Get Updates
Get notified of breaking news, exclusive insights, and must-see stories!

പി ജയരാജന്റെ മകനെ തള്ളി എംവി ജയരാജന്‍: ഡിവൈഎഫ്‌ഐ നേതാവിനെതിരായ പ്രചാരണം അനവസരത്തില്‍

കണ്ണൂർ: ഡിവൈഎഫ്ഐ നേതൃത്വവുമായുള്ള തർക്കത്തില്‍ പി ജയരാജന്റെ മകനെ തള്ളി സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. ആശയ പ്രചാരണത്തിനാണ് നവമാധ്യമങ്ങള്‍. ഡിവൈഎഫ്‌ഐ നേതാവിനെതിരെയുള്ള ഇപ്പോഴത്തെ പ്രചാരണം അനവസരത്തിലാണെന്നുമാണ് എംവി ജയരാജന്‍ വ്യക്തമാക്കുന്നത്. സ്വര്‍ണക്കടത്ത് ആരോപണം വസ്തുതാ വിരുദ്ധമാണ്. ഇതിന് പിന്നില്‍ രാഷ്ട്രീയ താല്‍പര്യങ്ങളില്ല. വികാരത്തിന്റെ പിന്നാലെ പോയതു കൊണ്ടാണ് ഇത്തരത്തിലുള്ള പ്രശ്‌നമുണ്ടായതെന്നും പാർട്ടി ജില്ലാ സെക്രട്ടറി പറഞ്ഞു.

ഡിവൈഎഫ്ഐ പാനൂർ ബ്ലോക്ക് സെക്രട്ടറി കിരണിന് സ്വർണക്കടത്തു കേസിലെ പ്രതി അർജുൻ ആയങ്കിയുമായി ബന്ധമുണ്ടെന്ന രീതിയിലെ ജയിന്‍ രാജിന്റെ പോസ്റ്റാണ് പുതിയ തർക്കങ്ങള്‍ക്ക് വഴി വെച്ചത്. അർജുൻ ആയങ്കിയുടെ കല്യാണത്തിൽ കിരൺ പങ്കെടുത്തതിന്റെ തെളിവായുള്ള ഫോട്ടോയും പി ജയരാജന്റെ മകന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ചിരുന്നു.

 jainraj

പ്രദേശത്തെ കല്യാണ വീടുകളില്‍ സംഘടന നേതാക്കള്‍ക്ക് പോകേണ്ടി വരുമെങ്കില്‍ 30 കിലോമീറ്റർ അകലേയുള്ള കല്യാണം കൂടാൻ പോയത് ഇവർ തമ്മിൽ ഒരു ബന്ധവും ഇല്ലാത്തതു കൊണ്ടാണോയെന്നും ജെയിന്‍ രാജ് ചോദിക്കുന്നു. കിരണിന്റേതെന്ന പേരിലുള്ള അസഭ്യം നിറഞ്ഞ ഒരു കമന്റും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.

ജെയിന്‍ രാജിന്റെ പോസ്റ്റ് വലിയ രീതിയില്‍ പ്രചരിച്ച് തുടങ്ങിയതോടെയാണ് ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടേറിയറ്റ് ജെയിൻ രാജിനെതിരെ പേരുപറയാതെ പ്രസ്താവനയിറക്കി. സംഘടനയെ അപകീർത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്നാണ് ഡിവൈഎഫ്ഐയുടെ പ്രതികരണം. ഡിവൈഎഫ്ഐ പ്രസ്താവനയുടെ പൂർണ്ണ രൂപം ഇങ്ങനെ..

സോഷ്യൽ മീഡിയ ഉപയോഗപ്പെടുത്തി ഡിവൈഎഫ്ഐ യെയും പാനൂർ ബ്ലോക്ക് സെക്രട്ടറിയായ കിരണിനെയും അപകീർത്തിപ്പെടുത്താനുള്ള ശ്രമം തിരിച്ചറിയണമെന്ന് ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ അഭ്യർത്ഥിക്കുന്നു. സഭ്യേതരഭാഷ ഉപയോഗിച്ച് വ്യക്തികളെയും മറ്റും ആക്ഷേപിക്കുന്നതിന് സോഷ്യൽ മീഡിയെ ഉപയോഗിക്കുന്നത് ശരിയല്ലെന്നും അത് ആരുടെ ഭാഗത്ത്‌ നിന്നുണ്ടായാലും അംഗീകരിക്കുന്നില്ലെന്നും ഡിവൈഎഫ്ഐ ആവർത്തിച്ച് വ്യക്തമാക്കിയതാണ്.

സഭ്യമല്ലാത്ത ഭാഷയിൽ ഡിവൈഎഫ്‌ഐക്കും നേതാക്കൾക്കും എതിരെ ആര് പ്രതികരണങ്ങൾ നടത്തിയാലും സഭ്യമായ ഭാഷയിൽ തന്നെയായിരിക്കണം മറുപടി പറയേണ്ടത്. ഇപ്പോൾ ചിലർ ഉയർത്തികൊണ്ടുവന്ന വിഷയം ഒരു വര്ഷം മുൻപ് തന്നെ ഡിവൈഎഫ്ഐ ചർച്ചചെയ്യുകയും ആവശ്യമായ തെറ്റുതിരുത്തൽ പ്രക്രിയക്ക് വിധേയമാക്കുകയും ചെയ്തതാണ് എന്നാൽ വീണ്ടും ഇത് കുത്തിപൊക്കിയത് ചില കുബുദ്ധികളുടെ ദുഷ്ടലാക്കാണ് വ്യക്തമാക്കുന്നത്. ഇതുവഴി സഘടനയെയും നേതാക്കളെയും പൊതുജനമധ്യത്തിൽ താറടിച്ചുകാണിക്കാനുള്ള ഹീനശ്രമമാണ് ഇവർ നടത്തിക്കൊണ്ടിരിക്കുന്നത്. ഇത് പ്രതിഷേധാർഹമാണ്.

ആശയ പ്രചാരണത്തിനുള്ള വേദിയായി സോഷ്യൽ മീഡിയയെ ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. സോഷ്യൽ മീഡിയകളിൽ പ്രത്യേകിച്ച് ഫേസ്ബുക്കിൽ വ്യാജ ഐഡികളെ ഉപയോഗിച്ചും പലരുടെയും പേരിൽ ഐഡികൾ നിർമിച്ചും ഡിവൈഎഫ്ഐ യെയും നേതാക്കളെയും വ്യക്തിഹത്യ നടത്താനുള്ള ആസൂത്രിത ശ്രമം ഇതിന് മുൻപും ഉണ്ടായിട്ടുണ്ട്. ഇത്തരം പ്രവണതകൾക്കെതിരെ എല്ലാവരും ജാഗ്രത പാലിക്കണമെന്നും ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+