കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദി ജി..വികസനമെന്നാൽ കോർപറ്ററുകളുടേതല്ല..നാടിന്റേതാണ്; എം വി ജയരാജൻ

Google Oneindia Malayalam News

ദില്ലി; രാജ്യത്തെ ഏറ്റവും പാവപ്പെട്ടവന്റെ ജീവിതത്തിലും വികസനത്തിന്റെ വെളിച്ചമെത്തുമ്പോഴേ, രാജ്യം വികസിച്ചൂ എന്ന് പറയാൻ കഴിയൂവെന്ന് സിപിഎം നേതാവ് എംവി ജയരാജൻ.പ്രധാനമന്ത്രി യുഎൻ ആസ്ഥാനത്ത് നടത്തിയ പ്രസംഗത്തിലെ പമാർശങ്ങളെ ചൂണ്ടിക്കാട്ടിയാണ് ജയരാജന്റെ പ്രതികരണം.
ബഹുസ്വരതയാണ്‌ ഇന്ത്യയുടെ സൗന്ദര്യം, വികസനവും സമാധാനവും പുലരേണ്ടതും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞതും നൂറുവട്ടം അംഗീകരിക്കുന്നു. വിദ്യാഭ്യാസ ഉന്നതിയുടെ നേട്ടം കാണിച്ചുകൊണ്ട്‌, ജാതി-മത വർഗ്ഗീയതയെ തുരത്തി, അതിനെ പ്രോത്സാഹിപ്പിക്കുന്ന സംഘത്തെ ഒറ്റപ്പെടുത്തി ബഹുസ്വരതയുടെ സൗന്ദര്യം രാജ്യത്താകെ കൂടുതൽ തിളക്കം വരുത്തട്ടെ.പട്ടിണി രാഷ്ട്രങ്ങളുടെ പട്ടികയിൽ നാണം കെടാതെ, ജനങ്ങളെ ദുരിതക്കയത്തിൽ നിന്നും കരകയറ്റി,വികസനത്തിന്റെ വലിയ മുന്നേറ്റം സൃഷ്ടിച്ച്‌ നമ്മുടെ രാജ്യം മുന്നേറട്ടെയെന്നും ജയരാജന്‌ പറഞ്ഞു. ജയരാജന്റെ വാക്കുകളിലേക്ക്

mv jayarajan

കോർപ്പറേറ്റുകളുടെ അല്ല; നാടിന്റെ, ജനങ്ങളുടെ വികസനം പുലരട്ടെ

ഇന്ത്യയുടെ സൗന്ദര്യം ബഹുസ്വരത, രാജ്യത്തിന്റെ വികസനം ജനാധിപത്യത്തിലൂന്നിക്കൊണ്ട്‌, ഇന്ത്യ വികസിക്കുമ്പോൾ ലോകവും വികസിക്കും - യു എന്നിൽ പ്രധാനമന്ത്രി പറഞ്ഞ ഇക്കാര്യം തീർച്ചയായും ഇക്കാര്യം എല്ലാവരും അംഗീകരിക്കുമെന്നുതന്നെ കരുതുന്നു. എന്നാൽ ഇന്ത്യയിലെ ഇന്നത്തെ സ്ഥിതി എന്താണ്‌..? ജനങ്ങൾക്കുവേണ്ടിയുള്ള വികസനമാണോ രാജ്യത്ത്‌ നടപ്പാവുന്നത്‌..!? അങ്ങനെയെങ്കിൽ, വിലക്കയറ്റം തടയാൻ നടപടി സ്വീകരിക്കേണ്ടതല്ലേ..? ഇന്ധനവില നിയന്ത്രണാധികാരം തിരികെ സർക്കാരിൽ നിക്ഷിപ്തമാക്കിക്കൊണ്ട്‌, കോർപ്പറേറ്റുകൾ ലാഭം സ്വപ്നം കാണുമ്പോൾ ഇന്ധനവില വർദ്ധിപ്പിച്ച്‌ ജനങ്ങളെ ദുരിതക്കയത്തിലേക്ക്‌ തള്ളിവിടുന്നത്‌ അവസാനിപ്പിച്ചുകൊണ്ടുള്ള തീരുമാനം പ്രധാനമന്ത്രി അമേരിക്കൻ സന്ദർശ്ശനം കഴിഞ്ഞ്‌ തിരിച്ചെത്തിയാൽ ഉണ്ടാകുമോ..!?

നാടിന്റെ സ്വത്തുക്കളായ പൊതുമേഖലാ സ്ഥാപനങ്ങൾ, വിമാനത്താവളങ്ങൾ എല്ലാം കോർപ്പറേറ്റുകൾക്ക്‌ തീറെഴുതുന്നത്‌ എന്തായാലും നാടിനോ ജനങ്ങൾക്കോ വേണ്ടിയല്ലെന്ന് ആരും സമ്മതിക്കും. ജനകീയ വികസനക്കുതിപ്പ്‌ പ്രഖ്യാപിച്ച പ്രധാനമന്ത്രിയുടെ വാക്ക്‌ പാലിക്കപ്പെടട്ടെ. പൊതുമേഖലാ സ്ഥാപനങ്ങൾ കോർപ്പറേറ്റുകൾക്ക്‌ തീറെഴുതുന്നത്‌ നിർത്തിവച്ചുകൊണ്ടുള്ള (മുൻകാല പ്രാബല്യത്തോടെ) ഉത്തരവും വിദേശത്തുനിന്ന് തിരിച്ചെത്തിയ ഉടനെ പുറത്തിറങ്ങുമെന്ന് ന്യായമായും നാടാകെ പ്രതീക്ഷിക്കുന്നു.

ബഹുസ്വരതയാണ്‌ ഇന്ത്യയുടെ സൗന്ദര്യം, വികസനവും സമാധാനവും പുലരേണ്ടതും പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞതും നൂറുവട്ടം അംഗീകരിക്കുന്നു. വിദ്യാഭ്യാസ ഉന്നതിയുടെ നേട്ടം കാണിച്ചുകൊണ്ട്‌, ജാതി-മത വർഗ്ഗീയതയെ തുരത്തി, അതിനെ പ്രോത്സാഹിപ്പിക്കുന്ന സംഘത്തെ ഒറ്റപ്പെടുത്തി ബഹുസ്വരതയുടെ സൗന്ദര്യം രാജ്യത്താകെ കൂടുതൽ തിളക്കം വരുത്തട്ടെ എന്നതും ഈ ഘട്ടത്തിൽ ആശിക്കുന്നു.

പട്ടിണി രാഷ്ട്രങ്ങളുടെ പട്ടികയിൽ നാണം കെടാതെ, ജനങ്ങളെ ദുരിതക്കയത്തിൽ നിന്നും കരകയറ്റി,വികസനത്തിന്റെ വലിയ മുന്നേറ്റം സൃഷ്ടിച്ച്‌ നമ്മുടെ രാജ്യം മുന്നേറട്ടെ.... " രാജ്യത്തെ ഏറ്റവും പാവപ്പെട്ടവന്റെ ജീവിതത്തിലും വികസനത്തിന്റെ വെളിച്ചമെത്തുമ്പോഴേ, രാജ്യം വികസിച്ചൂ എന്ന് പറയാൻ കഴിയൂ" എന്ന രാഷ്ട്രപിതാവിന്റെ വാക്കുകൾ ഒപ്പം ഓർമ്മിക്കുന്നു.

English summary
MV Jayarajan Slams the Speech Of Prime Minister in UN
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X