കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാദാപുരം പീഡനം; സ്‌കൂള്‍ അധികൃതര്‍ കുടുങ്ങും

  • By Gokul
Google Oneindia Malayalam News

നാദാപുരം: പാറക്കടവ് ദാറുല്‍ഹുദ ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ വെച്ച് എല്‍.കെ.ജി വിദ്യാര്‍ഥിനി പീഡിപ്പിക്കപ്പെട്ട സംഭവത്തില്‍ സ്‌കൂള്‍ അധികൃതര്‍ കുടുങ്ങും. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി രക്ഷിതാക്കള്‍ പരാതി പറഞ്ഞിട്ടും സംഭവം മൂടിവെയ്ക്കാനായിരുന്നു സ്‌കൂള്‍ മാനേജ്‌മെന്റിന്റെ ശ്രമമെന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ നിന്നും വ്യക്തമായതോടെയാണിത്.

ഇതുസംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ബാലാവകാശ കമ്മീഷന് നാദാപുരം സി ഐ കൈമാറി. പെണ്‍കുട്ടിയുടെ രക്ഷിതാക്കളുടെ പരാതി മറച്ചുവെച്ചതിലൂടെ സ്‌കൂള്‍ മാനേജ്‌മെന്റ് ഗുരുതരമായ തെറ്റാണ് ചെയ്തതെന്ന് റിപ്പോര്‍ട്ടിലുണ്ട്. വാക്കാല്‍ പരാതി പറഞ്ഞശേഷം 10 ദിവസം കഴിഞ്ഞാണ് സ്‌കൂള്‍ മാനേജ്‌മെന്റി ഇക്കാര്യത്തില്‍ പോലീസിനെ സമീപിക്കാന്‍ തയ്യാറായത്.

womam-abuse

പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തന്നെയാണെന്ന് വ്യക്തമായതോടെ സ്‌കൂളിന് കളങ്കമുണ്ടാകാതിരിക്കാന്‍ സംഭവം ഒതുക്കി തീര്‍ക്കാനായിരുന്നു മാനേജ്‌മെന്റിന്റെ ശ്രമം. എന്നാല്‍ നാട്ടുകാരും രക്ഷിതാക്കളും പ്രതിഷേധവുമായി രംഗത്തെത്തിയതോടെയാണ് പോലീസില്‍ പരാതി നല്‍കാന്‍ സ്‌കൂള്‍ അധികൃതര്‍ തയ്യാറായത്.

സ്‌കൂളിന്റെ മാനേജിങ് കമ്മിറ്റി സെക്രട്ടറിയായ പേരോട് അബ്ദുറഹ്മാന്‍ സഖാഫി പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ നേരത്തെ പരാതി പറഞ്ഞതായി പറയുന്നുണ്ട്. എന്നാല്‍ രേഖാമൂലമുള്ള പരാതി ലഭിച്ചിരുന്നില്ലെന്നാണ് സഖാഫിയുടെ ന്യായീകരണം. ഇത്തരം ഒരു സംഭവം അറിഞ്ഞാലുടന്‍ പോലീസില്‍ വിവരം അറിയിക്കണമെന്ന വ്യവസ്ഥ നിലനില്‍ക്കേ പരാതി രേഖാമൂലം ലഭിച്ചില്ലെന്ന മാനേജ്‌മെന്റിന്റെ വാദം അന്വേഷണോദ്യോഗസ്ഥര്‍ തള്ളിക്കളഞ്ഞു. വിഷയത്തില്‍ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെ നടപടിയുണ്ടാകുമെന്ന് ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നസീര്‍ ചാലിയം സൂചന നല്‍കി.

English summary
Nadapuram molestation case; police report against school management
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X