• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

വ്രതശുദ്ധിയുടെ നിറവില്‍ വിശ്വാസികള്‍; മുസ്ലിം ലോകം ഇന്ന് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നു

  • By Desk

കോഴിക്കോട്: വ്രതത്തിലും പ്രാര്‍ഥനകളിലും മുഴുകിയ 30 ദിനരാത്രങ്ങള്‍ക്ക് ശേഷം മുസ്ലിങ്ങള്‍ ഇന്ന് ഈദുല്‍ ഫിത്വര്‍ ആഷോഘിക്കുന്നു. ചിട്ടയായ ജീവിത ക്രമം വഴി പാകപ്പെടുത്തിയ പുതിയ ജീവിത രീതിയാണ് ഇനിയുള്ള 11 മാസം വിശ്വാസിയെ മുന്നോട്ട് നയിക്കുക. ദാരിദ്ര്യത്തിന്റെ പടുകുഴിയില്‍ ജീവിക്കുന്ന അനേക ലക്ഷങ്ങളുടെ വേദന അറിയുകയായിരുന്നു വ്രതത്തിലൂടെ. കൂടെ നിരന്തരമായ പ്രാര്‍ഥനയും ദാനധര്‍മങ്ങളും വഴി അവന്‍ ആത്മീയമായി ശാക്തീകരിക്കപ്പെടുകയും ചെയ്തിരിക്കുന്നു. പിറന്നുവീണ പിഞ്ചോമനയെ പോലെ കളങ്കരഹിതമാകണം ഇനിയുള്ള ജീവിതം. അതിനുള്ള കഴിവാണ് കഴിഞ്ഞ ഒരു മാസം കൊണ്ട് ആര്‍ജിച്ചെടുത്ത ശീലങ്ങള്‍.

ഈയൊരു പശ്ചാത്തലത്തിലാണ് മുസ്ലിങ്ങള്‍ ഇന്ന് ചെറിയ പെരുന്നാള്‍ ആഘോഷിക്കുന്നത്. നാട് അനുഭവിക്കുന്ന കെടുതി ഉള്‍കൊണ്ട് വേണം ആഘോഷങ്ങളെന്നും അതിര് വിട്ടുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കണമെന്നും പണ്ഡിത സമൂഹം ഉണര്‍ത്തിക്കഴിഞ്ഞു. കൊറോണയുടെ പ്രത്യേക സാഹചര്യത്തില്‍ റമദാനിലെ പ്രാര്‍ഥനകളെല്ലാം വീട്ടില്‍ തന്നെയായിരുന്നു. അതുകൊണ്ടുതന്നെ പെരുന്നാള്‍ നമസ്‌കാരവും വീട്ടില്‍ തന്നെ മതിയെന്ന് വിശ്വാസി സമൂഹം തീരുമാനിച്ചുകഴിഞ്ഞു. വീടുകളില്‍ വച്ച് തന്നെ കുടുംബത്തോടൊപ്പം നമസ്‌കാരം നിര്‍വഹിക്കാനാണ് തീരുമാനം.

നമസ്‌കാരം തുടങ്ങുന്നതിന് മുമ്പ് ഫിത്വര്‍ സക്കാത്ത് എല്ലാ വിശ്വാസികളുടെയും നിര്‍ബന്ധ ബാധ്യതയാണ്. ഇതിന് ശേഷമാണ് നമസ്‌കാരം. പള്ളികളിലും ഈദ്ഗാഹുകളിലും ഇത്തവണ നമസ്‌കാരം ഉണ്ടാകില്ല. സമീപകാല ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഇങ്ങനെ ഒരു പെരുന്നാള്‍. സുഗന്ധം പൂശിയും പരസ്പരം അഭിവാന്ദ്യം ചെയ്തും കുടുംബവീടുകള്‍ സന്ദര്‍ശിച്ചും അശണരെ സഹായിച്ചും പെരുന്നാള്‍ ദിനം വിശ്വാസികള്‍ ഭംഗിയുള്ളതാക്കും. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യ വകുപ്പ് നല്‍കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചുള്ള നീക്കങ്ങള്‍ പാടില്ല.

ക്വാറന്റൈന്‍ കേന്ദ്രത്തിലെത്തിയ പൃഥ്വിരാജ് കണ്ട കാഴ്ച; സന്തോഷം പങ്കുവച്ച് താരം, 14 ദിവസം മതി...

സാധാരണ ഞായറാഴ്ചകളില്‍ കേരളത്തില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപനം നിലവിലുള്ളതാണ്. എന്നാല്‍ പെരുന്നാളിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ചില ഇളവുകള്‍ നല്‍കിയിട്ടുണ്ട്. ഇളവുകളുണ്ടെങ്കിലും ജാഗ്രത നിലനിര്‍ത്തണം. ബേക്കറി, വസ്ത്രക്കടകള്‍, മിഠായിക്കടകള്‍, ഫാന്‍സി കടകള്‍, ചെരുപ്പ് കടകള്‍ എന്നിവ ഇന്ന് തുറന്ന് പ്രവര്‍ത്തിക്കും. രാവിലെ ഏഴ് മുതല്‍ വൈകീട്ട് ഏഴ് വരെയാണ് പ്രവര്‍ത്തിക്കുക. ഇറച്ചി, മല്‍സ്യ വ്യാപാരം എന്നിവയും പ്രവര്‍ത്തിക്കും. ഇവ രാവിലെ ആറ് മുതല്‍ ഉച്ചയ്ക്ക് 11 വരെ മാത്രമേ അനുവദിക്കൂ. പെരുന്നാളിന് വിശ്വാസികള്‍ പ്രത്യേകമായി ബന്ധുവീടുകള്‍ സന്ദര്‍ശിക്കാറുണ്ട്. ഇക്കാര്യം കണക്കിലെടുത്തും ഇളവ് നല്‍കി. ബന്ധുവീടുകള്‍ സന്ദര്‍ശിക്കുന്നതിന് വാഹനങ്ങളില്‍ അന്തര്‍ ജില്ലാ യാത്രകള്‍ നടത്താം. സാമൂഹിക അകലം പാലിക്കണം. മുഖാവരണം ധരിക്കണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചു.

English summary
Muslim Community Celebrating Eid Ul Fitr today in Kerala
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X