ഷംസീറിന്‍റെ ഭീഷണി... 51 വെട്ടുകള്‍ വെട്ടി കൊല്ലൂവെന്ന് ജയശങ്കര്‍, ഇന്നോവ കാര്‍ അയച്ചോളൂ...

 • Posted By: Desk
Subscribe to Oneindia Malayalam
cmsvideo
  ചാനല്‍ ചർച്ചയില്‍ ജയശങ്കറിന് വധഭീഷണി | Oneindia Malayalam

  കൊച്ചി: തോമസ് ചാണ്ടിയുടെ കയ്യേറ്റക്കേസുമായി ബന്ധപ്പെട്ട ചാനല്‍ ചര്‍ച്ചയ്ക്കിടെ അഡ്വ ജയശങ്കറിന് 'വധഭീഷണി'. ന്യൂസ് 18 ചാനലിലെ ചര്‍ച്ചയ്ക്കിടെയാണ് ഡിവൈഎഫ്‌ഐ നേതാവും എംഎല്‍എയുമായ എ എന്‍ ഷംസീറിന്റെ ഭാഗത്തു നിന്നു ജയശങ്കറിനു ഭീഷണി നേരിട്ടത്.

  കുറച്ചു ദിവസമായി ജയശങ്കര്‍ മുഖ്യമന്ത്രിയെ നിരന്തരം ആക്ഷോപിച്ചു കൊണ്ടിരിക്കുകയാണ്. പിണറായി വിരോധം കൊണ്ട് ഭ്രാന്ത് പിടിച്ച വ്യക്തിയാണ് ജയശങ്കറെന്നും ഷംസീര്‍ തുറന്നടിച്ചു. പിണറായിയെ മുഖ്യമന്ത്രിയാക്കില്ലെന്നാണ് ജയശങ്കര്‍ നേരത്തേ പ്രഖ്യാപിച്ചത്. എന്നാല്‍ ജനങ്ങള്‍ അദ്ദേഹത്തെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്തു. പിണറായി മുഖ്യമന്ത്രിയായ ദിവസം തന്നെ അദ്ദേഹത്തെ രാജിവയ്പ്പിക്കുമെന്നും ജയശങ്കര്‍ പറഞ്ഞിരുന്നതായി ഷംസീര്‍ ചൂണ്ടിക്കാട്ടി. ലാവ്‌ലിന്‍ കേസില്‍ പിണറായി ശിക്ഷിക്കപ്പെടുമെന്നും ജയശങ്കര്‍ പ്രവചിച്ചിരുന്നതായും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.

   നിങ്ങള്‍ പറയുന്നതു പോലെ നടക്കില്ല

  നിങ്ങള്‍ പറയുന്നതു പോലെ നടക്കില്ല

  താങ്കള്‍ പറയുന്നതു പോലെയെല്ല കാര്യങ്ങള്‍ നടക്കുന്നതെന്നു ഓര്‍ക്കണമെന്ന് ഷംസീര്‍ ജയശങ്കറിനോടു പറഞ്ഞു. താന്‍ പറഞ്ഞ കാര്യങ്ങളൊന്നും നടക്കാത്തതിലുള്ള നിരാശയെ തുടര്‍ന്നാണ് അദ്ദേഹം മുഖ്യമന്ത്രിയെ തുടര്‍ച്ചയായി വ്യക്തിപരമായി ആക്ഷേപിക്കുകയും അധിക്ഷേപിക്കുകയും ചെയ്തത്. ഇത്തരത്തില്‍ പിണറായിയെ അധിക്ഷേപിക്കുകയാണെങ്കില്‍ അതിന്റെ പ്രത്യാഘാതം കൂടി നേരിടാന്‍ താങ്കള്‍ തയ്യാറാവണമെന്ന് ഷംസീര്‍ മുന്നറിയിപ്പ് നല്‍കി. രാത്രി എട്ടു മണിക്ക് ടിവി ചര്‍ച്ചയില്‍ വന്നിരുന്ന് കേരളത്തിന്റെ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുമ്പോള്‍ ഇതിനെയെല്ലാം നേരിടാനുള്ള കരുത്ത് ഇടതുപക്ഷത്തിനുണ്ടെന്ന് ജയശങ്കര്‍ ഓര്‍ക്കണമെന്നും ഷംസീര്‍ പറഞ്ഞു.

  മുഖ്യമന്ത്രിയെ നിരന്തരം അധിക്ഷേപിക്കുന്നുവെന്ന് ഷംസീര്‍

  മുഖ്യമന്ത്രിയെ നിരന്തരം അധിക്ഷേപിക്കുന്നുവെന്ന് ഷംസീര്‍

  പല ചാനല്‍ ചര്‍ച്ചകളിലും ജയശങ്കര്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. വ്യക്തിപരമായി ആക്ഷേപിക്കുന്നത് തുടര്‍ന്നാല്‍ അതിനെ വ്യക്തിപരമായി തന്നെ നേരിടേണ്ടിവരുമെന്ന് ഷംസീര്‍ ഭീഷണി സ്വരത്തില്‍ പറഞ്ഞു. ചര്‍ച്ചയില്‍ ജയശങ്കറിനെ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. തികച്ചും യാദൃശ്ചികമായാണ് അദ്ദേഹം ഈ ചര്‍ച്ചയ്‌ക്കെത്തിയത്. ജയശങ്കര്‍ തങ്ങള്‍ക്കൊരു ഇരയല്ലെന്നും ഷംസീര്‍ പറഞ്ഞു.

  വിമര്‍ശനം വ്യക്തിപരമാവരുത്

  വിമര്‍ശനം വ്യക്തിപരമാവരുത്

  തോമസ് ചാണ്ടിയുടെ രാജി സംബന്ധിച്ച് ചര്‍ച്ച വഴിമാറിപ്പോവുന്നതായി കണ്ട് അവതാരകനായ സനീഷ് ഇടയ്ക്കിടെ ഇടപെട്ടുവെങ്കിലും ഷംസീര്‍ ജയശങ്കറിനെതിരേയുള്ള ഭീഷണി തുടരുകയായിരുന്നു. മുഖ്യമന്ത്രിയെ നിങ്ങള്‍ക്ക് വിമര്‍ശിക്കാം. എന്നാല്‍ അതിലൊരു മര്യാദ ഉണ്ടാവണമെന്നും ഷംസീര്‍ പറഞ്ഞു. വിമര്‍ശിക്കാന്‍ ആര്‍ക്കും അവകാശമുണ്ട്. പക്ഷെ വിമര്‍ശനങ്ങള്‍ ഒരിക്കലും വ്യക്തിപരമായി പോവരുത്. വ്യക്തിവിരോധമായി മാറാന്‍ പാടില്ല. അത് മാന്യമായ രീതിയാണോയെന്നു മാധ്യമങ്ങള്‍ ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു. ചാനല്‍ ചര്‍ച്ചകള്‍ വ്യക്തിപരമായ അധിക്ഷേപങ്ങള്‍ ആയി മാറിയതിനെ തുടര്‍ന്നാണ് താന്‍ ജയശങ്കറിനെതിരേ അത്തരത്തില്‍ സംസാരിച്ചതെന്നും ഷംസീര്‍ പറഞ്ഞു. ഭീഷണിപ്പെടുത്താന്‍ മാത്രം സ്റ്റാന്‍ഡേര്‍ഡുള്ള വ്യക്തിയല്ല ജയശങ്കറെന്നും അദ്ദേഹം തുറന്നടിച്ചു.

  51 വെട്ടുകള്‍ വെട്ടി കൊല്ലൂവെന്ന് ജയശങ്കര്‍

  51 വെട്ടുകള്‍ വെട്ടി കൊല്ലൂവെന്ന് ജയശങ്കര്‍

  ചര്‍ച്ചയ്ക്കു വരുന്നവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയെന്നത് ശരിയല്ല. 51 വെട്ടുകള്‍ വെട്ടി തന്നെ കൊല്ലൂ. താന്‍ ഇവിടെത്തന്നെയുണ്ടെന്ന് ജയശങ്കര്‍ ഷംസീറിന് മറുപടി നല്‍കി. ആലുവയ്ക്കടുത്ത് ദേശമെന്ന സ്ഥലത്താണ് തന്റെ വീട്. മാഷാ അള്ളാ സ്റ്റിക്കര്‍ ഒട്ടിച്ച് ഒരു ഇന്നോവ കാര്‍ നിങ്ങള്‍ അയക്ക്. താന്‍ ഇവിടെത്തന്നെയുണ്ടാവും. നിങ്ങള്‍ വെട്ടിക്കൊന്നോ, തനിക്കൊരു വിരോധവുമില്ലെന്നും ജയശങ്കര്‍ പറഞ്ഞു.

  ചാനല്‍ ചര്‍ച്ച വീഡിയോ കാണാം:

  ലക്ഷങ്ങളിൽ നിന്ന് തിരഞ്ഞെടുക്കൂ കേരള മാട്രിമോണിയിലൂടെ - രജിസ്ട്രേഷൻ സൗജന്യം!

  English summary
  An Shamseer threatens adv Jayashankar in a channel discussion

  Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
  ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്