കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മുഖ്യമന്ത്രിയുടെ 'കടക്ക് പുറത്തും' ഗവർണറുടെ 'ഗെറ്റ് ഔട്ടും' ഒരുപോലെയല്ല; എംവി ജയരാജൻ

Google Oneindia Malayalam News

തിരുവനന്തപുരം: മാധ്യമപ്രതിനിധികളോട് മുഖ്യമന്ത്രി മുമ്പ് പറഞ്ഞതും ഇപ്പോൾ ഗവർണർ ഗെറ്റൗട്ട് അടിച്ചതും ഒരേപോലെയാണെന്ന് വരുത്തിത്തീർക്കാൻ ചില 'മ' മാധ്യമങ്ങൾ കഷ്ടപ്പെടുന്നുണ്ടെന്ന് സിപിഎം നേതാവ് എംവി ജയരാജൻ. വിളിക്കാത്ത യോഗത്തിന് ഇടിച്ച് കയറിയ മാധ്യമങ്ങളോടാണ് മുഖ്യമന്ത്രി പുറത്ത് പോകാൻ ആവശ്യപ്പെട്ടത്. അതിൽ അസ്വാഭാവികതയൊന്നുമില്ല.എന്നാൽ ഗവർണറുടെ ചെയ്തികൾ തന്നെ വിമർശിക്കുന്നവരോടുള്ള അസഹിഷ്ണുതയുടെ പാരമ്യമാണെന്നും ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

 മലയാളികളെയാകെ ആക്ഷേപിക്കുന്നതാണ്

നുണകൾ ആവർത്തിക്കുകയും ഗവർണറുടെ ചെയ്തികൾ ന്യായീകരിക്കുകയും ചെയ്യാൻ, മാധ്യമപ്രതിനിധികളോട് മുഖ്യമന്ത്രി മുമ്പ് പറഞ്ഞതും ഇപ്പോൾ ഗവർണർ ഗെറ്റൗട്ട് അടിച്ചതും ഒരേപോലെയാണെന്ന് വരുത്തിത്തീർക്കാൻ ചില 'മ' മാധ്യമങ്ങൾ കഷ്ടപ്പെടുന്നത് കാണുമ്പോൾ അവരുടെ രാജഭക്തി കൂടുതൽ വെളിപ്പെടുന്നു. ഗവർണറുടെ ചെയ്തികൾ തന്നെ വിമർശിക്കുന്നവരോടുള്ള അസഹിഷ്ണുതയുടെ പാരമ്യമാണ്. കേരള മാധ്യമങ്ങളോട് സംസാരിക്കില്ലെന്നും തന്നെക്കുറിച്ചുള്ള നുണകൾ ചിലമാധ്യമങ്ങൾ തുടർച്ചയായി അവതരിപ്പിക്കുന്നുവെന്നുമാണ് ഖാന്റെ ആക്ഷേപം. ഇത് പ്രബുദ്ധരായ മലയാളികളെയാകെ ആക്ഷേപിക്കുന്നതാണ്. അതുകൊണ്ടാണ് സോഷ്യൽമീഡിയയിൽ ഗവർണറുടെ ഗെറ്റൗട്ടിനെ വിഖ്യാതചലച്ചിത്രം 'ഗ്രേറ്റ് ഡിക്‌റ്റേറ്ററിലെ' ചില രംഗങ്ങളുമായി ചേർത്ത് പലരും അവതരിപ്പിച്ചത്.

 മാധ്യമപ്രതിനിധികളുടെ സാന്നിദ്ധ്യമില്ലാതെ ഒരു ചർച്ചയാണ്



രാഷ്ട്രീയ സംഘർഷം അവസാനിപ്പിക്കാൻ ഇരുകക്ഷികളുടെ സംസ്ഥാന നേതാക്കളുമായി തികച്ചും മാധ്യമപ്രതിനിധികളുടെ സാന്നിദ്ധ്യമില്ലാതെ ഒരു ചർച്ചയാണ് അന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്തത്. മാധ്യമപ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിരുന്നുമില്ല. യോഗത്തിന് ശേഷം ബ്രീഫിങ്ങ് ഉണ്ടാകുമെന്നും പറഞ്ഞിരുന്നില്ല. അന്ന് മസ്‌കറ്റ് ഹോട്ടലിൽ ക്ഷണിക്കാതെ വന്ന മാധ്യമപ്രതിനിധികൾ ഇടിച്ചുകയറി മുറിയിലെത്തി യോഗം സുഗമമായി നടത്തുന്നതിന് പോലും പ്രയാസം സൃഷ്ടിച്ചപ്പോൾ മുഖ്യമന്ത്രി അവരോടെല്ലാം പുറത്തുപോകാൻ ആവശ്യപ്പെട്ടു. അതിൽ അസ്വാഭാവികതയൊന്നുമില്ല. കാരണം നാട്ടിൽ സമാധാനമുണ്ടാക്കാൻ വേണ്ടിയുള്ള ഗൗരവപൂർണ്ണമായ ഒരു കൂടിക്കാഴ്ച നടക്കുമ്പോഴായിരുന്നു അത്.

 അല്ലാത്തവർക്ക് അനുമതി നൽകിയിട്ടുമില്ല


എന്നാൽ ഗവർണർ രാജ്ഭവനിലും എറണാകുളം ഗസ്റ്റ്ഹൗസിലും നടത്തിയ വാർത്താസമ്മേളനങ്ങളിൽ മാധ്യമപ്രവർത്തകർ എത്തിച്ചേർന്നത്, രാജ്ഭവനിൽ നിന്നും ലഭിച്ച അറിയിപ്പിനെ തുടർന്നും അനുമതിയെത്തുടർന്നുമാണ്. സുരക്ഷാപരിശോധന നടത്തുകയും ചെയ്തിരുന്നു. അവരെല്ലാം അക്രഡിറ്റഡ് മാധ്യമ പ്രവർത്തകരാണുതാനും. അല്ലാത്തവർക്ക് അനുമതി നൽകിയിട്ടുമില്ല.

'തന്നിഷ്ടക്കാരിയായ മേയർ, കാരണഭൂതന്റെ പിൻബലവും, ഇത് സ്വാഭാവിക പതനം'; രൂക്ഷവിമർശനവുമായി മുല്ലപ്പള്ളി'തന്നിഷ്ടക്കാരിയായ മേയർ, കാരണഭൂതന്റെ പിൻബലവും, ഇത് സ്വാഭാവിക പതനം'; രൂക്ഷവിമർശനവുമായി മുല്ലപ്പള്ളി

 ക്ഷണിക്കപ്പെട്ടവരായിരുന്നില്ല

മുമ്പ് മസ്‌കറ്റ് ഹോട്ടലിലെത്തിയ മാധ്യമപ്രവർത്തകരാവട്ടെ, ക്ഷണിക്കപ്പെട്ടവരായിരുന്നില്ല. ഇന്ന് ഗവർണർ ചിലരെ മാത്രമാണ് പുറത്താക്കിയത്. അന്ന് എല്ലാവരോടും പുറത്തുപോകാനാണ് മുഖ്യമന്ത്രി പറഞ്ഞത്. മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിൽ ഒരിക്കലും താൻ പറയുന്നത് മാത്രം കേട്ടാൽ മതിയെന്നും, തന്നെ വിമർശിക്കുന്നവർ എഴുന്നേറ്റുപോകണമെന്നോ പറഞ്ഞിട്ടില്ല, പറയുകയുമില്ല.
ഗവർണറുടെ മാടമ്പിത്തരത്തെ വെള്ളപൂശി റിപ്പോർട്ട് നൽകുന്നവർ തന്നെയാണ് രണ്ടും ഒന്നാണെന്ന് പറയുന്നതും. ഇടതുപക്ഷവിരുദ്ധ ജ്വരമാണതിന് പിന്നിൽ. ജനങ്ങൾ തിരിച്ചറിയുക.

'ചാൻസില്ല, ലോട്ടറി കച്ചവടത്തിലും പറ്റിക്കുന്നു, 10 ടിക്കറ്റ് പൈസ തരാതെ മുങ്ങി'; നടി മേരി പറയുന്നു'ചാൻസില്ല, ലോട്ടറി കച്ചവടത്തിലും പറ്റിക്കുന്നു, 10 ടിക്കറ്റ് പൈസ തരാതെ മുങ്ങി'; നടി മേരി പറയുന്നു

'ബിഗ് ബോസിന് അപകടം, ഉടൻ സർജറി വേണം'; വിവരം പങ്കിട്ട് ശാലനി, ആശങ്കയോടെ ആരാധകർ'ബിഗ് ബോസിന് അപകടം, ഉടൻ സർജറി വേണം'; വിവരം പങ്കിട്ട് ശാലനി, ആശങ്കയോടെ ആരാധകർ

English summary
MV Jayarajan Slams Governor Over The Media Ban Justifies CM's Action
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X