ദിലീപിനെ ഒറ്റിക്കൊടുക്കണം! ഇല്ലെങ്കിൽ അറസ്റ്റ്.. പോലീസിനെതിരെ ഞെട്ടിക്കുന്ന ആരോപണങ്ങളുമായി നാദിർഷ
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള സമയം അടുക്കവേ നിര്‍ണായകമായ നീക്കങ്ങളിലേക്കാണ് അന്വേഷണ സംഘം കടക്കുന്നത്. കേസുമായി ബന്ധപ്പെട്ട് തുടക്കം മുതല്‍ക്കേ സംശയത്തിന്റെ നിഴലിലുള്ള നാദിര്‍ഷയെ ചോദ്യം ചെയ്യാനാണ് പോലീസ് ഒരുങ്ങുന്നത്. മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് നാദിര്‍ഷയെന്നാണ് റിപ്പോര്‍ട്ടുകള്‍. അതിനിടെ നാദിര്‍ഷ നടത്തിയിരിക്കുന്ന വെളിപ്പെടുത്തലുകള്‍ ഞെട്ടിക്കുന്നതാണ്.

പോലീസിനെതിരെ നാദിർഷ
നടിയെ ആക്രമിച്ച കേസില്‍ പോലീസിനെ കുരുക്കിലാക്കുന്ന വെളിപ്പെടുത്തലുകളാണ് ദിലീപിന്റെ അടുത്ത സുഹൃത്തും നടനും സംവിധായകനുമായ നാദിര്‍ഷ നടത്തിയിരിക്കുന്നത്. ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് നാദിര്‍ഷയുടെ ആരോപണങ്ങള്‍

അറസ്ററ് ചെയ്യുമെന്ന്
പോലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നാണ് നാദിര്‍ഷയുടെ ആരോപണം. മുന്‍കൂര്‍ ജാമ്യം നേടിയാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് ഭീഷണിപ്പെടുത്തുന്നത് എന്നാണ് നാദിര്‍ഷ പറയുന്നത്.

താൻ നിരപരാധി
നടിയെ ആക്രമിച്ച കേസുമായി തനിക്ക് യാതൊരു വിധ ബന്ധവും ഇല്ലെന്നും താന്‍ നിരപരാധി ആണെന്നും നാദിര്‍ഷ പറയുന്നു. കേസന്വേഷണത്തോട് താന്‍ തുടക്കം മുതല്‍ക്കേ സഹകരിച്ചിട്ടുണ്ടെന്നും നാദിര്‍ഷ പറയുന്നു

ദിലീപിനെതിരെ മൊഴി നൽകാൻ
ദിലീപിന് എതിരെ മൊഴി നല്‍കാന്‍ പോലീസ് തന്നെ നിര്‍ബന്ധിക്കുകയാണ് എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ നാദിര്‍ഷ വെളിപ്പെടുത്തുന്നു. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ നാദിര്‍ഷയ്ക്ക് പോലീസ് നോട്ടീസ് നല്‍കിയിരിക്കുകയാണ്

മുൻകൂർ ജാമ്യത്തിന് നീക്കം
ഹൈക്കോടതിയില്‍ നാദിര്‍ഷ സമര്‍പ്പിച്ച ജാമ്യാപേക്ഷ നാളെയാണ് പരിഗണിക്കുക. ചോദ്യം ചെയ്യലിന് ഹാജരാവാന്‍ പോലീസ് ആവശ്യപ്പെട്ടതിന് പിന്നാലെ നാദിര്‍ഷയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്

പോലീസ് സമ്മര്‍ദ്ദം തനിക്ക് താങ്ങാനാവുന്നത് അല്ലെന്ന് നാദിര്‍ഷ പറയുന്നു. നെഞ്ച് വേദനയും അസിഡിറ്റിയുമാണ് നാദിര്‍ഷയെ ആശുപത്രിയില്‍ പ്രേവശിപ്പിക്കാന്‍ കാരണമെന്നാണ് അറിയുന്നത്.

പറഞ്ഞതെല്ലാം കള്ളം
നേരത്തെ ഒരുതവണ പോലീസ് നാദിര്‍ഷയെ ചോദ്യം ചെയ്തിരുന്നു. അന്ന് നാദിര്‍ഷ പറഞ്ഞ പല കാര്യങ്ങളും കള്ളമാണെന്നാണ് പോലീസിനിപ്പോള്‍ വ്യക്തമായിരിക്കുന്നത്. ഈ സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യാന്‍ നീക്കം

മാരത്തൺ ചോദ്യം ചെയ്യൽ
കേസുമായി ബന്ധപ്പെട്ട് ഒന്നാം പ്രതി പള്‍സര്‍ സുനി നടത്തിയ വെളിപ്പെടുത്തലുകളാണ് ദിലീപിന്റെ ഉറ്റസുഹൃത്തായ നാദിര്‍ഷയെ സംശയത്തിന്റെ നിഴലിലാക്കിയത്. തുടര്‍ന്ന് 13 മണിക്കൂറോളമാണ് നാദിര്‍ഷയെ പോലീസ് ആലുവ ക്ലബ്ബില്‍ വെച്ച് ചോദ്യം ചെയ്തത്.

പരിശീലനം ലഭിച്ചു
ചോദ്യം ചെയ്യലിന് മുന്‍പ് നാദിര്‍ഷയ്ക്ക് അതുമായി ബന്ധപ്പെട്ട് വിദഗ്ധപരിശീലനം ലഭിച്ചതായും ആരോപണം ഉയര്‍ന്നിരുന്നു. പോലീസിന്റെ ചോദ്യങ്ങളെ എങ്ങനെ നേരിടണമെന്നത് മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ തന്നെയാണ് നാദിര്‍ഷയെ പരിശീലിപ്പിച്ചത്.

ദൃശ്യങ്ങൾ തെളിവ്
ഇവരുടെ ടവര്‍ ലൊക്കേഷന്‍ അടക്കമുള്ള വിവരങ്ങള്‍ പോലീസ് ശേഖരിച്ചിരുന്നു. മാത്രമല്ല പോലീസ് ഉദ്യോഗസ്ഥന്റെ അടുത്തേക്ക് നാദിര്‍ഷ പോകുന്നതിന്റെ ൃശ്യങ്ങളും പോലീസിന് ലഭിച്ചിരുന്നു. ഇത് സൗഹൃദ സന്ദര്‍ശനം ആണെന്നാണ് നാദിര്‍ഷ പറഞ്ഞിരുന്നത്.

അറസ്റ്റിലേക്കാണോ കാര്യങ്ങൾ
നാദിര്‍ഷയെ കേസില്‍ മാപ്പ്‌സാക്ഷിയാക്കിയേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാലിപ്പോള്‍ കാര്യങ്ങള്‍ അറസ്റ്റിലേക്കാണോ നീങ്ങുന്നത് എന്നാണ് സംശയിക്കേണ്ടത്. ഗൂഢാലോചനയുമായി നാദിര്‍ഷയ്ക്ക് നേരിട്ട് ബന്ധമുണ്ടെന്ന് പോലീസ് കരുതുന്നില്ല

അറിഞ്ഞിട്ടും മറച്ച് വെച്ചു
അതേസമയം കുറ്റകൃത്യത്തെക്കുറിച്ച് അറിവുണ്ടായിട്ടും വിവരം മറച്ച് വെച്ചു, തെളിവ് നശിപ്പിക്കാന്‍ കൂട്ട് നിന്നു എന്നീ കുറ്റങ്ങാളാണ് നാദിര്‍ഷായ്ക്ക് മേല്‍ ചുമത്താന്‍ സാധ്യത.നാദിര്‍ഷ ആശുപത്രിയില്‍ നിന്നും പുറത്തിറങ്ങിയ ശേഷമേ പോലീസിന്റെ ഭാഗത്ത് നിന്നും തുടര്‍നടപടികളുണ്ടാകൂ












Click it and Unblock the Notifications