കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൂടത്തായ് മോഡല്‍ കരമനയിലും? ഏഴുപേരുടെ മരണം ദുരൂഹം!! 200 കോടിയുടെ സ്വത്ത് തട്ടി

Google Oneindia Malayalam News

തിരുവനന്തപുരം: കരമന കുളത്തറയില്‍ ഒരു കുടുംബത്തിലെ ഏഴ് പേര്‍ മരിച്ച സംഭവത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. 16 വര്‍ഷത്തിനിടെയാണ് കുടുംബത്തിലെ ഏഴ് പേര്‍ മരിച്ചത്. എല്ലാവരും നല്ല ആരോഗ്യത്തോടെയുള്ളപ്പോഴാണ് മരണം സംഭവിച്ചിരിക്കുന്നത്. ഓരോ വ്യക്തികളെയും വ്യത്യസ്ത കാലങ്ങളില്‍ മരിച്ച നിലയില്‍ കാണപ്പെടുകയായിരുന്നു. അസുഖങ്ങളോ മറ്റോ ഇല്ലായിരുന്നുവെന്ന് ബന്ധുക്കള്‍ പറയുന്നു.

അവസാനത്തെ മരണം നടന്ന ശേഷം തറവാട്ടിന്റെ ഉടമസ്ഥതതിയുള്ള 200 കോടി വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുത്തെന്നാണ് പരാതി. തറവാട്ടിലെ കാര്യസ്ഥന് നേരെയാണ് വിരല്‍ചൂണ്ടപ്പെടുന്നത്. ഇത് സംബന്ധിച്ച് ലഭിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടര്‍ന്ന് കേസ് രജിസ്റ്റര്‍ ചെയ്തു. കോഴിക്കോട് കൂടത്തായി സംഭവം വിവാദമായിരിക്കെയാണ് സമാനമായ മറ്റൊരു സംഭവം. വിശദാംശങ്ങള്‍ ഇങ്ങനെ....

 ഉമാനഗരം തറവാട്ടിലെ ദുരൂഹ മരണങ്ങള്‍

ഉമാനഗരം തറവാട്ടിലെ ദുരൂഹ മരണങ്ങള്‍

കരമനയിലെ കൂടം എന്നറിയപ്പെടുന്ന ഉമാനഗരം തറവാട്ടിലാണ് ദുരൂഹമായ ഏഴ് മരണങ്ങള്‍ സംഭവിച്ചത്. ഗോപിനാഥന്‍ നായര്‍, ഭാര്യ സുമുഖി അമ്മ, മക്കളായ ജയശ്രീ, ജയബാലകൃഷ്ണന്‍, ജയപ്രകാശ്, ഗോപിനാഥന്‍ നായരുടെ രണ്ട് സഹോദരങ്ങളുടെ മക്കളായ ഉണ്ണി കൃഷ്ണന്‍ നായര്‍, ജയമാധവന്‍ എന്നിവരാണ് മരിച്ചത്.

സ്വത്തുക്കള്‍ കൈമാറ്റം ചെയ്തു

സ്വത്തുക്കള്‍ കൈമാറ്റം ചെയ്തു

ആര്‍ക്കും കാര്യമായ അസുഖം മരണവേളയില്‍ ഇല്ലായിരുന്നു. 2003ന് ശേഷമാണ് എല്ലാ മരണങ്ങളും. മരിച്ചുകിടക്കുന്നത് കണ്ടുവെന്നാണ് ബന്ധുക്കള്‍ പറയുന്നത്. കട്ടിലില്‍ തടയിടിച്ചു വീണു, വീണുമരിച്ചു എന്നിങ്ങനെയാണ് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചിരുന്നത്. എന്നാല്‍ സ്വത്ത് കൈമാറ്റം ചെയ്യപ്പെട്ടതോടെയാണ് സംശയം ജനിച്ചത്.

200 കോടി വിലമതിക്കുന്ന സ്വത്ത്

200 കോടി വിലമതിക്കുന്ന സ്വത്ത്

കുടുംബവുമായി ബന്ധമില്ലാത്ത രണ്ടുപേര്‍ക്ക് നിയന്ത്രണമുള്ള ട്രസ്റ്റിലേക്കാണ് സ്വത്ത് മാറ്റപ്പെട്ടിരിക്കുന്നത്. കൂടം തറവാട്ടിന്റെ ഉടമസ്ഥതയില്‍ വിവിധ ഇടങ്ങളിലായി 200 കോടി വിലമതിക്കുന്ന സ്വത്തുക്കളുണ്ട്. ഒരു ട്രസ്റ്റ് രൂപീകരിച്ചാണ് സ്വത്തുക്കള്‍ മാറ്റിയത്. കാര്യസ്ഥന്‍ വ്യാജ ഒസ്യത്ത് തയ്യാറാക്കി സ്വത്ത് തട്ടിയെന്നാണ് ലഭിച്ച പരാതി.

 വ്യാജ ഒസ്യത്താണെന്ന് തെളിഞ്ഞു

വ്യാജ ഒസ്യത്താണെന്ന് തെളിഞ്ഞു

മരിച്ചവരുടെ ബന്ധു പ്രസന്ന കുമാരിയും സാമൂഹിക പ്രവര്‍ത്തകന്‍ അനില്‍കുമാറും മുഖ്യമന്ത്രിക്കാണ് പരാതി നല്‍കിയത്. മുഖ്യമന്ത്രി ഡിജിപിക്ക് കൈമാറി. വിശദമായി പരിശോധിക്കാന്‍ തിരുവനന്തപുരം അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി. ക്രൈബ്രാഞ്ചിന്റെ പരിശോധനയില്‍ വ്യാജ ഒസ്യത്ത് തയ്യാറാക്കിയാണ് സ്വത്ത് കൈമാറ്റം ചെയ്തതെന്ന് കണ്ടെത്തി.

ബന്ധുക്കളുടെ സംശയം

ബന്ധുക്കളുടെ സംശയം

സ്വത്ത് കിട്ടിയവരില്‍ ഒരാള്‍ തറവാട്ടിലെ വീട്ടുജോലിക്കാരിയുടെ മകനാണ്. കോടതി ജീവനക്കാരനായിരുന്ന കാര്യസ്ഥനെയാണ് ബന്ധുക്കള്‍ സംശയിക്കുന്നത്. സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും വിശദമായ അന്വേഷണം നടത്തുമെന്നും ഡിജിപി ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.

അവസാനത്തെ രണ്ടു മരണങ്ങള്‍

അവസാനത്തെ രണ്ടു മരണങ്ങള്‍

ജയപ്രകാശിന്റെയും ജയമാധവന്റെയും മരണത്തിലാണ് ബന്ധുക്കള്‍ക്ക് സംശയം. തറവാട്ടുവീട്ടില്‍ താമസിച്ചിരുന്ന ഈ രണ്ടുപേരും അവിവാഹിതരായിരുന്നു. അടുത്തടുത്ത വര്‍ഷങ്ങളില്‍ നടന്ന ഇരുവരുടെയും മരണം കൊലപാതമാകമാണെന്ന് ബന്ധുക്കളും നാട്ടുകാരും സംശയം പ്രകടിപ്പിക്കുന്നു.

2017ന് ശേഷം സംഭവിച്ചത്

2017ന് ശേഷം സംഭവിച്ചത്

ജയപ്രകാശിന് ശേഷം ജയമാധവനാണ് അവസാനം മരിക്കുന്നത്. 2017ല്‍ ജയമാധവന്റെ മരണത്തിന് ശേഷമാണ് സ്വത്തുക്കള്‍ കൈമാറ്റം ചെയ്യപ്പെട്ടത്. ബന്ധുക്കളല്ലാത്തവര്‍ ഉള്‍പ്പെടുന്നതാണ് ട്രസ്റ്റ്. കാര്യസ്ഥന്‍ രവീന്ദ്രന്‍ നായരെ അന്വേഷണ സംഘം ചോദ്യം ചെയ്യും. അവസാനം നടന്ന രണ്ടു മരണത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ദുബായിയെ ഞെട്ടിച്ച് യുവാവിന്റെ ബാങ്ക് തട്ടിപ്പ്; തന്ത്രം പൊളിച്ച് പോലീസ്, ഭാര്യയെ പൊക്കിദുബായിയെ ഞെട്ടിച്ച് യുവാവിന്റെ ബാങ്ക് തട്ടിപ്പ്; തന്ത്രം പൊളിച്ച് പോലീസ്, ഭാര്യയെ പൊക്കി

English summary
Mysterious Seven Death in Karamana; Police probe starts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X