കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലെ രാഷ്ട്രീയ കൊലക്കേസുകളിലെ ദുരൂഹമരണങ്ങള്‍ അന്വേഷിക്കണം: മുല്ലപ്പള്ളി

Google Oneindia Malayalam News

തിരുവനന്തപുരം: സിപിഎമ്മുകാര്‍ പ്രതികളായ കേരളത്തിലെ രാഷ്ട്രീയ കൊലപാതക കേസുകളുമായി ബന്ധപ്പെട്ട ദുരൂഹമരണങ്ങള്‍ അന്വേഷിക്കണമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മന്‍സൂര്‍ വധക്കേസിലെ പ്രതിയുടെ ആത്മഹത്യയില്‍ ദുരൂഹതയുണ്ട്. ഇക്കാര്യം താന്‍ തുടക്കത്തില്‍ ചൂണ്ടിക്കാട്ടിയതാണ്. രതീഷിന്റെ പോസ്സ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ പുറത്തുവിടണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

mullappally

ഏറ്റുമാനൂർ യുഡിഎഫ് പിടിക്കും,ഇടുക്കിയിൽ റോഷി അഗസ്റ്റിൻ വീഴും; 10 ൽ 9 ഉം ഉറപ്പിച്ച് ജോസഫ് വിഭാഗംഏറ്റുമാനൂർ യുഡിഎഫ് പിടിക്കും,ഇടുക്കിയിൽ റോഷി അഗസ്റ്റിൻ വീഴും; 10 ൽ 9 ഉം ഉറപ്പിച്ച് ജോസഫ് വിഭാഗം

സിപിഎം പ്രതികളായ കൊലക്കേസുകളില്‍ അസ്വാഭാവിക മരണങ്ങള്‍ നടക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ല.കണ്ണൂരിലെ പല രാഷ്ട്രീയക്കൊല കേസുകളിലേയും പ്രതികളുടെ മരണം ഇത്തരത്തില്‍ സംഭവിച്ചിട്ടുണ്ട്. ജയകൃഷ്ണന്‍ മാസ്റ്റര്‍ വധക്കേസിലെയും പയ്യോളി മനോജ് വധക്കേസിലേയും പ്രതികള്‍ ട്രെയിന്‍തട്ടി മരിച്ചു.

ഐപിഎല്ലിൽ വിക്കറ്റ് കീപ്പർ നായകന്മാരുടെ എണ്ണം കൂടി; ഇതിനെല്ലാം കാരണം ധോണിയെന്ന് ബട്‌ലർഐപിഎല്ലിൽ വിക്കറ്റ് കീപ്പർ നായകന്മാരുടെ എണ്ണം കൂടി; ഇതിനെല്ലാം കാരണം ധോണിയെന്ന് ബട്‌ലർ

അരിയില്‍ ഷുക്കൂര്‍,ഫസല്‍ എന്നിവരുടെ കൊലക്കേസിലെ പ്രതികള്‍ മന്‍സൂര്‍ വധക്കേസിന് സമാനമായി ആത്മഹത്യ ചെയ്ത നിലയില്‍ കാണപ്പെട്ടു.പരിശീലനം ലഭിച്ച സിപിഎം ഗുണ്ടകളാണ് നിഷ്ഠൂരമായ രാഷ്ട്രീയക്കൊലപാതകങ്ങള്‍ നടത്തുന്നത്. അവര്‍ പോലീസ് അന്വേഷണത്തിന്റെ പേരില്‍ ആത്മഹത്യ ചെയ്തെന്ന് വിശ്വസിക്കാനുള്ള മൗഢ്യം കേരളീയ സമൂഹത്തിനില്ല.അതുകൊണ്ട് ഈ ദുരൂഹമരണങ്ങളുടെ സത്യാവസ്ഥ കണ്ടത്തേണ്ടതുണ്ടെന്ന് മുല്ലപ്പള്ളി പറഞ്ഞു.

കായംകുളത്ത് പ്രതിഭ വീഴും? ആലത്തൂർ മോഡൽ ഉറപ്പിച്ച് സിപിഎം.. ആരിഫ് എംപിക്കെതിരെ പടയൊരുക്കം?കായംകുളത്ത് പ്രതിഭ വീഴും? ആലത്തൂർ മോഡൽ ഉറപ്പിച്ച് സിപിഎം.. ആരിഫ് എംപിക്കെതിരെ പടയൊരുക്കം?

ജലീലിന്റെത് നിയമവാഴ്ചയോടുള്ള വെല്ലുവിളി

ലോകായുക്ത വിധിക്കെതിരെ മന്ത്രി കെടി ജലീല്‍ ഹൈക്കോടതിയെ സമീപിച്ചത് നിയമവാഴ്ചയോടുള്ള വെല്ലുവിളിയാണ്.ലോകായുക്ത വിധി നടപ്പാക്കാന്‍ ഭരണഘടനാ തലവനായ ഗവര്‍ണ്ണര്‍ ഇടപെടണം. പ്രത്യേക സാഹചര്യത്തില്‍ അദ്ദേഹം ഇടപെടുമോയെന്ന് സംശയമാണ്. സ്വജനപക്ഷപാതം നടത്തിയെന്ന് ലോകായുക്ത കണ്ടെത്തിയ ഒരു വ്യക്തിയെ മന്ത്രിസഭയില്‍ തുടരാന്‍ അനുവദിക്കുന്ന മുഖ്യമന്ത്രിയുടെ നിലപാട് രാഷ്ട്രീയ അധാര്‍മികതയാണ്. മന്ത്രി ജലീലിന്റെ ബന്ധുനിയമനത്തില്‍ മുഖ്യമന്ത്രിക്കും പങ്കുള്ളതിനാലാണ് അദ്ദേഹം നടപടി സ്വീകരിക്കാത്തത്. കുറ്റവാളിക്ക് അനുകൂല നിലപാടാണ് മുഖ്യമന്ത്രി സ്വീകരിക്കുന്നത്. ജനകീയ കോടതിയില്‍ മന്ത്രി പ്രതിക്കൂട്ടില്‍ തന്നെയാണെന്ന് മുല്ലപ്പള്ളി പറഞ്ഞു.

രാജ്യത്ത് മൂന്നാംഘട്ട കൊറോണ വാക്‌സിനേഷനില്‍ വന്‍ ജനപങ്കാളിത്തം; ചിത്രങ്ങള്‍ കാണാം

പാലായില്‍ ജോസ് വീഴും, അട്ടിമറി നേമത്തും നോര്‍ത്തിലും ഉദുമയിലും, 77 സീറ്റ് ഉറപ്പിച്ച് കോണ്‍ഗ്രസ്പാലായില്‍ ജോസ് വീഴും, അട്ടിമറി നേമത്തും നോര്‍ത്തിലും ഉദുമയിലും, 77 സീറ്റ് ഉറപ്പിച്ച് കോണ്‍ഗ്രസ്

യുഡിഎഫ് 2 ല്‍ ഒതുങ്ങുമെന്ന് സിപിഎം, അല്ല 4 കിട്ടുമെന്ന് സിപിഐ; അഴീക്കോടും സംശയംയുഡിഎഫ് 2 ല്‍ ഒതുങ്ങുമെന്ന് സിപിഎം, അല്ല 4 കിട്ടുമെന്ന് സിപിഐ; അഴീക്കോടും സംശയം

മോദിയുടെ തട്ടകത്തില്‍ എബിവിപിയെ നിലംപരിശാക്കി എന്‍ എസ് യു; വിജയം മുഴുവന്‍ സീറ്റിലുംമോദിയുടെ തട്ടകത്തില്‍ എബിവിപിയെ നിലംപരിശാക്കി എന്‍ എസ് യു; വിജയം മുഴുവന്‍ സീറ്റിലും

ബിക്കിനിയിൽ സുന്ദരിയായി ഇഷ ഛബ്ര, ചിത്രങ്ങൾ കാണാം

Recommended Video

cmsvideo
മുഖ്യമന്ത്രിക്കും ജലീലിനും രഹസ്യബന്ധങ്ങളോ? | V Muraleedharan Press Meet | Oneindia Malayalam

English summary
Mysterious deaths in political murder cases should be investigated Says, Mullappally Ramachandran
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X