കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

'ചികിത്സയുടെ ഭാഗമായി അദ്ദേഹത്തിന്റെ ശരീരം ക്ഷീണിച്ചു', കോടിയേരിക്ക് പുരോഗതിയെന്ന് എംവി ഗോവിന്ദൻ

Google Oneindia Malayalam News

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്ണന്റെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് മുന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായ കോടിയേരി ബാലകൃഷ്ണന്‍. കോടിയേരിയുടെ ഡോക്ടറുമായി താന്‍ സംസാരിച്ചുവെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. കോടിയേരിക്ക് ചികിത്സയുടെ ഭാഗമായി അദ്ദേഹത്തിന്റെ ശരീരം ക്ഷീണിച്ചതാണ് എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

നല്ല ചികിത്സ നല്‍കിയാല്‍ കോടിയേരിക്ക് തിരിച്ച് വരാന്‍ സാധിക്കും എന്നുളള പ്രതീക്ഷയാണ് ഡോക്ടര്‍മാര്‍ പങ്കുവെയ്ക്കുന്നത്. ഭാര്യ വിനോദിനിയും മകന്‍ ബിനീഷ് കോടിയേരിയുമാണ് ആശുപത്രിയില്‍ കോടിയേരിക്കൊപ്പമുളളത്. പുറത്ത് നിന്നുളളവര്‍ക്ക് ഇപ്പോള്‍ കോടിയേരിയെ സന്ദര്‍ശിക്കാനുളള അനുമതി ഇല്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി. മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷത്തെ നേതാക്കളും അടക്കമുളളവര്‍ കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയില്‍ കോടിയേരിയെ സന്ദര്‍ശിച്ചിരുന്നു.

ട്രാന്‍സ് വുമണിനോട് ഭര്‍ത്താവിന് പ്രേമം, വിവാഹം കഴിക്കാന്‍ സമ്മതിച്ച് ഭാര്യ; താമസം ഒരുവീട്ടില്‍!!ട്രാന്‍സ് വുമണിനോട് ഭര്‍ത്താവിന് പ്രേമം, വിവാഹം കഴിക്കാന്‍ സമ്മതിച്ച് ഭാര്യ; താമസം ഒരുവീട്ടില്‍!!

mv govindan

ആരോഗ്യപ്രശ്‌നങ്ങളെ തുടര്‍ന്നാണ് കോടിയേരി പാര്‍ട്ടി അധ്യക്ഷ പദവി രാജി വെച്ച് ചികിത്സയിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് സിപിഎം സെക്രട്ടറി സ്ഥാനത്തേക്ക് എംവി ഗോവിന്ദനെ തിരഞ്ഞെടുക്കുകയായിരുന്നു. രാഹുല്‍ ഗാന്ധി നയിക്കുന്ന കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്രയെ കുറിച്ചും എംവി ഗോവിന്ദന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. ജനാധിപത്യപരമായി നടക്കുന്ന ജാഥകളെ വിമര്‍ശിക്കേണ്ട കാര്യമില്ലെന്ന് എംവി ഗോവിന്ദന്‍ വ്യക്തമാക്കി. സര്‍ക്കാരിനെയോ സിപിഎമ്മിനെയോ അനാവശ്യമായി വിമര്‍ശിക്കുകയാണ് എങ്കില്‍ അപ്പോള്‍ കോണ്‍ഗ്രസിന് മറുപടി നല്‍കാമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

സൂപ്പർ ലുക്കിൽ രാധിക അപ്തെ... കളർഫുൾ ഡ്രെസ്സിൽ ആരാധകരുടെ മനം കവർന്ന് താരം

English summary
MV Govindan says Kodiyeri Balakrishnan's health is improving
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X