മരിച്ചെന്ന് വിധിയെഴുതിയ യുവതി ജീവനോടെ മുന്നിൽ; ആവശ്യം പെൻഷൻ, എന്തുചെയ്യണമെന്നറിയാതെ ഉദ്യോഗസ്ഥർ!

  • Posted By: Desk
Subscribe to Oneindia Malayalam

പൊന്നാനി: ഇലക്ഷൻ സമയത്ത് മരിച്ചവര്ഡ പോലും ജീവനോടെ തിരിച്ചു വരുമെന്നൊരു അടക്കം പറച്ചിലുണ്ട് നമ്മുടെ കേരളത്തിൽ. സംഭവം കള്ളവോട്ട് ചെയ്യാനാണെങ്കിൽ മരിച്ചവരുടെ പേരെങ്കിലും ജീവിക്കുന്നുണ്ട്. ഇതുപോലൊരു സംഭവമാണ് മലപ്പുറത്തെ പൊന്നാനിയിലും സംഭവിച്ചത്. മരിച്ച സ്ത്രീ ജീവനോടെ പോയി താൻ മരിച്ചില്ലെന്ന് പറഞ്ഞിട്ടും നമ്മുടെ ഉദ്യോഗസ്ഥർക്ക് വിശ്വാസമില്ല.

പോലീസ് സ്റ്റേഷനിൽ വമ്പൻ ഗാനമേളയും ഡാൻസും; അടിവസ്ത്രം മാത്രം.... പോലീസുകാരുടെ ഒരു കാര്യം

പൊന്നാനി നഗരസഭയിലെ രണ്ടാം വാർഡ് അറക്കള വളപ്പ് സ്വദേശി വളപ്പിലകത്ത് നഫീസയാണ് ധർമ്മസങ്കടത്തിൽ പെട്ടിരിക്കുന്നത്. നഗരസഭയിലെ രേഖകൾ പ്രകാരം രണ്ടാം വാർഡ് അറക്കള വളപ്പ് സ്വദേശി വളപ്പിലകത്ത് നഫീസ മരിച്ചിരിക്കുകയാണ്. അതുകൊണ്ട് തന്നെ നാല് മാസമായി വിധവ പെൻഷനും നിർത്തിവെച്ചു.

മകളുടെ വീട്ടിൽ താമസിക്കാൻ പോയി

മകളുടെ വീട്ടിൽ താമസിക്കാൻ പോയി

കഴിഞ്ഞ നാലു വർഷത്തോളമായി വിധവാ പെൻഷൻ വാങ്ങിയിരുന്ന നഫീസ നാലുമാസം മുൻപ് മുംബൈയിലെ മകളുടെ വീട്ടിൽ പോയിരുന്നു. ഇതിനു ശേഷമാണ് സംഭവം തുടങ്ങുന്നത്.

നാട്ടിലെത്താൻ വൈകുമെന്ന് അറിയിച്ചു

നാട്ടിലെത്താൻ വൈകുമെന്ന് അറിയിച്ചു

മകളുടെ വീട്ടിൽ താമസിക്കാൻ പോയിരുന്ന സമയത്ത് പെൻഷൻ ബാങ്കിലെത്തിയെന്നറിയിപ്പു വന്നെങ്കിലും നാട്ടിൽ തിരിച്ചെത്താൻ വൈകുമെന്ന് ബോധിപ്പിച്ചിരുന്നു.

നഫീസ മരിച്ചതായി രേഖ

നഫീസ മരിച്ചതായി രേഖ

എന്നാൽ മകളുടെ വീട്ടിൽ നിന്നും നാല് മാസം കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴേക്കും പണം തിരിച്ചടച്ച് രേഖകളിൽ നഫീസ മരിച്ചതായി കാണിച്ചു.

എന്ത് ചെയ്യണമെന്നറിയാതെ നഫീസ

എന്ത് ചെയ്യണമെന്നറിയാതെ നഫീസ

താൻ മരിച്ചിട്ടില്ല, ജീവിച്ചിരിക്കുന്നുണ്ടെന്നറിയിക്കാൻ പെടാപ്പാടുപെടുകയാണ് നഫീസ. നഷ്ടപ്പെട്ട പെൻഷൻ തുക എങ്ങനെ തിരിച്ചുകൊടുക്കുമെന്ന കാര്യത്തിൽ ഉദ്യോഗസ്ഥർക്കും ഒരുപിടിയുമില്ല.

പരാതിയുമായി രംഗത്ത്

പരാതിയുമായി രംഗത്ത്

മരണപ്പെട്ടുവെന്ന് രേഖകളിൽ കാണിച്ചത് തിരുത്തണമെന്ന് ആവശ്യപ്പെട്ട് നഫീസ ഉന്നത അധികൃതർക്കു പരാതി നൽകാനുള്ള ഒരുക്കത്തിലാണ്.

English summary
Nafeesa didn't got her pention since 4 months

Oneindia യില് നിന്നും തല്സമയ വാര്ത്തകള്ക്ക്
ഉടനടി വാര്ത്തകള് ദിവസം മുഴുവന് ലഭിക്കാന്