Get Updates
Get notified of breaking news, exclusive insights, and must-see stories!

കുളിപ്പിക്കാൻ കൊണ്ടുപോയ തന്റെ വളർത്തു പൂച്ചയെ അവർ കൊന്നു: വേദനയോടെ നാദിർഷ; സംഭവിച്ചത്

വളർത്തുപൂച്ചയെ കൊന്നെന്ന സംവിധായകന്‍ നാദിർഷയുടെ പരാതിയില്‍ എറണാകുളത്തെ പെറ്റ് ഹോസ്പിറ്റലിനെതിരെ കേസ്. കുളിപ്പിക്കാൻ കൊണ്ടുപോയ തങ്ങളുടെ പൂച്ചയെ ഹോസ്പിറ്റലുകാർ പരീക്ഷണവസ്തുവാക്കിയെന്നും അനസ്തീസിയ നല്‍കിയത് ഡോക്ടറില്ലാതെയാണെന്നുമാണ് നാദിർഷയുടെ പരാതി. പൂച്ചയെ ഗ്രൂമിങ്ങിനായി കൊണ്ടുപോയത് കഴുത്തില്‍ കുരുക്കിട്ട് വലിച്ചാണെന്നും അദ്ദേഹം ആരോപിക്കുന്നുണ്ട്.

'നല്ല ആരോഗ്യവാനായ ഞങ്ങളുടെ ക്യാറ്റിനെ ഒന്നു കുളിപ്പിക്കാൻ കൊണ്ടുപോയതിന്റെ പേരിൽ ഒന്നുമറിയാത്ത കുറെ ബംഗാളികളുടെ (ഒപ്പം മലയാളികളും ഉണ്ട് ) കയ്യിൽ കൊടുത്ത് കൊന്നുകളഞ്ഞ ദുഷ്ടന്മാർ ഉള്ള ഈ ഹോസ്പിറ്റലിൽ ദയവുചെയ്ത് നിങ്ങളാരും നിങ്ങളുടെ പ്രിയപ്പെട്ട പെറ്റുമായി ചെന്ന് അബദ്ധം സംഭവിക്കരുത്. ഇവിടെ ഉള്ളവർക്ക് ഒരു തേങ്ങയും അറിയില്ല. ഒരു വിവരവുമില്ലാത്ത വിദ്യാഭ്യാസമില്ലാത്ത ഡോക്ടർമാർ എന്ന് പറഞ്ഞിരിക്കുന്ന ഈ വൃത്തികെട്ടവന്മാരുടെ കയ്യിൽ നിങ്ങളുടെ പ്രിയപ്പെട്ട പെറ്റ്സിനെ നല്കരുത്. ഞാൻ കേസ് കൊടുത്തിട്ടുണ്ട്' നാദിർഷ ഫേസ്ബുക്കില്‍ കുറിച്ചു.

nadirsha

എന്നാല്‍ തങ്ങളുടെ ഭാഗത്ത് നിന്നും വീഴ്ച സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി ഉടമ ഡോ. അനീഷ് വ്യക്തമാക്കുന്നത്. നാദിർഷയുടെ പൂച്ചയെ ഇവിടെ കഴിഞ്ഞ രണ്ട് വർഷമായി ഗ്രൂമിങ്ങിന്റെ ആവശ്യത്തിനായുള്ള സെഡേഷന് വേണ്ടി കൊണ്ടുവരുന്നുണ്ട്. സമീപത്ത് തന്നേയുള്ള സ്ഥാപനത്തില്‍ വെച്ചാണ് ഗ്രൂം ചെയ്യുന്നത്. ഇന്നലേയും ആ തരത്തില്‍ പൂച്ചയെ ഇവിടെ കൊണ്ടു വന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു.

ചെറിയ ചില കാര്യങ്ങള്‍ മാത്രം ചെയ്യാനുള്ളതുകൊണ്ട് സെഡേഷന്‍ ഇല്ലാതെ ഗ്രൂം ചെയ്യാനായിരുന്നു ശ്രമിച്ചത്. പിന്നീട് മുഴുവനായി കുളിപ്പിക്കാനും രോമം വെട്ടുന്നതിനൊക്കെ വേണ്ടിയാണ് സെഡേഷന്‍ കൊടുക്കുന്നത്. കൃത്യമായ അളവിലുള്ള അനസ്തീസിയ നല്‍കിയത് ഡോക്ടർ തന്നെയാണ്. ചില പൂച്ചകള്‍ക്ക് ഇത്തരം പ്രശ്നങ്ങളുണ്ടാകും. നാദിർഷയുടെ വിഷമം മനസ്സിലാക്കുന്നു. എല്ലാവിധത്തിലുള്ള അന്വേഷണവുമായി സഹകരിക്കുമെന്നും ഡോക്ടർ കൂട്ടിച്ചേർത്തു.

അതേസമയം, നാദിർഷയുടെ ഫേസ്ബുക്ക് കുറിപ്പിന് താഴെ ഇത് സംബന്ധിച്ച് വലി രീതിയിലുള്ള ചർച്ചകളും നടക്കുന്നുണ്ട്. ഏതാണ്ട് എല്ലാ സ്ഥലങ്ങളിലും ഇതൊക്കെ തന്നെയാണ് അവസ്ഥയെങ്കിലും ഇതൊന്നും അന്വേഷിക്കാൻ മൃഗസംരക്ഷണ വകുപ്പിന് സമയമില്ലെന്നാണ് അമ്പിളി എന്നയാള്‍ ആരോപിക്കുന്നത്.

പരാതി കൊടുത്താൽ ശ്രദ്ധിക്കുക പോലുമില്ല, ഇവരെല്ലാം ഒരു കൊക്കാസ്സാണ്. എവിടെയെങ്കിലും മൃഗ സംരക്ഷണം നടത്തുന്നവർ ഉണ്ടെങ്കിൽ അവരുടെ മുതുകത്തേക്ക് കയറുകയാണ് മൃഗ സംരക്ഷണ വകുപ്പും പഞ്ചായത്തും മുൻസിപ്പാലിറ്റിയും സകല അധികാരികളും. പ്രൈവറ്റ് പെറ്റ് ഹോസ്പിറ്റലിൽ ബഹുഭൂരിപക്ഷവും വെറും നാലാംകിട മൃഗ പീഡന കേന്ദ്രങ്ങൾ തന്നെയാണ്. അവിടുത്തെ ഐപിഒക്കെ കണ്ടാൽ ഹോസ്പിറ്റലിൽ അപ്പ തന്നെ അടച്ചുപൂട്ടിക്കാന്‍ തോന്നും.

കീഹോൾ സർജറി എന്നൊക്കെ പറഞ്ഞ് എഴുതിവച്ചിട്ട് വെട്ടിക്കീറി മൃഗങ്ങളെ കഷ്ടപ്പെടുത്തുന്നവരെ എനിക്കറിയാം. ഇപ്പോഴും 1970കളിലെയോ 80 കളിലെയോ മെത്തേഡ്സ് ആണ് ഈ വലിയ ആധുനിക പ്രൈവറ്റ് ഹോസ്പിറ്റലിൽ എന്ന് പറയുന്നവരും ചെയ്തുകൊണ്ടിരിക്കുന്നത്. എന്താണ് നിങ്ങൾ ഇതിനെതിരെ ഒന്നും പ്രതികരിക്കാത്തത് എന്ന് ചോദിക്കരുത്. പ്രതികരിച്ചാലും ഇവർക്കെതിരെയുള്ള അന്വേഷണം നടത്തുന്നത് ഇവരുടെ തന്നെ കൂട്ടത്തിലുള്ള മറ്റു വെറ്റിനറി സർജന്മാരാണ്. അതായത് മൃഗ സംരക്ഷണ വകുപ്പിൽ ഇരിക്കുന്നവർ തന്നെ ആണ്.

ഒരു ആനിമലിന്റെ ട്രീറ്റ്മെന്റ് തെറ്റി അത് മരിച്ചു പോയാൽ അത് തെളിയിക്കേണ്ടത് ഒരു പോസ്റ്റുമോർട്ടം നടത്തി മറ്റൊരു വെറ്റിനറി സർജനാണ്. അത് ഇവർ തമ്മിൽ തമ്മിലുള്ള ഒരു കളിയാണ്, അവർ അങ്ങനെ യഥാർത്ഥ കാരണം എഴുതി തരില്ല. എല്ലാവരും ഒരു സേഫ് സോൺ കളിയാണ്. ഞാൻ ഏറെ ബഹുമാനിക്കുന്ന ഒരു വിഭാഗമാണ് വെറ്റിനറി സർജന്‍സ്. പക്ഷേ അതിലെ വലിയൊരു വിഭാഗത്തിനും കൃത്യമായ അറിവില്ല. ഇവർക്കെതിരെ ഒരു പരാതി കൊടുത്തിട്ട് ഒരു പ്രയോജനവുമില്ലെന്നും അമ്പിളി കൂട്ടിച്ചേർക്കുന്നു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+