കോഴിക്കോട്ടും കൂടുതല്‍ സീറ്റ് ചോദിക്കാന്‍ ലീഗ്, 7 സീറ്റില്‍ മത്സരിച്ചേക്കും, 17 ഇടത്ത് മുന്നില്‍!!
കോഴിക്കോട്: മുസ്ലീം ലീഗ് നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫില്‍ കൂടുതല്‍ സീറ്റുകള്‍ ഉന്നയിക്കും. കഴിഞ്ഞ ദിവസം കണ്ണൂരില്‍ കൂടുതല്‍ സീറ്റുകള്‍ ജില്ലാ സമിതി തീരുമാനിച്ചതിന് പിന്നാലെ കോഴിക്കോട്ടും ലീഗ് ആധിപത്യം തന്നെയാവുമെന്ന് വ്യക്തമായിരിക്കുകയാണ്. ഇവിടെ കൂടുതല്‍ സീറ്റ് വേണമെന്ന് തന്നെയാണ് ലീഗിന്റെ ആവശ്യം. ഇതിനായി സീറ്റുകളും കണ്ടുവെച്ചിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേക്കാള്‍ മികച്ച പ്രകടനം കാഴ്ച്ചവെച്ചത് ജില്ലയില്‍ മുസ്ലീം ലീഗാണ്.

കോഴിക്കോട്ടും ആധിപത്യം
തദ്ദേശ തിരഞ്ഞെടുപ്പില്‍ കോഴിക്കോട്ട് കോണ്‍ഗ്രസിനേക്കാള്‍ മികച്ച പ്രകടനം നടത്തിയെന്നാണ് ലീഗ് പറയുന്നത്. അതിന് കണക്കുകളും ലീഗ് പുറത്തുവിടുന്നു. അതുകൊണ്ട് ജില്ലയില്‍ കൂടുതല്‍ സീറ്റുകളും ലീഗ് ആവശ്യപ്പെടും. ജില്ലയില്‍ യുഡിഎഫ് 27 പഞ്ചായത്തുകളാണ് ഭരിക്കുന്നത്. പേരിന് മാത്രമാണ് ഇതില്‍ കോണ്‍ഗ്രസുള്ളത്. ഇതില്‍ 17 എണ്ണവും മുസ്ലീം ലീഗിന്റെ പഞ്ചായത്തുകളാണ്. 17 ഇടത്തും മുസ്ലീം ലീഗിനാണ് ഭരണസാരഥ്യമുള്ളത്. കോണ്‍ഗ്രസ് പിന്തുണയ്ക്കാന്‍ മാത്രമുള്ള കക്ഷിയാണ്.

കോണ്‍ഗ്രസ് ദുര്‍ബലം
കോണ്‍ഗ്രസ് കോഴിക്കോട് ജില്ലയില്‍ ദുര്‍ബലമെന്ന് തന്നെ പറയാം. യുഡിഎഫിന്റെ നാല് മുനിസിപ്പാലിറ്റികളില്‍ മൂന്നെണ്ണത്തിലും ലീഗാണ് ഭരിക്കുന്നത്. പയ്യോളി നഗരസഭയില്‍ വൈസ് പ്രസിഡന്റ് സ്ഥാനവും മുസ്ലീം ലീഗിനാണ്. ജില്ലയില്‍ അടുത്തൊന്നും ഇല്ലാത്ത തരം രാഷ്ട്രീയ അനുകൂല സാഹചര്യമാണ് ഉള്ളതെന്ന് ലീഗ് വ്യക്തമാക്കുന്നു. യുഡിഎഫിന്റെ രണ്ട് ബ്ലോക്ക് പഞ്ചായത്തുകളും ലീഗിന്റേത് ആണ്. എന്നാല്‍ ഇതില്‍ കോണ്‍ഗ്രസ് ആവശ്യപ്പെട്ടത് പ്രകാരം ആദ്യ വര്‍ഷങ്ങളില്‍ ഭരണനേതൃത്വം കോണ്‍ഗ്രസിന് നല്‍കിയിരിക്കുകയാണ്.

7 സീറ്റുകള്‍ ലക്ഷ്യം
ലീഗ് കോഴിക്കോട് ഇപ്പോള്‍ മത്സരിക്കുന്നത് അഞ്ച് സീറ്റാണ്. എന്നാല്‍ രണ്ടെണ്ണം കൂടി ഇത്തവണ ആവശ്യപ്പെട്ടും. ഇതോടെ അവര്‍ ഏഴ് സീറ്റുകളില്‍ മത്സരിക്കും. മലബാറില്‍ കൂടുതല്‍ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് ലീഗിന്റെ ഈ നീക്കം. കുഞ്ഞാലിക്കുട്ടി മടങ്ങിവരുന്ന സാഹചര്യത്തില്‍ കോഴിക്കോട്ടും മലപ്പുറത്തും കൂടുതല്‍ വിജയസാധ്യതയുള്ള സീറ്റുകളില്‍ കേന്ദ്രീകരിച്ച് ലീഗ് പ്രവര്‍ത്തിക്കും. ഇതിനായി തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലത്തെയാണ് കൂട്ടുപിടിക്കുന്നത്. അതില്‍ ശക്തമായ പ്രകടനം നടത്തിയ മണ്ഡലങ്ങള്‍ ലീഗ് ചോദിച്ച് വാങ്ങും.

എന്തുകൊണ്ട് കൂടുതല്‍ സീറ്റ്
എല്‍ജെഡിയും കേരള കോണ്‍ഗ്രസ് മാണി ഗ്രൂപ്പും ഇപ്പോള്‍ യുഡിഎഫില്‍ ഇല്ലാത്തത് അവസരമായിട്ടാണ് ലീഗ് കാണുന്നത്. എല്‍ജെഡിയും കേരള കോണ്‍ഗ്രസും മത്സരിച്ചിരുന്ന പേരാമ്പ്ര, വടകര, എലത്തൂര്‍ എന്നീ മണ്ഡലങ്ങളാണ് മുസ്ലീം ലീഗ് മത്സരിക്കാനായി ലക്ഷ്യമിടുന്നത്. വടകരയില്‍ ആര്‍എംപി നേതാവ് കെകെ രമയെ സ്വതന്ത്രയായി മത്സരിപ്പിക്കണമെന്നും മുസ്ലീം ലീഗ് ആവശ്യപ്പെടും. നിലവില്‍ ബാലുശ്ശേരിയില്‍ മത്സരിക്കുന്നത് ലീഗാണ്. ഇത് വെച്ചുമാറും. പകരം കുന്ദമംഗലത്തിനായി ആവശ്യപ്പെടും.

നഷ്ടപ്പെട്ടവ തിരിച്ചുപിടിക്കും
തിരുവമ്പാടി മണ്ഡലവും ലീഗ് ഒഴിവാക്കും. ഇത് കോണ്‍ഗ്രസിന് നല്‍കും. പകരം കല്‍പ്പറ്റയിലാണ് മത്സരിക്കുക. കഴിഞ്ഞ തവണ നഷ്ടപ്പെട്ട തിരുവമ്പാടിയും കൊടുവള്ളിയും തിരിച്ചുപിടിക്കുകയാണ് ലീഗ് ലക്ഷ്യമിടുന്നത്. ഇതിനായി നീക്കങ്ങള്‍ തുടങ്ങി. കോഴിക്കോട് സൗത്ത് സുരക്ഷിതമല്ലെന്ന് ലീഗ് തിരിച്ചറിഞ്ഞിരിക്കുകയാണ്. ഇവിടെ എംകെ മുനീറിനെ മാറ്റാനാണ് സാധ്യത. പകരം മലപ്പുറത്തെ ഏതെങ്കിലും സുരക്ഷിതമായ മണ്ഡലത്തിലേക്ക് മാറും. എംഎ റസാഖിന് വീണ്ടുമൊരു അവസരം നല്‍കണമെന്നും ആവശ്യമുണ്ട്. നേരിയ വോട്ടിനാണ് കഴിഞ്ഞ പ്രാവശ്യം റസാഖ് തോറ്റത്.

യുഡിഎഫ് എന്നാല്‍ ലീഗ്
ലീഗിന് നിലമ്പൂര്‍ ഒഴിച്ചുള്ള ഇടത്ത് വന്‍ കുതിപ്പ് തന്നെയാണ് ലീഗുണ്ടാക്കിയത്. 57 പഞ്ചായത്തില്‍ നിന്ന് 73 പഞ്ചായത്തിലേക്ക് യുഡിഎഫ് വളര്‍ന്നു. ഇതില്‍ ആറെണ്ണം ലീഗ് ഒറ്റയ്ക്ക് ഭരിച്ചവയാണ്. 51 എണ്ണം യുഡിഎഫാണ് ഭരിക്കുന്നത്. വയനാട്ടിലും കണ്ണൂരിലിലും കാസര്‍കോടില്‍ നഗരസഭകളിലും മികച്ച പ്രകടനം തന്നെയാണ് ലീഗ് കാഴ്ച്ചവെച്ചത്. കോണ്‍ഗ്രസ് പ്രതീക്ഷ വെച്ച സീറ്റുകളില്‍ പരാജയപ്പെടുകയും, അതേസമയം ലീഗ് പ്രതീക്ഷിച്ചതിനേക്കാള്‍ വലിയ നേട്ടമുണ്ടാക്കുകയും ചെയ്തത് 2011ലെ അതേ അവസ്ഥിലേക്കാണ് കോണ്‍ഗ്രസിനെ നയിക്കുന്നത്.

കണ്ണൂരില്‍ മൂന്ന് സീറ്റ്
കണ്ണൂര്‍ ജില്ലയില്‍ മൂന്ന് സീറ്റുകളില്‍ മത്സരിക്കുമെന്ന് നേരത്തെ ലീഗ് പറഞ്ഞിരുന്നു. ജില്ലയില്‍ നിന്നുള്ള നേതാക്കളെ തന്നെ ഇത്തവണ ലീഗ് മത്സരിപ്പിക്കും. അഴീക്കോടിന് പുറമേ കൂത്തുപറമ്പിലും തളിപ്പറമ്പിലും മത്സരിക്കാനാണ് ലീഗിന്റെ താല്‍പര്യം. ഇതും എല്‍ജെഡിയും കേരള കോണ്‍ഗ്രസ് എമ്മും എല്‍ഡിഎഫിലേക്ക് പോയത് കൊണ്ട് ഒഴിവ് വന്ന സീറ്റുകളാണ്. ജില്ലയില്‍ പാര്‍ട്ടി വളര്‍ത്തുകയാണ് ലീഗിന്റെ ലക്ഷ്യം. തദ്ദേശ തിരഞ്ഞെടുപ്പിലും മികച്ച നേട്ടം ലീഗ് ഇവിടെ സ്വന്തമാക്കിയിരുന്നു. കെഎം ഷാജി ഇത്തവണ അഴീക്കോടില്‍ മത്സരിക്കില്ല. പകരം പികെ ഫിറോസിനെ മത്സരിപ്പിക്കാനും ശ്രമമുണ്ട്.