നാഗാലാൻഡ് പോലീസ് ട്രക്ക് കേരളത്തിലെത്തിയത്!! പിള്ള ട്രക്ക് കൊണ്ടു വന്നത് മന്ത്രിക്കു വേണ്ടി?

  • Posted By:
Subscribe to Oneindia Malayalam

പത്തനംതിട്ട: ശ്രീവത്സം ഗ്രൂപ്പ് ഉടമയും നാഗാലാൻഡ് പോലീസിലെ ഉന്നത ഉദ്യോഗസ്ഥനുമായ എംകെ രാജശേഖരൻ പിള്ളയ്ക്ക് കുരുക്ക് മുറുകുന്നു. പിള്ളയുടെ ശ്രീവത്സം ഗ്രൂപ്പിന്റെ ഓഫീസിൽ ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയ്ക്കിടെ കണ്ടെത്തിയ നാഗാലാൻഡ് പോലീസ് ട്രക്കിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ട്രക്ക് എങ്ങനെ കേരളത്തിലെത്തി എന്നതടക്കമുള്ള വിവരങ്ങളാണ് പുറത്തു വന്നിരിക്കുന്നത്.

പിള്ളയുടെ കള്ളക്കളികള്‍ പുറത്ത്!! എല്ലാം നാഗാലാന്‍ഡ് കേന്ദ്രീകരിച്ച്!! ഞെട്ടിക്കുന്ന വിവരങ്ങള്‍...

കഴിഞ്ഞ ദിവസം ആദായ നികുതി വകുപ്പ് നടത്തിയ പരിശോധനയിൽ എംആര്‍കെ പിള്ളയുടെ അനധികൃത സ്വത്തിനെക്കുറിച്ചു വ്യക്തമായ തെളിവുകള്‍ ലഭിച്ചു. മാതൃഭൂമിയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവിട്ടത്. നാഗാലാന്‍ഡില്‍ പിള്ളയ്ക്കുണ്ടായിരുന്ന ബാങ്ക് അക്കൗണ്ടുകളെക്കുറിച്ചും വിവരങ്ങൾ ലഭിച്ചിരുന്നു.

 ട്രക്ക് എത്തിയത് മന്ത്രിക്കു വേണ്ടി

ട്രക്ക് എത്തിയത് മന്ത്രിക്കു വേണ്ടി

നാഗാലാൻഡ് മന്ത്രിയുടെ വീട് പണിക്കായി അലങ്കാര വസ്തുക്കൾ വാങ്ങുന്നതിനാണ് ട്രക്ക് എത്തിച്ചതെന്നാണ് വിവരം. കേരള പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

നാഗാലാൻഡ് പോലീസ് അനുമതി

നാഗാലാൻഡ് പോലീസ് അനുമതി

നാഗാലാൻഡ് പോലീസിന്റെ അനുമതിയോടെയാണ് ട്രക്ക് എത്തിച്ചതെന്നാണ് റിപ്പോർട്ടുകൾ. എന്നാൽ ട്രക്ക് കൊണ്ടു പോയതിനെ കുറി ച്ച് തങ്ങൾക്ക് ഒന്നും അറിയില്ലെന്ന് നാഗാലാൻഡ് ഡിജിപിയെ ഉദ്ധരിച്ച് മാതൃഭൂമി ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.

സ്ഥാനം തെറിച്ചു

സ്ഥാനം തെറിച്ചു

എംകെ ആർ പിള്ളയെ കുറിച്ച് അനധികൃത സ്വത്ത് സമ്പാദനം അടക്കമുള്ള വാർത്തകൾ പുറത്തു വന്നതോടെ പിള്ളയെ നാഗാലാൻഡ് പോലീസ് ഗതാഗത ഉപദേശക സ്ഥാനത്തു നിന്ന് നീക്കിയിരുന്നു.

ആദായ നികുതി റെയ്ഡ്

ആദായ നികുതി റെയ്ഡ്

കഴിഞ്ഞ ദിവസമാണ് പിള്ളയുടെ വീട്ടിലും സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് പരിശോധന നടത്തിയത്. ഭീകരവാദ ഭീഷണി നേരിടുന്ന നാഗാലാൻഡ് പോലെയുള്ള സംസ്ഥാനങ്ങളിൽ ഭീകരവാദം ഇല്ലാതാക്കാനും ആദിവാസി ക്ഷേമത്തിനുമായി കേന്ദ്രം അനുവദിക്കുന്ന ഫണ്ട് സർക്കാർ ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും ചേർന്ന് തട്ടിയെടുക്കാറുണ്ടെന്ന വിവരങ്ങൾ പുറത്തു വന്നതിനെ തുടർന്നാണ് റെയ്ഡ് നടത്തിയത്.

ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്

ഞെട്ടിക്കുന്ന വിവരങ്ങളാണ് റെയ്ഡിൽ പുറത്തു വന്നത്. 400 കേടിയുടെ ആസ്തി പിള്ളയ്ക്കുണ്ടെന്ന് വ്യക്തമായി. കോടിക്കണക്കിന് കള്ളപ്പണം കേരളത്തിലേക്ക് ഒഴുക്കിയതായും ഇത് നാഗാലാൻഡിലെ വ്യാജ അക്കൗണ്ടുകളില‍ നിന്നാണ് എത്തിയതെന്നും വിവരങ്ങളുണ്ട്.

കേരള പോലീസും അന്വേഷിക്കുന്നു

കേരള പോലീസും അന്വേഷിക്കുന്നു

അനധികൃത സ്വത്ത് കേസിലും കള്ളപ്പണം സൂക്ഷിച്ച കേസിലും പിള്ളയ്ക്കെതിരെ ആദായ നികുതി വകുപ്പ് അന്വേഷണം നടത്തുന്നുണ്ട്. ഇതുകൂടാതെ കേരള പോലീസും അന്വേഷണം നടത്തുമെന്നാണ് സൂചനകൾ.

English summary
nagaland police truck in kerala by pillai for minister.
Please Wait while comments are loading...