'പിണറായി പൊളി, ക്യാപ്റ്റന്റെ പവറുണ്ട്; മോദിജീയെ ഇഷ്ടം കാരണം...' രാഷ്ട്രീയം പറഞ്ഞ് ഒമര്‍ ലുലു
ഇപ്പോൾ വാർത്തകളിലും സോഷ്യൽമീഡിയയിലുമൊക്കെ സംസാരവിഷയം സംവിധായകൻ ഒമർ ലുലുവും അദ്ദേഹത്തിന്റെ പുതിയ സിനിമ നല്ലസമയുമാണ്.. നല്ലസമയത്തിന് തീരെ നല്ലസമയം അല്ലാത്ത അവസ്ഥയിലാണ്. സിനിമ ഇപ്പോൾ തീയേറ്ററിൽ നിന്ന് പിൻവലിച്ചിരിക്കുകയാണ്
സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഒരുവഴിക്ക് നടക്കുമ്പോൾ രാഷ്ട്രീയത്തെക്കുറിച്ച് തന്റെ കാഴ്ചപ്പാട് വ്യക്തമാക്കുകയാണ് ഒമർ. മുഖ്യമന്ത്രി പിണറായി വിജയനെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദിയെക്കുറിച്ചും ഒമർ പറയുന്നു. വിശദമായി അറിയാം....

മുമ്പ് രാഷ്ട്രീയം ഉണ്ടായിരുന്നെങ്കിലും ഇപ്പോൾ അങ്ങനെ പ്രത്യേകിച്ച് ഒരു പാർട്ടിയോട് ചായ്വില്ല എന്നാണ് ഒമർ പറയുന്നത്. രാഷ്ട്രീയത്തിൽ ആളുകളെയാണ് താൻ നോക്കാറുള്ളതെന്നും ഒമർ പറയുന്നു. ഒമർ ലുലു തന്നെയാണ് ഫേസ്ബുക്കിൽ അഭിമുഖത്തിന്റെ വീഡിയോ പങ്കുവെച്ചത്.
എന്റെ രാഷ്ട്രീയം ഹൈദരലിയുമായി എന്ന ക്യാപഷ്നോടെയാണ് ഒമർ ലുലു പങ്കുവെച്ചിരിക്കുന്നത്...

ഒമർ ലുലുവിന്റെ വാക്കുകൾ:
ഇപ്പോള്‍ എനിക്ക് പ്രത്യേകിച്ച് രാഷ്ട്രീയമൊന്നുമില്ല. പൊളിറ്റിക്‌സ് എന്നുവെച്ചാല്‍ പാര്‍ട്ടി നോക്കിയിട്ടല്ല, ആളെ നോക്കിയിട്ടാണ്. മുഖ്യമന്ത്രി പിണറായി വിജയന്‍ പൊളിയാണെന്നാണ് ഒമര്‍ പറഞ്ഞത്. അടുത്തതവണയും അദ്ദേഹം തന്നെ മുഖ്യമന്ത്രി ആവണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കേരളത്തില്‍ ഇതുവരെ ആരും ഹാട്രിക്ക് അടിച്ചിട്ടില്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.

പുള്ളിയുടെ അത്ര ലീഡര്‍ഷിപ്പ് ക്വാളിറ്റിയുള്ള ആരും ഇല്ലിപ്പോള്‍, ക്യാപ്റ്റനായാല്‍ പവര്‍ വേണം, ആ പവര്‍ പുള്ളിക്കുണ്ട്..അദ്ദേഹം തന്നെ അടുത്ത തവണ മുഖ്യമന്ത്രി ആവണമെന്നുണ്ട്...ഒമര്‍ ലുലു പറഞ്ഞു.കേന്ദ്രരാഷ്ട്രീയത്തില്‍ നോക്കുകയാണെങ്കില്‍ മോദിജിയെ ഇഷ്ടമാണെന്നും ഒമര്‍ പറഞ്ഞു. ' മോദിജിയെ ഇഷ്ടം ആണ്..ഇഷ്ടം എന്താന്ന് വെച്ചാല്‍ അദ്ദേഹം എവിടെനിന്ന് എവിടെ എത്തി...എന്നൊരു ചോദ്യമുണ്ടല്ലോ..അതില്‍ എനിക്ക് ബഹുമാനം ഉണ്ട്. കുറേ ആള്‍ക്കാര്‍ പുള്ളിയെ ട്രോളുന്നതൊക്കെ കാണാറുണ്ട്..അങ്ങനെ നമ്മുടെ പ്രധാനമന്ത്രിയെ ഒന്നും ട്രോളാന്‍ പാടില്ല. വിമര്‍ശിക്കാം, നമ്മള്‍ തന്നെ നമ്മുടെ പ്രധാനമന്ത്രിയെ ട്രോളിയാല്‍ പുറത്തുനിന്ന് കാണുന്നവര്‍ക്ക് ഒരു വിലയില്ലാതാവും... ഒമര്‍ പറഞ്ഞു...

അതേസമയം, നല്ല നേരം തിയേറ്ററിൽ നിന്ന് പിൻവലിച്ചിരിക്കുകാണ് 'നല്ല സമയം' തിയേറ്ററുകളില്‍ നിന്നും പിന്‍വലിക്കുകയാണ് എന്ന് ഒമര്‍ ലുലു തന്നെയാണ് വ്യക്തമാക്കിയത്. തന്റെ ഫേസ്ബുക്ക് പേജിലൂടെ ആണ് ഒമര്‍ ലുലു ഇക്കാര്യം അറിയിച്ചത്. 'നല്ല സമയം' സിനിമ പിന്‍വലിക്കുകയാണ് എന്നും ബാക്കി കാര്യങ്ങള്‍ കോടതി വിധി അനുസരിച്ച് നടക്കും എന്നും ആണ് ഒമര്‍ ലുലു തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞത്.

കഴിഞ്ഞ ദിവസം നല്ല സമയം സിനിക്ക് എതിരെ സംസ്ഥാന എക്സൈസ് കേസെടുത്തിരുന്നു. അബ്കാരി, എന്‍ ഡി പി എസ് നിയമപ്രകാരമാണ് സിനിമക്ക് എതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. ചിത്രത്തിന്റെ ടീസറില്‍ ഉടനീളം മാരക ലഹരിമരുന്നായ എം ഡി എം എ ഉപയോഗിക്കുന്നതിന്റെ രംഗങ്ങള്‍ ഉണ്ടായിരുന്നു. ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും സിനിമയില്‍ ഉണ്ടായിരുന്നു.

ഇതിന് പിന്നാലെ ലഹരി ഉപയോഗം പ്രോത്സാഹിപ്പിക്കുന്നതാണ് സിനിമ എന്ന തരത്തില്‍ വിമര്‍ശനവും പരാതിയും സിനിമയ്ക്ക് എതിരെ ഉയർന്നു. ഇതോടെ ആണ് ഒമര്‍ ലുലുവിനും നിര്‍മാതാവിനും എതിരെ എക്‌സൈസ് കേസ് എടുത്തത്. ഇത്തരം സീനുകള്‍ കാണിക്കുമ്പോള്‍ കൊടുക്കേണ്ട നിയമപരമായ മുന്നറിയിപ്പുകളോ ഒന്നും തന്നെ ഈ ട്രയിലറില്‍ നല്‍കിയിട്ടില്ല എന്നും എക്‌സൈസ് വകുപ്പ് പറഞ്ഞിരുന്നു.












Click it and Unblock the Notifications