കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ആർഎംപിഐ നേതാവിനെ ബാങ്കിൽ കയറി പൊലീസ് അറസ്റ്റ് ചെയ്തു;നേതാക്കളെ കള്ളക്കേസിൽ തുറങ്കിലടക്കുന്ന പോലീസ് നടപടി അവസാനിപ്പിക്കണം:എൻ.വേണു

  • By Sreejith Kk
Google Oneindia Malayalam News

വടകര:ആർഎംപിഐ നേതാവിനെ ബാങ്കിൽ കയറി പൊലീസ് അറസ്റ്റ് ചെയ്തു. ഒഞ്ചിയം മേഖലയിൽ സിപിഎം-പോലീസ് ഗൂഡാലോചനയുടെ ഭാഗമായുള്ള കള്ളകേസിന്റെ ഒടുവിലത്തെ ഉദാഹരണമാണ് കെകെ സദാശിവനെ ബാങ്കിൽ ജോലി ചെയ്യവെ അറസ്റ്റ് ചെയ്ത നടപടിയെന്ന് ആർഎംപിഐ സംസ്ഥാന സെക്രട്ടറി എൻ വേണു പ്രസ്താവനയിൽ പറഞ്ഞു.

മണിക്ക് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിപ്ലവം അറിഞ്ഞില്ല, വികസനവും മറന്നു, ജനങ്ങള്‍ കമ്മ്യൂണിസത്തെ തള്ളിമണിക്ക് സര്‍ക്കാര്‍ ഇന്റര്‍നെറ്റ് വിപ്ലവം അറിഞ്ഞില്ല, വികസനവും മറന്നു, ജനങ്ങള്‍ കമ്മ്യൂണിസത്തെ തള്ളി

ഓർക്കാട്ടേരിയിലെ പാർട്ടി ഓഫീസിൽ ഇരിക്കുകയായിരുന്ന പ്രവർത്തകരെ ആയുധങ്ങളുമായി ആക്രമിക്കാൻ വന്ന സിപിഎം ക്രിമിനലുകളിൽ നിന്നും പോലീസ് രക്ഷിച്ച് കൊണ്ടുപോയ ആർഎംപിഐ പ്രവർത്തകർക്കും, നേതാക്കൾക്കുമെതിരെ കള്ളക്കേസെടുക്കുകയാണ് പോലീസ് ചെയ്തത്. കെകെ സദാശിവനെ അന്നു തന്നെ പോലീസ് വിട്ടയച്ചതാണ്.പിന്നീട് സിപിഎം നേതാക്കളും, ആഭ്യന്തര വകുപ്പും ഇടപെട്ടാണ് രാഷ്ടീയ പകപോക്കലിന്റെ ഭാഗമായി സദാശിവനെ ജാമ്യമില്ലാ വകുപ്പ് ചേർത്ത് കേസ്സെടുത്ത് അറസ്റ്റ് ചെയ്തത്.

venu

ഇദ്ദേഹത്തെ ലക്ഷ്യം വെച്ച് മുമ്പ് പലതവണ കള്ളകേസെടുക്കാനും, ജോലിയിൽ നിന്നും പുറത്താക്കാനും നടത്തിയ ശ്രമം ജനങ്ങളുടെ ചെറുത്ത് നിൽപ്പു കാരണം പരാജയപ്പെട്ടതാണ്.സിപിഎമ്മിന്റെ രാഷ്ട്രീയ ഗൂഡ ലക്ഷ്യങ്ങൾക്ക് നാണംകെട്ട രീതിയിൽ കൂട്ടുനിൽക്കുന്ന പോലീസ് നടപടിയെ നിയമ പരമായും രാഷ്ട്രീയമായും പ്രതിരോധിക്കാൻ മുഴുവൻ ജനാധിപത്യ വിശ്വാസികളും മുന്നോട്ടു വരണമെന്ന് എൻ.വേണു പ്രസ്താവനയിൽ പറഞ്ഞു.

കൊച്ചി 'പഞ്ചാബി ഹൗസിലെ' കൊലപാതകം; പഞ്ചാബികളായ മൂന്നുപേർ പിടിയിൽ... കൈകാലുകൾ കെട്ടിയിട്ട് തല്ലികൊച്ചി 'പഞ്ചാബി ഹൗസിലെ' കൊലപാതകം; പഞ്ചാബികളായ മൂന്നുപേർ പിടിയിൽ... കൈകാലുകൾ കെട്ടിയിട്ട് തല്ലി

ഡിവൈഎഫ്ഐ നേതാവിന്റെ വാട്സ് അപ്പ് പോസ്റ്റ് വിവാദമായി;വളയത്ത് ജില്ലാ പഞ്ചായത്ത് റോഡ് ഉദ്ഘാടനം മാറ്റി

English summary
N Venu on RMP leaders arrest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X