കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിവാഹപ്രായമെത്ര തങ്ങളേ; മോഡിയുടെ പരിപ്പ് വേവില്ല!

Google Oneindia Malayalam News

muslim-league
കോഴിക്കോട്: പെണ്‍കുട്ടികളുടെ വിവാഹപ്രായം കുറക്കണമെന്ന സംഘടനകളുടെ ആവശ്യത്തോട് പ്രതികരിക്കാനില്ലെന്ന് മുസ്ലിം ലീഗ്. സംസ്ഥാന പ്രസിഡണ്ട് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളും പാര്‍ട്ടി സെക്രട്ടറി ഇ ടി മുഹമ്മദ് ബഷീറുമാണ് ഇക്കാര്യം പറഞ്ഞത്. എതിര്‍ക്കില്ല എന്ന് മാത്രമല്ല, മതപരമായ കാര്യങ്ങള്‍ സമുദായ നേതാക്കള്‍ പറയുന്നതില്‍ തെറ്റില്ല എന്നും മുസ്ലിം ലീഗ് നയം വ്യക്തമാക്കുന്നു.

മുസ്ലിം പെണ്‍കുട്ടികളുടെ വിവാഹപ്രായം 18 ല്‍ നിന്നും കുറയ്ക്കണമെന്നാണ് സംഘടനകളുടെ ആവശ്യം. ഈ ആവശ്യവുമായി സുപ്രീം കോടതിയെ സമീപിക്കാനാണ് സമുദായ സംഘടനകളുടെ നീക്കം. ഒന്‍പതോളം സംഘടനകളാണ് ഈ ആവശ്യവുമായി രംഗത്തുള്ളത്. വിവാഹപ്രായം വൈകുന്നത് പെണ്‍കുട്ടികള്‍ വഴി തെറ്റാന്‍ ഇടയാക്കുമെന്നും പീഡനങ്ങള്‍ കൂടാന്‍ കാരണമാകും എന്നുമാണ് മുസ്ലിം മത പണ്ഡിതരുടെ വിചിത്രമായ വാദം.

എന്നാല്‍ മതപണ്ഡിതരുടെയും സംഘടനാ നേതാക്കളുടെയും വിചിത്രമായ ആവശ്യത്തിനെതിരെ ശക്തമായ പ്രതിഷേധമാണ് സമുദായത്തിലെ പുതുതലമുറയില്‍ നിന്നും ഉണ്ടാകുന്നത്. സോഷ്യല്‍ നെറ്റ് വര്‍ക്കിംഗ് സൈറ്റുകളായ ഫേസ്ബുക്കിലും ട്വിറ്ററിലും മറ്റും ഈ എതിര്‍പ്പ് കാണാം.

അതേസമയം, വിവാദമായ ഈ വിഷയത്തില്‍ പ്രതികരിക്കാതെ ബി ജെ പിയുടെ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ എതിര്‍ക്കുന്ന തിരക്കിലാണ് ലീഗ് നേതാക്കളെല്ലാവരും എന്നതാണ് ഏറെ രസകരം. നരേന്ദ്രമോഡി ഉയര്‍ത്തുന്ന ഹിംസാത്മക സമീപനത്തെ എതിര്‍ക്കുകയാണ് തങ്ങളുടെ ലക്ഷ്യം എന്നാണ് ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്നത്. മോഡിയുടെ പരിപ്പ് ഈ കലത്തില്‍ വേവില്ല എന്നായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ പ്രതികരണം. അരിയെത്ര എന്ന് ചോദിക്കുമ്പോള്‍ പയറഞ്ഞാഴി എന്ന പറയുന്ന അതേ തന്ത്രം.

സാമുദായിക സംഘടനകളുടെ കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി പറയട്ടെ, താനായിട്ട് ഒന്നും പറയുന്നില്ല എന്നായിരുന്നു മന്ത്രി കെ മുനീറിന്റെ പ്രതികരണം.

English summary
Muslim League leaders are not ready to respond to religious leaders demand to reduce Muslim girl's marriage age from 18.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X