സുധാകരന്‌റെ ശരീരത്തിലും രക്തത്തിലും മാർക്സിസ്റ്റ് വിരോധം; വിമർശിച്ച് എംവി ജയരാജൻ
തിരുവനന്തപുരം; കെ പി സി സി അധ്യക്ഷൻ കെ സുധാകരന്റെ രക്തത്തിലും ശരീരത്തിലും അലിഞ്ഞു ചേർന്നതാണ് മാർക്സിസ്റ്റ് വിരോധമെന്ന് സി പി എം നേതാവ് എം വി ജയരാജൻ. ബി ജെ പിയെ തൃപ്തിപ്പെടുത്തുന്നതിനുവേണ്ടിയാണ് ദേശീയ സെമിനാറിൽ പങ്കെടുത്ത കെ വി തോമസിനെതിരെ നടപടിയെടുക്കാൻ ഹൈക്കമാൻഡ് ഒരുങ്ങുന്നതെന്നും എം വി ജയരാജൻ കുറ്റപ്പെടുത്തി.
സെമിനാറിൽ വിവിധ കോൺഗ്രസ് നേതാക്കളെ ക്ഷണിച്ചിരുന്നു. എന്നാൽ പരിപാടിയിൽ പങ്കെടുക്കുന്നതിൽ നിന്നും കെ പി സി സിയും ഹൈക്കമാന്റും നേതാക്കളെ വിലക്കി. ആശയ സംവാദത്തെ അവർ ഭയപ്പെടുകയാണ്. ബി ജെ പി പരിപാടിയിൽ ഇല്ലെങ്കിൽ ഞങ്ങളില്ലെന്ന നിലപാടാണ് അവർ സ്വീകരിച്ചത്.

കെ സുധാകരന്റെ തരംതാഴ്ന്ന നിലപാടിലേക്ക് ഹൈക്കമാൻഡും എത്തിച്ചേർന്നത് കോൺഗ്രസ് പാർട്ടിയുടെ പതനമാണു സൂചിപ്പിക്കുന്നത്. കണ്ണൂരിൽ നടന്ന പാർട്ടി കോൺഗ്രസിന്റെ വിജയത്തിൽ ചിലർക്കെല്ലാം കണ്ണുകടിയുണ്ടെങ്കിൽ സിപിഎമ്മിനെ കുറ്റം പറഞ്ഞിട്ട് കാര്യമില്ലെന്നും എം വി ജയരാജൻ പറഞ്ഞു.
കെ സുധാകരന് ബി ജെ പിയിലേക്ക് പോകാൻ വേണ്ടിയാണ് കെ വി തോമസിനെതിരെ അച്ചടക്ക നടപടി ആവശ്യപ്പെട്ട് ഹൈക്കമാന്റിന് കത്തെഴുതിയെന്ന് എം വി ജയരാജൻ നേരത്തേ വിമർശിച്ചിരുന്നു. സുധാകരൻ ബി ജെ പിക്ക് വേണ്ടി പ്രവർത്തിക്കുന്ന പ്രസിഡന്റായി സുധാകരൻ മാറി. സുധാകരന്റെ കൂടെയല്ല കോൺഗ്രസുകാരെന്ന് ഹൈക്കമാൻഡിനു മനസ്സിലാകുമെന്നും ജയരാജൻ നേരത്തേ പറഞ്ഞു.
Recommended Video
പാർട്ടി വിലക്ക് ലംഘിച്ച് സി പി എം പാർട്ടി കോൺഗ്രസിൽ പങ്കെടുത്തതിന് കെ വി തോമസിനെതിരെ കടുത്ത നടപടിയ്ക്ക് ഒരുങ്ങുകയാണ് ഹൈക്കമാന്റ് നേതൃത്വം. ശക്തമായ നടപടി വേണമെന്ന ആവശ്യമാണ് സംസ്ഥാന നേതൃത്വം
ആവശ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications