കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ദിലീപ് ജയിലിലെ തറയിൽ.. റിസോർട്ടിൽ നിന്നും റിസോർട്ടിലേക്ക് പറന്ന് നാദിർഷ.. വിടാതെ പോലീസ്!

  • By Anamika
Google Oneindia Malayalam News

കൊച്ചി: നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ചിത്രങ്ങള്‍ പകര്‍ത്താന്‍ ക്വട്ടേഷന്‍ നല്‍കിയെന്ന കേസില്‍ ദിലീപ് അഴിയെണ്ണിത്തുടങ്ങിയിട്ട് രണ്ട് മാസമാവുന്നു. ദിലീപിന്റെ ഉറ്റസുഹൃത്തായ നാദിര്‍ഷ തുടക്കം മുതല്‍ക്കേ സംശയത്തിന്‍ നിഴലില്‍ ആയിരുന്നു. പക്ഷേ ചോദ്യം ചെയ്ത് വിട്ടയച്ച് അല്ലാതെ പോലീസിന്റെ ഭാഗത്ത് നിന്നും നാദിര്‍ഷയ്‌ക്കെതിരെ നീക്കങ്ങളൊന്നുമുണ്ടായില്ല. നാദിര്‍ഷയെ ചോദ്യം ചെയ്യുമെന്നും അറസ്റ്റ് ചെയ്യുമെന്നും പല തവണ ഊഹോപോഹങ്ങള്‍ പരന്നപ്പോഴൊന്നും പോലീസ് മിണ്ടിയില്ല. കാരണം മറ്റൊന്നുമല്ല. നാദിര്‍ഷയ്ക്ക് ചുറ്റും പോലീസ് കണ്ണുകള്‍ എപ്പോഴും ഉണ്ടായിരുന്നു. ഈ രണ്ട് മാസം നാദിര്‍ഷയുടെ നീക്കങ്ങള്‍ ഇങ്ങെനെയായിരുന്നു.

ജയറാമും ഗണേഷും ദിലീപിന് കൊടുത്തത് എട്ടിന്റെ പണി.. എല്ലാം നിയമവിരുദ്ധം.. പോലീസ് കട്ടക്കലിപ്പില്‍!ജയറാമും ഗണേഷും ദിലീപിന് കൊടുത്തത് എട്ടിന്റെ പണി.. എല്ലാം നിയമവിരുദ്ധം.. പോലീസ് കട്ടക്കലിപ്പില്‍!

ദിലീപിനൊപ്പം 13 മണിക്കൂർ

ദിലീപിനൊപ്പം 13 മണിക്കൂർ

ആലുവ പോലീസ് ക്ലബ്ബില്‍ വെച്ചാണ് ഒരേ ഒരു തവണ നാദിര്‍ഷ ചോദ്യം ചെയ്യലിന് വിധേയമായത്. അന്ന് ദിലീപിനൊപ്പം 13 മണിക്കൂര്‍ ചോദ്യം ചെയ്തപ്പോള്‍ നാദിര്‍ഷ പറഞ്ഞ കാര്യങ്ങള്‍ മിക്കതും കള്ളമാണെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിന് ശേഷം എന്തായിരുന്നു നാദിര്‍ഷയുടെ നീക്കങ്ങള്‍

പോലീസ് നിരീക്ഷണത്തിൽ

പോലീസ് നിരീക്ഷണത്തിൽ

മാധ്യമങ്ങളും മറ്റാരും അറിഞ്ഞില്ലെങ്കിലും പോലീസ് നാദിര്‍ഷയെ കൃത്യമായി നിരീക്ഷിച്ച് കൊണ്ടിരിക്കുകയായിരുന്നു എന്നാണ് പുറത്ത് വരുന്ന വിവരങ്ങള്‍ സൂചിപ്പിക്കുന്നത്. നിലമ്പൂരിലെ ഒരു റിസോര്‍ട്ടിലായിരുന്നു കുറച്ച് നാള്‍ നാദിര്‍ഷയുടെ താമസമത്രേ

നിലമ്പൂരിലെ റിസോർട്ടിൽ

നിലമ്പൂരിലെ റിസോർട്ടിൽ

നിലമ്പൂരിലെ വണ്ടിത്താവളത്തിലെ ഉള്‍വനത്തിലാണ് നാദിര്‍ഷ താമസിച്ചിരുന്ന റിസോര്‍ട്ട്. നാദിര്‍ഷ മാത്രമല്ല ദിലീപിന്റെ മാനേജര്‍ അപ്പുണ്ണിയും ഈ റിസോര്‍ട്ടിലായിരുന്നു ഒളിവില്‍ താമസിച്ചിരുന്നത് എന്നും പോലീസ് കണ്ടെത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്

അമേരിക്കൻ മലയാളിയുടേത്

അമേരിക്കൻ മലയാളിയുടേത്

സാധാരണയായി സിനിമാ ഷൂട്ടിംഗുകള്‍ക്കും സിനിമാക്കാര്‍ താമസിക്കാനുമൊക്കെയായിട്ടാണ് ഈ റിസോര്‍ട്ട് വിട്ട് നല്‍കാറുള്ളത്. അമേരിക്കയില്‍ സ്ഥിരതാമസമാക്കിയ മലയാളിയുടേതാണ് വണ്ടിത്താവളത്തിലെ ഈ ആഢംബര റിസോര്‍ട്ട് എന്നാണ് അറിയുന്നത്

കാണാൻ വന്നവരും സംശയത്തിൽ

കാണാൻ വന്നവരും സംശയത്തിൽ

നാദിര്‍ഷ ഇവിടെ താമസിച്ചിരുന്ന കാലത്ത് സിനിമാക്കാരടക്കം നിരവധി പേര്‍ ഈ റിസോര്‍ട്ടില്‍ സന്ദര്‍ശകരായിരുന്നുവെന്നും പോലീസ് കണ്ടെത്തിയതായി പറയുന്നു. ഇവരെക്കുറിച്ചും അന്വേഷണം നടക്കുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ പുറത്ത് വരുന്നത്.

ശേഷം ഫോർട്ട് കൊച്ചിയിൽ

ശേഷം ഫോർട്ട് കൊച്ചിയിൽ

സിനിമാക്കാരുടെ ഒഴുക്കിന് മുന്‍പായി ആലുവ സബ് ജയിലിലെത്തി നാദിര്‍ഷ ദിലീപിനെ കണ്ടിരുന്നു. ഇതിന് ശേഷം ഫോര്‍ട്ട് കൊച്ചിയിലെ റിസോര്‍ട്ടിലായിരുന്നു നാദിര്‍ഷയുടെ താമസമെന്നും വിവരങ്ങളുണ്ട്

സിനിമാക്കാർ അടക്കം എത്തി

സിനിമാക്കാർ അടക്കം എത്തി

ഫോര്‍ട്ട് കൊച്ചിയിലെ എംഎല്‍എ റോഡില്‍ കുറച്ച് ഉള്‍ഭാഗത്തായിട്ടുള്ള റിസോര്‍ട്ടിലായിരുന്നുവത്രേ നാദിര്‍ഷയുടെ താമസം. ഈ റിസോര്‍ട്ടിലും നാദിര്‍ഷയെ കാണാന്‍ നിരവധി സിനിമാക്കാര്‍ അടക്കമുള്ളവരെത്തിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട് എന്നാണ് സൂചന

നാദിർഷ എവിടെയെന്ന്

നാദിർഷ എവിടെയെന്ന്

മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷം നാദിര്‍ഷ എവിടെയന്നത് സംബന്ധിച്ചുള്ള വിവരമൊന്നും ലഭ്യമായിരുന്നില്ല. പൊതുപരിപാടികളിലൊന്നും നാദിര്‍ഷയെ കണ്ടിരുന്നില്ല. പുനരൂലിലെ റിസോര്‍ട്ടില്‍ ഒളിവില്‍ കഴിഞ്ഞുവെന്നും വാര്‍ത്തകള്‍ വന്നിരുന്നു

വിടാതെ പിന്നാലെ പോലീസുണ്ട്

വിടാതെ പിന്നാലെ പോലീസുണ്ട്

എന്നാല്‍ പോലീസിന് നാദിര്‍ഷയുടെ നീക്കങ്ങള്‍ സംബന്ധിച്ച് കൃത്യമായ വിവരങ്ങളുണ്ടായിരുന്നു എന്നതാണ് ഇപ്പോള്‍ വ്യക്തമാകുന്നത്. നാദിര്‍ഷയുടെ നീക്കങ്ങള്‍ സംശയകരമാണ് എന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് പോലീസ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

അറസ്റ്റ് തടയാനാവില്ല

അറസ്റ്റ് തടയാനാവില്ല

പോലീസ് നിർദേശത്തിന് പിന്നാലെ നാദിർഷ ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടു. മാത്രമല്ല മുൻകൂർ ജാമ്യാപേക്ഷയും ഹൈക്കോടതിയിൽ സമർപ്പിക്കപ്പെട്ടു.നാദിര്‍ഷയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഈ മാസം 13ന് മാത്രമേ പരിഗണിക്കുകയുള്ളൂ. മാത്രമല്ല കേസിലെ അറസ്റ്റ് ഒഴിവാക്കണം എന്ന ആവശ്യവും ഹൈക്കോടതി തള്ളിക്കളഞ്ഞു. ജാമ്യത്തെ ശക്തമായി എതിർക്കാനാണ് പ്രോസിക്യൂഷന്‍ തീരുമാനം

നാദിർഷ ഇതുവരെ പ്രതിയല്ല

നാദിർഷ ഇതുവരെ പ്രതിയല്ല

നടിയെ ആക്രമിച്ച കേസില്‍ നാദിര്‍ഷയെ ഇതുവരെ പ്രതി ചേര്‍ത്തിട്ടില്ല. അത്‌കൊണ്ട് തന്നെ ജാമ്യത്തിന്റെ ആവശ്യമില്ല എന്ന നിലപാടാണ് ഹൈക്കോടതി നാദിർഷയുടെ ജാമ്യഹർജി പരിഗണിക്കുമ്പോൾ പോലീസ് സ്വീകരിക്കുക എന്നാണ് സൂചന. മാത്രമല്ല അന്വേഷണത്തിന്റെ ഒരു ഘട്ടം മാത്രമേ ദിലീപിന്റെ അറസ്റ്റോടെ പൂര്‍ത്തിയായിട്ടുള്ളൂ

ചോദ്യം ചെയ്തേ പറ്റൂ

ചോദ്യം ചെയ്തേ പറ്റൂ

കേസന്വേഷണം ഇനിയും മുന്നോട്ട് പോകേണ്ടതിനാല്‍ നാദിര്‍ഷയെ ചോദ്യം ചെയ്യേണ്ടത് അത്യാവശ്യമാണ് എന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചേക്കും. അതേസമയം ജാമ്യം ലഭിച്ചാലും ചോദ്യം ചെയ്യലിന് ഹാജരാവാന്‍ തയ്യാറാണ് എന്നതാണ് നാദിര്‍ഷയുടെ നിലപാട്.

പോലീസിനെതിരെ ആരോപണം

പോലീസിനെതിരെ ആരോപണം

ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് നാദിര്‍ഷ ഉന്നയിച്ചിരിക്കുന്നത്. പോലീസ് തന്നെ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നുവെന്നാണ് നാദിര്‍ഷയുടെ ആരോപണം. മുന്‍കൂര്‍ ജാമ്യം നേടിയാല്‍ അറസ്റ്റ് ചെയ്യുമെന്നാണ് പോലീസ് ഭീഷണിപ്പെടുത്തുന്നത് എന്നാണ് നാദിര്‍ഷ പറയുന്നത്.

ദിലീപിനെതിരെ മൊഴി നൽകാൻ

ദിലീപിനെതിരെ മൊഴി നൽകാൻ

നടിയെ ആക്രമിച്ച കേസുമായി തനിക്ക് യാതൊരു വിധ ബന്ധവും ഇല്ലെന്നും താന്‍ നിരപരാധി ആണെന്നും നാദിര്‍ഷ പറയുന്നു. കേസന്വേഷണത്തോട് താന്‍ തുടക്കം മുതല്‍ക്കേ സഹകരിച്ചിട്ടുണ്ടെന്നും നാദിര്‍ഷ പറയുന്നു.ദിലീപിന് എതിരെ മൊഴി നല്‍കാന്‍ പോലീസ് തന്നെ നിര്‍ബന്ധിക്കുകയാണ് എന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയില്‍ നാദിര്‍ഷ വെളിപ്പെടുത്തുന്നു.

English summary
Reports says that Nadirshah was under police scanner over these two months
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X