കേഡലിനെതിരേ കുരുക്ക് മുറുകി..എല്ലാം വ്യക്തം!! അന്വേഷണസംഘം ചെന്നൈയില്‍, ലക്ഷ്യം....

  • Written By:
Subscribe to Oneindia Malayalam

തിരുവനന്തപുരം: നന്തന്‍കോട് കൂട്ടക്കൊലക്കേസ് ക്ലൈമാക്‌സിലേക്കു നീങ്ങുന്നു.
പ്രതിയായ കേഡല്‍ ജിന്‍സണ്‍ രാജയുമായി അന്വേഷണസംഘം തെളിവെടുപ്പ് തുടരുകയാണ്. തെളിവെടുപ്പ് പൂര്‍ത്തിയാവുന്നതോടെ അന്വേഷണസംഘം കുറ്റപത്രം തയ്യാറാക്കും.

ചെന്നൈയില്‍

കേസിന്റെ തെളിവെടുപ്പിനായി കേഡിനെയും കൊണ്ട് അന്വേഷണസംഘം ചെന്നൈയിലെത്തി. ഇവിടുത്തെ തെളിവെടുപ്പ് കഴിയുന്നതോടെ കുറ്റപത്രം തയ്യാറാക്കാനാണ് പോലീസിന്റെ പദ്ധതി. പ്രതിയുടെ കസ്റ്റഡി കാലാവധി ഏപ്രില്‍ 20നു അവസാനിക്കും.

കുറ്റസമ്മതം നടത്തി

മാതാപിതാക്കളെയും സഹോദരിയെയുമടക്കം നാലു പേരെയും കൊലപ്പെടുത്തിയത് താന്‍ തന്നെയാണെന്ന് കേഡല്‍ നേരത്തേ പോലീസിന്റെ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തിയിരുന്നു. അച്ഛന്‍, അമ്മ, സഹോദരി എന്നിവരെ മഴു കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയ ശേഷം മൃതദേഹങ്ങള്‍ താന്‍ കത്തിക്കുകയായിരുന്നുവെന്ന് കേഡല്‍ പറഞ്ഞത്.

ബന്ധുവിനെ കൊല ചെയ്തത്

ബന്ധുവായ ലളിതയെയും കൊല ചെയ്തത് താനാണെന്നു കേഡല്‍ ചോദ്യം ചെയ്യലില്‍ സമ്മതിച്ചിരുന്നു. തലയ്ക്കടിച്ചാണ് താന്‍ അവരെ കൊലപ്പെടുത്തിയതെന്നും കേഡല്‍ മൊഴി നല്‍കിയിരുന്നു.

തെളിവുകള്‍ ലഭിച്ചു

കേഡല്‍ തന്നെയാണ് കൊല ചെയ്തതെന്നു തെളിയിക്കുന്ന സാഹചര്യ തെളിവുകളും പോലീസിനു ലഭിച്ചിരുന്നു. കേഡല്‍ പെട്രോള്‍ വാങ്ങിയ പമ്പ്, സഞ്ചരിച്ച ഓട്ടോ, ഭക്ഷണം വാങ്ങിയ ഹോട്ടല്‍, വിഷം വാങ്ങിയ കട, ഇന്റര്‍നെറ്റ് കഫേ എന്നീവിടങ്ങളില്‍ നടത്തിയ തെളിവെടുപ്പിലും കേഡലിനെതിരേ പോലീസ് തെളിവുകള്‍ ശേഖരിച്ചിരുന്നു.

പരിശോധിക്കും

ചെന്നൈയിലെ തെളിവെടുപ്പിനു ശേഷം ശാസ്ത്രീയ പരിശോധനകളുടെ ഫലം പോലീസ് പരിശോധിക്കും. താന്‍ ആസൂത്രിതമായി തന്നെയാണ് കൊല ചെയ്തതെന്ന് കേഡല്‍ സമ്മതിച്ചത് അന്വേഷണസംഘത്തിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കി.

അഭിനയം

കേസില്‍ ആദ്യമായി അറസ്റ്റ് ചെയ്യപ്പോള്‍ തനിക്കു മനോരോഗമുണ്ടെന്ന് തെളിയിക്കാനാണ് കേഡല്‍ ശ്രമിച്ചത്. താന്‍ ചെയ്തത് സാത്താന്‍ സേവയാണെന്നും ഇയാള്‍ പറഞ്ഞിരുന്നു. തുടര്‍ന്ന് അന്വേഷണസംഘത്തിനൊപ്പം മനോരോഗ വിദഗ്ധനെയും ഉള്‍പ്പെടുത്തി. മനോരോഗ വിദഗ്ധന്റെ ചോദ്യം ചെയ്യലിലാണ് കേഡലിന്റേത് വെറും അഭിനയം മാത്രമാണെന്ന് വ്യക്തമായത്.

അതു കേഡലിന്റേതു തന്നെ

കൂട്ടക്കൊല നടന്ന വീടിനു സമീപത്തു നിന്നു ലഭിച്ച മഴുവിലെ വിരലടയാളം കേഡലിന്റേത് തന്നെയാണെന്ന് തിരിച്ചറിഞ്ഞിരുന്നു. ഡിഎന്‍എ, രക്തസാംപിളുകളുടെ പരിശോധന, ഫോറന്‍സിക് ശാസ്ത്രീയ പരിശോധന എന്നിവ ലഭിച്ചാല്‍ അന്വേഷണസംഘം കേസില്‍ കുറ്റപത്രം തയ്യാറാക്കും.

English summary
Nanthankode masscres case police to preapre charge sheet.
Please Wait while comments are loading...