കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കോണ്‍ഗ്രസും സിപിഎമ്മും ഒന്നിക്കണം, അന്ധമായ രാഷ്ട്രീയ വിരോധം മാറ്റണം; പുതിയ നിര്‍ദേശവുമായി ലീഗ്

Google Oneindia Malayalam News

കോഴിക്കോട്: രാജ്യത്തിന്റെ പുതിയ രാഷ്ട്രീയ സാഹചര്യത്തില്‍ മതേതരകക്ഷികള്‍ ഒരു കുടക്കീഴില്‍ അണിനിരക്കണം എന്ന ആഹ്വാനവുമായി മുസ്ലീം ലീഗ്. ചെന്നൈയില്‍ നടന്ന ദേശീയ നിര്‍വാഹക സമിതി യോഗത്തിലാണ് പുതിയ നിര്‍ദേശം മുസ്ലീം ലീഗ് മുന്നോട്ട് വെച്ചത്. നിലവിലെ സാഹചര്യത്തില്‍ കോണ്‍ഗ്രസും സി പി ഐ എമ്മും അന്ധമായ രാഷ്ട്രീയ വിരോധം വെച്ച് പുലര്‍ത്തരുത് എന്നാണ് മുസ്ലിം ലീഗ് പറയുന്നത്.

ഫാസിസ്റ്റ് ഭരണകൂടം അപകടമാം വിധം സ്വാധീനം ഉറപ്പിക്കുന്ന സാഹചര്യത്തില്‍ രാഷ്ട്രീയവൈരം ഉപേക്ഷിച്ച് മതേതരകക്ഷികള്‍ ഐക്യപ്പെടണം എന്നാണ് മുസ്ലീം ലീഗ് നിര്‍ദേശിക്കുന്നത്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരളത്തില്‍ ബി ജെ പി ഭീഷണി ഗുരുതരമല്ല. എന്നാല്‍ കടന്നുകയറ്റത്തിനുള്ള ആസൂത്രിത ശ്രമങ്ങളെ കുറിച്ച് ഇരുകക്ഷികളും ജാഗ്രത പാലിക്കണം എന്നും മുസ്ലീം ലീഗ് നിര്‍ദേശിച്ചു.

1

ഓരോ സംസ്ഥാനത്തെയും രാഷ്ട്രീയ സാഹചര്യം അടിസ്ഥാനമാക്കിയായിരിക്കണം മുസ്ലീം ലീഗ് രാഷ്ട്രീയം നയവും നിലപാടും സ്വീകരിക്കേണ്ടത് എന്നും യോഗം തീരുമാനിച്ചു. അസദുദ്ദീന്‍ ഉവൈസിയുടെ എം ഐ എം ഐ എമ്മുമായി ഒരുതരത്തിലുള്ള രാഷ്ട്രീയ നീക്കുപോക്കും ഉണ്ടാക്കില്ല എന്നും ദേശീയ നിര്‍വാഹക സമിതി യോത്തില്‍ ധാരണയായി.

ആര്‍.എസ്.എസ് കൊടിക്ക് സമാനമായി ഗണേശോത്സവാഘോഷം; കാവിയല്ല മഞ്ഞക്കൊടിയെന്ന് സിപിഎം, വിവാദംആര്‍.എസ്.എസ് കൊടിക്ക് സമാനമായി ഗണേശോത്സവാഘോഷം; കാവിയല്ല മഞ്ഞക്കൊടിയെന്ന് സിപിഎം, വിവാദം

2

ഇ. അഹമ്മദിന്റെ കാലത്തിന് ശേഷം നടന്ന സമ്പൂര്‍ണ നിര്‍വാഹകസമിതിയില്‍ മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടിയാണ് മുഴുനീള നിയന്ത്രണം ഏറ്റെടുത്തത്. തമിഴ്‌നാട് മാതൃകയില്‍ മതേതര കക്ഷികളുമായി സഹകരണം വ്യാപിപ്പിക്കണമെന്ന് യോഗം വിലയിരുത്തി. മുഖ്യശത്രു ബി ജെ പിയാണ് എന്ന നിലപാടും യോഗം ആവര്‍ത്തിച്ചു.

'ദിലീപ് ഓവര്‍ കോണ്‍ഫിഡന്റ് ആയിരുന്നു... ആ ഒരു പേടിയും ഉള്ളതുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്'; പ്രിയദര്‍ശന്‍ തമ്പി'ദിലീപ് ഓവര്‍ കോണ്‍ഫിഡന്റ് ആയിരുന്നു... ആ ഒരു പേടിയും ഉള്ളതുകൊണ്ടാണ് ഇതൊക്കെ ചെയ്യുന്നത്'; പ്രിയദര്‍ശന്‍ തമ്പി

3

അടുത്ത കാലത്തായി സി പി ഐ എമ്മിനോട് അന്ധമായ രാഷ്ട്രീയവിരോധം പുലര്‍ത്തേണ്ടെന്ന നിലപാടാണ് മുസ്ലീം ലീഗ് സ്വീകരിച്ച് വരുന്നത്. അടുത്തിടെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും ബി ജെ പിക്കെതിരെ ഒന്നിക്കണം എന്ന് മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി തങ്ങളും അഭിപ്രായപ്പെട്ടിരുന്നു.

ഒരു രക്തഹാരം അങ്ങോട്ടും ഇങ്ങോട്ടും, ആര്യാ രാജേന്ദ്രൻ-സച്ചിൻദേവ് വിവാഹ ചിത്രങ്ങൾ കാണാം

4

കേരളത്തിലെ എല്‍ ഡി എഫ് സര്‍ക്കാരിന്റെ പല നയങ്ങളേയും മുസ്ലീം ലീഗ് വിമര്‍ശിക്കാറുണ്ടെങ്കിലും രാഷ്ട്രീയമായുള്ള വിമര്‍ശമനങ്ങള്‍ മയപ്പെടുത്തിയിട്ടുണ്ട്. വഖഫ് നിയമനം, ജെന്‍ഡര്‍ ന്യൂട്രാലിറ്റി യൂണിഫോം തുടങ്ങിയ സര്‍ക്കാര്‍ നീക്കങ്ങളില്‍ മുസ്ലീം ലീഗ് ശക്തമായി രംഗത്ത് വന്നിരുന്നു. അതേസമയം അടുത്തിടെ ചികിത്സയിലിരിക്കുന്ന മുന്‍ സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ ലീഗ് നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു.

ഒറ്റവാക്കില്‍ പറഞ്ഞാല്‍ കിടുക്കി, ചിരി പിന്നെ പറയേണ്ടല്ലോ

5

പാര്‍ട്ടിക്ക് സ്വാധീനമുള്ള സംസ്ഥാനം എന്ന നിലയില്‍ കേരളത്തിലെ രാഷ്ട്രീയ സാഹചര്യം ദേശീയ നിര്‍വാഹക സമിതി യോഗം പ്രത്യേകം ചര്‍ച്ച ചെയ്തു. ബി ജെ പി തീവ്രഹിന്ദുത്വം പറയുമ്പോള്‍, മതരഹിത അജണ്ടയാണ് സര്‍ക്കാര്‍ തലത്തില്‍ കുത്തിവെക്കുന്നത് എന്നും ദേശീയ നിര്‍വാഹക സമിതി യോഗം വിലയിരുത്തി.

6

ഇത്തരം ചില നിലപാടുകളില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറിയത് സ്വാഗതാര്‍ഹമാണെന്നും അതിന് മുസ്ലീം ലീഗിന്റെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധങ്ങള്‍ ഫലം കണ്ടുവെന്നും അദ്ദേഹം പറഞ്ഞു. വഖഫ് ബോര്‍ഡ് നിയമനം പി എസ് സിക്ക് വിട്ട നടപടി സംസ്ഥാന സര്‍ക്കാറിന് റദ്ദാക്കേണ്ടി വന്നത് ലീഗിന്റെ രാഷ്ട്രീയ വിജയമായി.

7

അതേസമയം കേരളത്തിന് പുറത്ത് വിവിധ സംസ്ഥാനങ്ങളില്‍ സംഘടനാ സംവിധാനം ശക്തിപ്പെടുത്തും. അതിന്റെ ഭാഗമായി ദേശീയ ഭാരവാഹികളെ പ്രത്യേകം നിരീക്ഷകരാക്കാനും യോഗം തീരുമാനിച്ചു. എല്ലാ സംസ്ഥാനങ്ങളിലും അംഗത്വ കാമ്പയിന്‍ ആറ് മാസങ്ങള്‍ക്കകം പൂര്‍ത്തിയാക്കി പുതിയ ഭാരവാഹികള്‍ നിലവില്‍ വരും.

8

വനിത ലീഗിനും കര്‍ഷക സംഘത്തിനും ലോയേഴ്‌സ് ഫോറത്തിനും ദേശീയ ഘടകങ്ങള്‍ നിലവില്‍വന്നു. ഇടക്കാലത്ത് യൂത്ത് ലീഗ് ദേശീയ നേതൃസ്ഥാനത്ത് നിന്ന് മാറ്റി നിര്‍ത്തപ്പെട്ട സി കെ സുബൈറിനെ മുസ്ലിം ലീഗ് ദേശീയ അസിസ്റ്റന്റ് സെക്രട്ടറിയായും ദേശീയ നിര്‍വാഹക സമിതി യോഗം നിയമിച്ചു.

English summary
Muslim League says that Congress and CPM should united against BJP in the current situation
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X