Get Updates
Get notified of breaking news, exclusive insights, and must-see stories!

സംഗീത സംവിധായകന്‍ രാഘവന്‍ മാസ്റ്റര്‍ അന്തരിച്ചു

തലശ്ശേരി: സംഗീത സംവിധായകന്‍ കെ രാഘവന്‍ മാസ്റ്റര്‍(99) അന്തരിച്ചു. പുലര്‍ച്ചെ നാലരയോടെ തലശ്ശേരി സഹകരണ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. 400 പരം ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്ന മാഷ്
മലയാള സിനിമ സംഗീത മേഖലയില്‍ മാറ്റത്തിന്റെ വഴിതുറന്നതില്‍ മുഖ്യപങ്കുവഹിച്ചു.

1913ല്‍ എം കൃഷ്ണന്‍-നാരായണി ദമ്പതികളുടെ മകനായി ജനനം. കുട്ടിക്കാലം മുതല്‍ സംഗീതത്തോടും ഫുട്‌ബോളിനോടുമായിരുന്നു കമ്പം. ആകാശാവാണിയിലെ തംബുരു ആര്‍ട്ടിസ്റ്റായി ഔദ്യോഗിക ജീവിതം ആരംഭിച്ചു.

Raghavan Master

പുള്ളിമാന്‍(1951) എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. 1954ല്‍ നീലക്കുയില്‍ എന്ന സിനിമ പുറത്തിറങ്ങിയതോടെയാണ് രാഘവന്‍ മാസ്റ്റര്‍ ശ്രദ്ധിക്കപ്പെടാന്‍ തുടങ്ങിയത്. ഭാസ്‌കരന്‍ മാസ്റ്ററുടെ വരികള്‍ക്ക് മാസ്റ്റര്‍ നല്‍കിയ സംഗീതം മലയാള ലോകം രണ്ടും കൈയും നീട്ടി സ്വീകരിച്ചു. 60 ഓളം ചിത്രങ്ങള്‍ക്കാണ് സംഗീതം പകര്‍ന്നിട്ടുള്ളത്.

2010ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു. രണ്ടു തവണ മികച്ച സംഗീതസംവിധായകനുള്ള സംസ്ഥാന അവാര്‍ഡുകള്‍ നേടി. 1997ലെ ജെസി ഡാനിയേല്‍ പുരസ്‌കാരവും മാഷ്‌ക്കായിരുന്നു.

സൂപ്പര്‍ഹിറ്റായ ചില ഗാനങ്ങള്‍

കായലരികത്തു വലയെറിഞ്ഞപ്പോള്‍

നാഴിയരി പാലു കൊണ്ട്

മാനത്തെ മഴമുകില്‍

ശ്യാമസുന്ദര പുഷ്‌മേ

നാളികേരത്തിന്റെ നാട്ടിലെനിക്കൊരു

കാത്തൂസൂക്ഷിച്ചൊരു കസ്തൂരി

ആറ്റിന്‍കരയക്കരെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+