുടുങ്ങുമെന്ന പ്രാഥമിക റിപ്പോര്‍ട്ട്

മുരുകന്‍റെ മരണവുമായി ബന്ധപ്പെട്ട് ആശുപത്രികളെ കുറ്റപ്പെടുത്തി ആരോഗ്യ വകുപ്പിന്റെ പ്രാഥമിക റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. തിങ്കളാഴ്ച രാവിലെയാണ് ആശുപത്രികള്‍ ചികില്‍സ നല്‍കാന്‍ തയ്യാറാവാത്തതിനെ തുടര്‍ന്ന് മുരുകന്‍ മരണത്തിനു കീഴടങ്ങിയത്.

വേണ്ട വിധത്തില്‍ നോക്കിയിരുന്നെങ്കില്‍

വേണ്ട വിധത്തില്‍ നോക്കിയിരുന്നെങ്കില്‍

മെഡിട്രീന, മെഡിസിറ്റി ആശുപത്രികളിലെ ഡോക്ടര്‍മാര്‍ മുരുകനെ വേണ്ട വിധത്തില്‍ നോക്കുക പോലും ചെയ്തില്ലെന്ന് ആരോഗ്യ വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. വെന്റിലേറ്ററും ഡോക്ടറുമുണ്ടെന്ന് ഉറപ്പിച്ച ശേഷമാണ് മുരുകനെ മെഡിട്രീനയിലേക്ക് അയച്ചതെന്ന കിംസ് ആശുപത്രിയുടെ മൊഴിയും ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ചികിത്സ മാത്രമല്ല ആംബുലന്‍സും നിഷേധിച്ചു

ചികിത്സ മാത്രമല്ല ആംബുലന്‍സും നിഷേധിച്ചു

ചികില്‍സ നിഷേധിച്ചതു മാത്രമല്ല, മരിച്ച ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി മുരുകന്റെ ഭൗതിക ശരീരം കൊണ്ടുപോവാന്‍ ആംബുലന്‍സും വിട്ടുനല്‍കിയിരുന്നില്ല. കൊല്ലം ജില്ലാ ആശുപത്രിയാണ് ആംബുലന്‍സ് വിട്ടുനല്‍കാതിരുന്നത്.

അറസ്റ്റിനെ ഭയന്ന് ഡോക്ടര്‍മാര്‍ മുങ്ങി

അറസ്റ്റിനെ ഭയന്ന് ഡോക്ടര്‍മാര്‍ മുങ്ങി

മുരുകന്റെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം അന്തിമ ഘട്ടത്തിലേക്ക് എത്തിയതോടെ അറസ്റ്റ് ഉണ്ടാവുമെന്ന വാര്‍ത്ത പരന്നതോടെയാണ് ആരോപണവിധേയമായ ആശുപത്രിയില്‍ നിന്നും ഡോക്ടര്‍മാര്‍ സ്ഥലത്തു നിന്നും മുങ്ങിയത്.

അന്വേഷണത്തോട് സഹകരിക്കാതെ മാറി നിന്നു

അന്വേഷണത്തോട് സഹകരിക്കാതെ മാറി നിന്നു

മുരുകന് ചികിത്സ നിഷേധിച്ച സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നതിനിടയില്‍ കൂടുതല്‍ കാര്യങ്ങള്‍ അറിയുന്നതിന് വേണ്ടി അന്വേഷണ സംഘം രണ്ടാമതെത്തിയപ്പോള്‍ ഡോക്ടര്‍മാര്‍ സഹകരിച്ചിരുന്നില്ല. ഡോക്ടര്‍മാര്‍ വരാതിരുന്നതിന്റെ കാരണം തിരക്കിയപ്പോള്‍ വ്യക്തമായ വിവരങ്ങള്‍ അധികൃതര്‍ നല്‍കിയിരുന്നില്ല.

സിസിടിവിയും ജീവനക്കാരുടെ മൊഴിയും

സിസിടിവിയും ജീവനക്കാരുടെ മൊഴിയും

സിസിടിവി ദൃശ്യങ്ങളും ആശുപത്രി രേഖകളും ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാരുടെ വിവരവും ശേഖരിച്ചായിരുന്നു അന്വേഷണ സംഘം മടങ്ങിയത്. ഡോക്ടര്‍മാരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ലഭ്യമായിരുന്നില്ല.

അറസ്റ്റ് അനിവാര്യം

അറസ്റ്റ് അനിവാര്യം

മുരുകന് ചികിത്സ നിഷേധിച്ച സംഭവത്തില്‍ ആരോപണ വിധേയമായ ആശുപത്രികളിലെ ഡോക്ടര്‍മാരെ അറസ്റ്റ് ചെയ്യണമെന്ന മുറവിളി തുടരുകയാണ്. അറസ്റ്റ് ഒഴിവാക്കുന്നതിനുള്ള സാഹചര്യം ഇല്ലെന്നാണ് അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥന്‍ പറഞ്ഞതെന്ന് കേരളകൗമുദി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു

മുന്‍കൂര്‍ ജാമ്യത്തിന് ശ്രമിക്കുന്നു

മുരുകന് ചികിത്സ നിഷേധിച്ച സംഭവത്തില്‍ അകത്താകുമെന്ന് ഉറപ്പായ സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ മുന്‍കൂര്‍ ജാമ്യത്തിന് വേണ്ടി ശ്രമിക്കുന്നുവെന്നുള്ള വാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്.

English summary
Doctors were trying for anticipatory bail in Murukan's death case.
Please Wait while comments are loading...