കോളജ് ഓഫ് എഞ്ചിനിയറിങ് വടകരക്ക് നാക്ക് അക്രഡിറ്റേഷന്‍;ദേശീയ അംഗീകാരത്തിന്‍റെ ആഹ്ലാദത്തില്‍ മണിയൂര്‍
വടകര : കോളജ് ഓഫ് എഞ്ചിനിയറിങ് വടകരക്ക് ബി പ്ലസ് ഗ്രെയ്‌ഡോടെ നാഷനല്‍ അസസ്‌മെന്റ് ആന്റ് അക്രഡിറ്റേഷന്‍ കൗണ്‍സിലി (നാക്ക് ) ന്റെ ദേശീയാംഗീകാരം ലഭിച്ചതായി കോളജധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നാക്ക് ടീം കഴിഞ്ഞ ഒക്‌ടോബര്‍ 30,31 നവമ്പര്‍ ഒന്ന് തിയതികളിലാണ് കോളജ് സന്ദര്‍ശിച്ചത്. ഐഎസ്ഒ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച വടകരയിലെ ഈ എഞ്ചിനിയറിങ് കോളജിന് ഇപ്പോള്‍ ലഭിച്ചിരിക്കുന്ന ദേശീയ അംഗീകാരം ഇവിടെ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും ഏറെ ഗുണകരമാവുന്ന ഘടകമാണ്. കേരളത്തില്‍ നാക് അക്രഡിറ്റേഷന്‍ ലഭിക്കുന്ന ഗവണ്‍മെന്റ് ഉടമസ്ഥതയിലുള്ള ആദ്യത്തെ എഞ്ചിനിയറിങ് കോളജാണിത് എന്നതും പ്രത്യേകം ശ്രദ്ധേയമാണെന്ന് കോളജ് പ്രിന്‍സിപ്പല്‍ പറഞ്ഞു.
ഓഖി ചുഴലിക്കാറ്റ് ഭീതി വിതച്ച പൂന്തുറയില്‍ രമേശ് ചെന്നിത്തലയും ഉമ്മന്‍ചാണ്ടിയും സന്ദര്‍ശനം നടത്തി
പ്രഫ. ജി.എസ്.എന്‍. രാജു (ആന്ധ്ര യൂനിവേഴ്‌സിറ്റി മുന്‍ വൈസ് ചാന്‍സിലര്‍), പ്രഫ. ഡോ. കമത്ത് രജനീഷ് കമലാകര്‍ (ശിവാജി യൂനിവേഴ്‌സിറ്റി, കോലാപൂര്‍), പ്രഫ. അഷുതോഷ് ത്രിവേദി (ഡല്‍ഹി ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റി) എന്നിവരായിരുന്ന നാക്ക് പ്രതിനിധി സംഘത്തിലുണ്ടായിരുന്നത്. മൂന്ന് ദിവസങ്ങളിലായി കോളജിലെ ഭൗതികസാഹചര്യങ്ങള്‍, പാഠ്യ-പാഠ്യേതര മികവുകള്‍ എന്നിവ ഇവര്‍ വിലയിരുത്തി.

കോളജിലെ വിവിധ പഠനവകുപ്പുകള്‍, ലാബുകള്‍, വര്‍ക്ക് ഷാപ്പുകള്‍ എന്നിവ സന്ദര്‍ശിച്ച് പരിശോധിക്കുകയും വിദ്യാര്‍ഥികള്‍, രക്ഷിതാക്കള്‍, പൂര്‍വവിദ്യാര്‍ഥികള്‍, ജീവനക്കാര്‍, അധ്യാപകര്‍ എന്നിവരുമായി സംവദിച്ചുമാണ് നാക്ക് സംഘം കോളജിലെ നിലവിലുള്ള കാര്യങ്ങള്‍ വിലയിരുത്തിയത്. സംസ്ഥാന സഹകരണ വകുപ്പിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കെയ്പിന്റെ കീഴിലുള്ള ആദ്യത്തെ എഞ്ചിനിയറിങ് കോളജാണിത്. 1999 ല്‍ ആരംഭിച്ച ഈ കോളജില്‍ ഇപ്പോള്‍ ആറ് ബ്രാഞ്ചുകള്‍ എഞ്ചിനിയറിങ് ബി.ടെക്. വിഭാഗത്തിലും ഒരു ബിരുദാനന്തര ബിരുദ കോഴ്‌സ് ആയ എം.സി.എ.യും നടത്തിവരുന്നു. 2016, 2017 അധ്യയന വര്‍ഷത്തില്‍ വിവിധ ബ്രാഞ്ചുകളിലെ ഒമ്പത് വിദ്യാര്‍ഥികള്‍ക്ക് പത്തില്‍ താഴെയുള്ള റാങ്ക് ലഭിച്ചതും കേരള ടെക്‌നോളജിക്കല്‍ യൂനിവേഴ്‌സിറ്റി (കെ.ടി.യു)യുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കോളജുകളില്‍ കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ റിസല്‍ട്ടിലൂടെ മുന്‍നിരയിലെത്തിയതും അക്രഡിറ്റേഷന് സഹായകമായി. 1200ഓളം വിദ്യാര്‍ത്ഥികള്‍ വിവിധ കോഴ്‌സുകളിലായി പഠനം നടത്തുന്നുണ്ട്. തൃപ്തികരമായ ഭൗതിക സാഹചര്യങ്ങളും ലാബുകളും ക്ലീന്‍ കാമ്പസും അനുകൂല ഘടകമായെന്ന് അധികൃതര്‍ പറഞ്ഞു. പ്രിന്‍സിപ്പല്‍ പ്രഫ. ഡോ. എന്‍.കെ. നാരായണന്‍, ഇലക്ട്രിക്കല്‍ വകുപ്പ് തലവന്‍ ഡോ. സി. ശ്രീകാന്ത്, അസി. പ്രഫസര്‍മാരായ ആര്‍. വിജയന്‍, ടി.കെ.പ്രശാന്ത് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.












Click it and Unblock the Notifications