കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആറാം തന്പുരാന്‍റെ പശ്ചാത്തല സംഗീതം ബാക്കി... സംഗീത സംവിധായകന്‍ രാജാമണി അന്തരിച്ചു

Google Oneindia Malayalam News

ചെന്നൈ: മലയാളികള്‍ക്ക് മറക്കാനാകാത്ത ഏറെ ഗാനങ്ങള്‍ സമ്മാനിച്ച സംഗീത സംവിധായകന്‍ രാജാമണി അന്തരിച്ചു. അറുപത് വയസ്സായിരുന്നു. ഫെബ്രുവരി 14 ന് രാത്രി 11 മണിയോടെ ചെന്നൈയില്‍ വച്ചായിരുന്നു മരണം.

പശ്ചാത്തല സംഗീതത്തിന്റെ അപോസ്തലനായിരുന്നു രാജാമണി. മലയാളം, തമിഴ്, തെലുങ്ക് , കന്നട തുടങ്ങി എല്ലാ തെന്നിന്ത്യന്‍ ഭാഷകളിലും സാന്നിധ്യമുറപ്പിച്ച അതുല്യ പ്രതിഭയായിരുന്നു. എഴുനൂറോളം സിനിമകള്‍ക്ക് പശ്ചാത്തല സംഗീതമൊരുക്കി. നൂറ്റി അമ്പതോളം ഗാനങ്ങള്‍ക്ക് ഈണം പകര്‍ന്നു.

Rajamani

സംഗീത സംവിധായകന്‍ ജോണ്‍സണ്‍ മാസ്റ്ററുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്നു. ജോണ്‍സന്റെ മകള്‍ ഷാന്റെ മരണ വാര്‍ത്ത രാജാമണിയെ ഏറെ ദു:ഖിപ്പിച്ചിരുന്നു. കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്നാണ് രാജാമണിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേയ്ക്കും മരണം സംഭവിച്ചിരുന്നു.

കൂട്ടില്‍ നിന്നും മേട്ടില്‍ വന്ന- എന്ന് തുടങ്ങുന്ന താളവട്ടത്തിലെ ഗാനം മലയാളികള്‍ക്ക് ഒരിയ്ക്കലും മറക്കാനാവില്ല. രാജാമണിയായിരുന്നു ആ ഗാനം ചിട്ടപ്പെടുത്തിയത്. കൂടാതെ 'സ്വയം മറന്നുവോ'(വെല്‍ക്കം ടു കൊടൈക്കനാല്‍), 'നന്ദകിശോരാ'(ഏകലവ്യന്‍) തുടങ്ങിയവയും രാജാമണി ഒരുക്കിയ ഗാനങ്ങളാണ്.

മികച്ച പശ്ചാത്തല സംഗീതത്തിന് സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ആറാം തമ്പുരാന്റെ പശ്ചാത്തല സംഗീതത്തിനായിരുന്നു ഇത്. ഒട്ടേറെ തവണ ഫിലിം ക്രിട്ടിക് പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്. ഇന്‍ ദ നെയിം ഓഫ് ബുദ്ധ എന്ന ചിത്രത്തിന്റെ പശ്ചാത്തല സംഗീതത്തിന് അന്താരാഷ്ട്ര പുരസ്‌കാരങ്ങളും ലഭിച്ചു.

സംഗീത സംവിധായകനായ ചിദംബരനാഥിന്റെ മകനാണ് രാജാമണി. ഭാര്യ ബീന. മകന്‍ അച്ചു രാജാമണിയും സംഗീത സംവിധായകനാണ്. അഭിഭാഷകനായ ആദിത്യയാണ് മറ്റൊരു മകന്‍.

English summary
Noted music director Rajamani, 60, died in Chennai on Sunday night. He is the son of musician L Chidambaranath.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X