പേടിപ്പിക്കല്ലേ ഗോപാലകൃഷ്ണാ...ഇതെന്റെ ഷോ..!! ബിജെപി നേതാവിനെ വലിച്ച് കീറി ഒട്ടിച്ച് നികേഷ് കുമാർ..!!

  • By: Anamika
Subscribe to Oneindia Malayalam

കൊച്ചി: ചാനലുകളില്‍ ചര്‍ച്ചയ്‌ക്കെത്തുന്ന മിക്ക ബിജെപി നേതാക്കളുടേയും പണിയാണ് ഉത്തരം മുട്ടുമ്പോള്‍ വിഷയം മാറ്റുകയെന്നത്. റിപ്പോര്‍ട്ടര്‍ ചാനലിലെ ഷോയില്‍ ഈ തന്ത്രം പരീക്ഷിച്ച ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന് പക്ഷേ പണി പാളി. തന്നെ പ്രകോപിപ്പിക്കാന്‍ ശ്രമിച്ച ഗോപാലകൃഷ്ണനെ അവതാരകനായ നികേഷ് കുമാര്‍ വലിച്ച് കീറി ഒട്ടിച്ചു കളഞ്ഞു.

ത്രിപുരയും സിപിഎമ്മിനെ കൈവിടുന്നു..!! നേതാക്കള്‍ പാര്‍ട്ടി വിട്ട് ബിജെപിയിലേക്ക്...!!!

നേതാവിന് ഉത്തരം മുട്ടി

നേതാവിന് ഉത്തരം മുട്ടി

ഒരിടവേളയ്ക്ക് ശേഷം സജീവ മാധ്യമപ്രവര്‍ത്തനത്തിലേക്ക് തിരിച്ചെത്തിയ നികേഷ് കുമാര്‍ അവതരിപ്പിക്കുന്ന ചര്‍ച്ചാ പരിപാടിയാണ് ന്യൂസ് നൈറ്റ് :നികേഷ് കുമാര്‍ ഷോ. ഈ പരിപാടിക്കിടെയാണ് ഗോപാലകൃഷ്ണന് നികേഷില്‍ നിന്നും നല്ല മുട്ടന്‍ പണി കിട്ടിയത്.

അമിത് ഷായുടെ അധിക്ഷേപം

അമിത് ഷായുടെ അധിക്ഷേപം

ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ കഴിഞ്ഞ ദിവസം രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയെ ജാതി പറഞ്ഞ് അധിക്ഷേപിച്ച വിഷയമാണ് ചാനല്‍ ചര്‍ച്ചയ്‌ക്കെടുത്തത്. അമിത് ഷായെ ന്യായീകരിച്ചാണ് ബിജെപി നേതാവ് ചര്‍ച്ചയില്‍ സംസാരിച്ചതും.

നികേഷിന്റെ രാഷ്ട്രീയം

നികേഷിന്റെ രാഷ്ട്രീയം

അതിനിടെ ഗുജാറാത്തിലെ കലാപത്തെ തുടര്‍ന്ന് അമിത് ഷായെ നാട് കടത്തിയതിനെ നികേഷ് കുമാര്‍ പരാമര്‍ശിച്ചത് ഗോപാലകൃഷ്ണനെ ഉത്തരം മുട്ടിച്ചു. മറുപടിയായി നേതാവ് പറഞ്ഞത് സിപിഎം സ്ഥാനാര്‍ത്ഥിയായ മത്സരിച്ച നികേഷിന്റെ മനസാക്ഷിയെക്കുറിച്ചാണ്.

ഇത് എന്റെ ഷോ

ഇത് എന്റെ ഷോ

താന്‍ വളരെ വ്യക്തതയോട് കൂടിയാണ് ഇവിടെ ഇരിക്കുന്നതെന്ന് പറഞ്ഞ നികേഷ് ഇത് തന്റെ ഷോ ആണെന്നും ബിജെപി നേതാവിനെ ഓര്‍മ്മപ്പെടുത്തി. തന്റെ രാഷ്ട്രീയം പരിപാടിയില്‍ കടന്നു വരുന്നുണ്ടെങ്കില്‍ താങ്കള്‍ക്കത് ചൂണ്ടിക്കാണിക്കാമെന്നും നികേഷ് വ്യക്തമാക്കി.

പേടിപ്പിക്കാൻ നോക്കല്ലേ

പേടിപ്പിക്കാൻ നോക്കല്ലേ

പക്ഷേ സിപിഎമ്മിന് വേണ്ടി മത്സരിച്ചു എന്നത് പോലുള്ള കാര്യങ്ങളൊന്നും പറഞ്ഞ് തന്നെ പേടിപ്പിക്കാനോ പരിഭ്രമിക്കാനോ നോക്കണ്ടെന്നും നികേഷ് പറയുകയുണ്ടായി. അതിനൊന്നും നിങ്ങള്‍ ആയിട്ടില്ലെന്നും ഗോപാലകൃഷ്ണന്റെ വാ അടപ്പിച്ച മറുപടി.

വ്യക്തിഹത്യ നടത്തുന്നു

വ്യക്തിഹത്യ നടത്തുന്നു

ശേഷം അമിത് ഷായെ ഏത് കേസിലാണ് കോടതി സംസ്ഥാനത്തിന് പുറത്താക്കിയതെന്ന ചോദ്യം നികേഷ് കുമാര്‍ ആവര്‍ത്തിച്ചു. എന്നാല്‍ ചര്‍ച്ചയ്ക്ക് വിളിച്ച വിഷയത്തില്‍ നിന്നും മാറുന്നുവെന്നും നികേഷ് വ്യക്തി ഹത്യ നടത്തുന്നുവെന്നുമായിരുന്നു ഉത്തരം മുട്ടിയ നേതാവിന്റെ മറുപടി.

തനിക്കും വിഷമമുണ്ട്

തനിക്കും വിഷമമുണ്ട്

എന്നാല്‍ ലോകം മുഴുവന്‍ ആരാധിക്കുന്ന നേതാവായ മഹാത്മാഗാന്ധിയെ സംഘപരിവാറുകാര്‍ ജാതിപ്പേര് വിളിച്ചും ബിസിനസ്സുകാരനെന്ന് വിളിച്ചും വിമര്‍ശിക്കുന്നതില്‍ വിഷമം തോന്നുന്ന ഒരാളാണ് താനെന്ന് കരുതിക്കോളാനും ഗോപാലകൃഷ്ണനോട് നികേഷ് പറഞ്ഞു.

പക്ഷപാതിത്വം ഉണ്ട്

പക്ഷപാതിത്വം ഉണ്ട്

അക്കാര്യത്തില്‍ തനിക്ക് എന്തെങ്കിലും പക്ഷപാതിത്വം ഉണ്ടെന്ന് ഗോപാലകൃഷ്ണന് തോന്നുകയാണെങ്കില്‍ തനിക്കാ പക്ഷപാതിത്വം ഉണ്ടെന്നും നികേഷ് ഉറപ്പിച്ച് പറയുന്നു. ചര്‍ച്ചയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാണിപ്പോള്‍.

ഇടവേളയ്ക്ക് ശേഷം

ഇടവേളയ്ക്ക് ശേഷം

മലയാള ടെലിവിഷന്‍ ലോകത്തെ കരുത്തുറ്റ മാധ്യമപ്രവര്‍ത്തകരില്‍ ഒരാളായി എണ്ണപ്പെടുന്ന എംവി നികേഷ് കുമാര്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനിറങ്ങിയതിനെ തുടര്‍ന്നാണ് മാധ്യമപ്രവര്‍ത്തനം വിട്ടത്. സിപിഎം സ്ഥാനാര്‍ത്ഥിയായ അഴീക്കോട് മണ്ഡലത്തില്‍ മത്സരിച്ച നികേഷിന് പക്ഷേ വിജയിക്കാനായില്ല. ഇതോടെ റിപ്പോര്‍ട്ടര്‍ ചാനലിലേക്ക് തിരികെ എത്തുകയും ചെയ്തു

വീഡിയോ

ചർച്ചയുടെ വീഡിയോ കാണാം

English summary
MV Nikesh Kumar gives strong reply to BJP leader B Gopalakrishnan in his show
Please Wait while comments are loading...