Get Updates
Get notified of breaking news, exclusive insights, and must-see stories!

'നയതന്ത്ര ബാഗേജിലൂടെ വീണ്ടും സ്വർണ്ണം കടത്താനാണോ'?, സ്വപ്നയുടെ നിയമനത്തിൽ ബിജെപിക്കെതിരെ ജയരാജൻ

കണ്ണൂര്‍: സ്വര്‍ണ്ണക്കടത്ത് കേസില്‍ പ്രതിയായ സ്വപ്‌ന സുരേഷിന് എച്ച്ആര്‍ഡിഎസില്‍ നിയമനം നല്‍കിയതില്‍ ബിജെപിക്കെതിരെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ രംഗത്ത്. സംഘപരിവാര്‍ അനുകൂല എന്‍ജിഒ ആണ് എച്ച്ആര്‍ഡിഎസ് എന്നാണ് ആരോപണം. സ്വർണ്ണക്കടത്ത് കേസിലെ പ്രതിക്ക് ഉയർന്ന പദവിയിൽ ജോലി നൽകിയെന്ന വാർത്ത ബിജെപിക്ക് നാണക്കേടുണ്ടാക്കിയില്ലെങ്കിലും നാടിന് മാനക്കേടാണ് എന്ന് എംവി ജയരാജൻ പ്രതികരിച്ചു. കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഡയക്ടറായി വിവാദ വനിതയെ നിയമിച്ചത് നയതന്ത്ര ബാഗേജിലൂടെ വീണ്ടും സ്വർണ്ണം കടത്താനാണോ എന്നും എംവി ജയരാജൻ ചോദിച്ചു.

ഏത് കോളേജിലാ പഠിക്കുന്നത്? ഗൾഫിൽ നിന്ന് ഫ്രീക്ക് ലുക്കിൽ മഞ്ജു വാര്യർ, ചിത്രങ്ങൾ വൈറൽ

എംവി ജയരാജന്റെ പ്രതികരണം: '' സ്വർണ്ണക്കടത്ത് കേസിലെ പ്രതിക്ക് വീണ്ടും വീണ്ടും നയതന്ത്ര ബാഗേജിലൂടെ സ്വർണ്ണം കടത്താൻ ബിജെപിക്കാരുടെ നിയമനം എന്ന തലക്കെട്ടിലാണ് എംവി ജയരാജന്റെ കുറിപ്പ്. പൂർണരൂപം വായിക്കാം: '' മോഡിയുടെ ചിത്രത്തിന് കീഴിൽ വെച്ച് സ്വർണ്ണക്കടത്ത് കേസിലെ പ്രതിക്ക് സംഘപരിവാർ എൻ.ജി.ഒ. സംഘടനയുടെ ഉയർന്ന പദവിയിൽ ജോലി നൽകിയെന്ന വാർത്ത ബിജെപിക്ക് നാണക്കേടുണ്ടാക്കിയില്ലെങ്കിലും നാടിന് മാനക്കേടാണ്. സർക്കാറിന്റെ ഐ.ടി. സംരംഭസ്ഥാപനത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന സ്വകാര്യ കൺസൾട്ടൻസി സ്ഥാപനത്തിൽ മുമ്പ് ജോലിലഭിച്ചപ്പോൾ സർക്കാറിനെ കുറ്റപ്പെടുത്തുകയും മുഖ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തവരാണ് ബിജെപി നേതാക്കൾ.

65

അവരോട് ഒരൊറ്റ ചോദ്യം- സംഘപരിവാർ എൻ.ജി.ഒ. സംഘടനയ്ക്ക് ഹൈറേഞ്ച് റൂറൽ ഡവലപ്‌മെന്റ് സൊസൈറ്റിയിൽ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഡയക്ടറായി വിവാദ വനിതയെ നിയമിച്ചത് നയതന്ത്ര ബാഗേജിലൂടെ വീണ്ടും സ്വർണ്ണം കടത്താനാണോ? ഡൽഹിയിലാണ് ജോലി നൽകിയത്. മുമ്പ് നയതന്ത്ര ബാഗ് വഴി സ്വർണ്ണം കടത്തിയപ്പോൾ കേസിൽ നിന്ന് രക്ഷപ്പെടാൻ കേന്ദ്ര വിദേശകാര്യ സഹമന്ത്രിയുടെ നിർദ്ദേശാനുസരണം ബിജെപി ചാനൽ എക്‌സിക്യൂട്ടീവ് എഡിറ്റർ മറുപടി തയ്യാറാക്കി കൊടുത്തത് കേരളം മറന്നിട്ടില്ല.

ബിജെപി നേതൃത്വവുമായി വിവാദ വനിതയ്ക്ക് നേരത്തെ തന്നെ ബന്ധമുണ്ടെന്ന് വ്യക്തമായതാണ്. സാമൂഹികരംഗത്തെ സേവനം പരിഗണിച്ചാണ് ജോലിനൽകിയത് എന്നാണ് ആർഎസ്എസ് നേതാക്കളുടെ പ്രതികരണം. ബിജെപിക്ക് അകത്ത് തന്നെ ഈ നിയമനം വിവാദമായിരിക്കുകയാണ്. വ്യത്യസ്തമായ പ്രതികരണങ്ങൾ വന്നുകഴിഞ്ഞു. എച്ച്.ആർ.ഡി.എസ്. എന്ന സ്ഥാപനത്തിന്റെ മുൻകാലതട്ടിപ്പുകൾ ഓരോന്നായി പുറത്തുവന്നുകൊണ്ടിരിക്കുന്നു. സ്വർണ്ണക്കടത്തിലുള്ള മുൻപരിചയം വെച്ചാണോ ഈ ജോലി പ്രതിക്ക് നൽകിയത് എന്ന ചോദ്യത്തിന് ഇവർ മറുപടി പറഞ്ഞേ തീരൂ''.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+