കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഇതര മതസ്ഥര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുക പോലും ചെയ്യരുത്; സലഫി പണ്ഡിതന്റെ പ്രസംഗം വൈറലാകുന്നു

  • By അക്ഷയ്‌
Google Oneindia Malayalam News

കോഴിക്കോട്: സലഫി പണ്ഡിതന്റെ പ്രസംഗം വിവാദമാകുന്നു. അമുസ്ലീങ്ങളോട് സംസാരിക്കരുത്, സ്വന്തം സ്ഥാപനത്തില്‍ അന്യമതസ്ഥരെ ജോലിക്ക് നിര്‍ത്തരുത്, അമുസ്ലീം കലണ്ടര്‍ ഉപയോഗിക്കരുത് തുടങ്ങി അങ്ങേയറ്റം വര്‍ഗീയപരമായ പരാമര്‍ശങ്ങളാണ് ശംസുദ്ദീന്‍ പാലത്ത് നടത്തിയത്.

മറ്റ് മത വിശ്വാസികളോട് അവര്‍ വച്ച് പുലര്‍ത്തുന്ന വിശ്വാസത്തിന്റെ പേരില്‍ വെറുപ്പാണെന്ന് ബോധ്യപ്പെടുത്തുന്ന വിധത്തില്‍ പെരുമാറണം. ഈ വെറുപ്പ് മാറണമെങ്കില്‍ നിങ്ങള്‍ തൗഹീദ് വിശ്വസത്തിലേക്ക് വരണം. അങ്ങിനെ അവരോട് പരമാവതി വെറുപ്പ് പ്രകടിപ്പിച്ച് ഇസ്ലാം മതത്തിലേക്ക് ആകര്‍ഷിക്കണമെന്നും പാലത്ത് പ്രസംഗത്തില്‍ പറയുന്നു.

Salafi

വിനോദയാത്രയ്ക്ക് പോലും കാഫിറുകളുടെ സ്ഥലങ്ങലില്‍ പോകരുത്. ഇതര മതസ്തര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുകപോലും ചെയ്യരുതെന്നും ശംസുദ്ദീന്‍ പറഞ്ഞു. ശംസുദ്ദീന്റെ വാദപ്രകാരം മറ്റ്് മതസ്ഥരോട് പരസ്പര സ്‌നേഹവും ആത്മബന്ധവും പോലും പാടില്ല. മറ്റു മത വിസ്വാസികളോട് സ്‌നേഹം പുലര്‍ത്തിയാല്‍ അവരെ ഏക ദൈവ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കാന്‍ കഴിയില്ലെന്നാണ് പാലത്തിന്റെ വാദം.

English summary
Muslim preacher's communalist speach goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X