കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സോപ്പ് വിറ്റാണ് ജീവിക്കുന്നത്, സാമ്പത്തികമായി ഒന്നുമില്ല, നരസിംഹം നായികയുടെ ഞെട്ടിപ്പിക്കുന്ന ജീവിതം

Google Oneindia Malayalam News

ചെന്നൈ: മലയാളികള്‍ക്ക് ഒരിക്കലും മറക്കാനാവാത്ത നായികയാണ് ഐശ്വര്യ ഭാസ്‌കര്‍. മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളികളുടെ പ്രിയ നായികയായി അവര്‍ മാറിയിരുന്നു. ബട്ടര്‍ഫ്‌ളൈസിലൂടെ ഇരട്ട നായികയായി വന്ന ഐശ്വര്യ പിന്നീട് മോഹന്‍ലാലിനൊപ്പം തന്നെ നരസിംഹം, പ്രജ എന്ന ചിത്രത്തിലും അഭിനയിച്ചു. തമിഴിലും തെലുങ്കിലുമൊക്കെയായി നടി അഭിനയിച്ചിരുന്നു.

കാവ്യ സ്ത്രീയല്ലേ, എന്തെല്ലാം അനാവശ്യങ്ങളാണ് അവര്‍ പറഞ്ഞത്.... പ്രമുഖയ്‌ക്കെതിരെ ശാന്തിവിള ദിനേശ്

ഇപ്പോഴിതാ താരത്തിന്റെ ദുരിതപൂര്‍ണമായ ജീവിതമാണ് സോഷ്യല്‍ മീഡിയയിലാകെ ചര്‍ച്ചയാവുന്നത്. താരപ്പകിട്ടുള്ള ജീവിതമല്ല താന്‍ നയിക്കുന്നതെന്ന് ഐശ്വര്യ പറയുന്നു. താനിപ്പോള്‍ തെരുവുകളില്‍ സോപ്പുവിറ്റാണ് ജീവിക്കുന്നതെന്നാണ് നടിയുടെ വെളിപ്പെടുത്തല്‍. ഗലാട്ടാ തമിഴിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഐശ്വര്യയുടെ വെളിപ്പെടുത്തല്‍.

1

നിരവധി വെളിപ്പെടുത്തലുകളും ഐശ്വര്യ ഈ അഭിമുഖത്തില്‍ നടത്തിയിട്ടുണ്ട്. കാസ്റ്റിംഗ് കൗച്ച് എന്നത് താരപുത്രന്മാര്‍ക്കോ താരപുത്രിമാര്‍ക്കോ നേരിടേണ്ടി വന്നിട്ടില്ലെന്ന് ഐശ്വര്യ പറയുന്നു. ആര്‍ക്ക് മുന്നിലും കോംപ്രമൈസ് ചെയ്യാതെ തന്നെ വളരാന്‍ സാധിക്കുമെന്ന് ഐശ്വര്യ വ്യക്തമാക്കി. അങ്ങനെ കൂടുതല്‍ വലുതാവാന്‍ അഡ്ജസ്റ്റമെന്റ് ചെയ്തവരെല്ലാം, എത്രത്തോളം സമാധാനപരമായി ഉറങ്ങാന്‍ സാധിക്കുന്നുണ്ടെന്ന് ഞങ്ങളെല്ലാവരും കാണുന്നുണ്ടെന്നും ഐശ്വര്യ പറഞ്ഞു. വിര്‍ജിനിറ്റി എന്നത് വലിയ വിഷയമൊന്നുമല്ല. അത് എപ്പോള്‍ വേണമെങ്കിലും നഷ്ടപ്പെടാം. സൈക്ലിംഗോ കുതിരയോട്ടമോ ഒക്കെ നടത്തിയാല്‍ നഷ്ടമാകാവുന്നതാണ് ഇത്. മെഡിക്കലി ഇത് തെളിയിക്കപ്പെട്ടതാണെന്നും ഐശ്വര്യ വ്യക്തമാക്കി.

2

ഇപ്പോള്‍ കന്യകാത്വം തിരിച്ചുകിട്ടാന്‍ എന്തൊക്കെ ശസ്ത്രക്രിയകള്‍ ഒക്കെയുണ്ട്. ശരിക്കും ഇതിലൊക്കെ വിശ്വസിക്കുന്ന പുരുഷന്മാരാണ് മണ്ടന്മാരെന്ന് ഐശ്വര്യ പറയുന്നു. സ്ത്രീകളെ ഐറ്റം എന്നൊക്കെ പറയുന്നവര്‍, അവരുടെ വീടുകളില്‍ എല്ലാം വാങ്ങി ശീലിച്ചവരായിരിക്കും. സ്ത്രീകളെയും അങ്ങനെയായിരിക്കും വാങ്ങിയിട്ടുണ്ടാവുക. അതായിരിക്കും മറ്റ് സ്ത്രീകളെ ഐറ്റം എന്നൊക്കെ വിളിക്കുന്നത്. ഫിഗര്‍ എന്ന് വിളിക്കുന്നതില്‍ തെറ്റില്ലെന്നും നടി പറയുന്നു. ഒരു പെണ്ണിന് പുരുഷന്‍ വേണമെന്ന് നിര്‍ബന്ധമില്ല. കാരണം എല്ലാവരും ജനിക്കുന്നതും മരിക്കുന്നതും ഒറ്റയ്ക്കാണ്. ഒരു സ്ത്രീ മരിച്ചാല്‍ അവരുടെ ഭര്‍ത്താവ് അതിന്റെ കൂടെ ഇല്ലാതായി പോകുമോ എന്നും ഐശ്വര്യ ചോദിക്കുന്നു.

3

വിവാഹമോചനം ആവുന്ന സമയത്ത് എനിക്ക് വല്ലാത്ത പ്രശ്‌നങ്ങളായിരുന്നു. പക്ഷേ അത് വളരെ ആവശ്യമായ കാര്യമായിരുന്നു. കാരണം വിവാഹം കഴിഞ്ഞ് ആറുമാസം കഴിഞ്ഞപ്പോഴേ ഇത് അധിക കാലം മുന്നോട്ട് പോകില്ലെന്ന് മനസ്സിലായിരുന്നു. ഗര്‍ഭിണിയായിരുന്നപ്പോള്‍ തന്നെ വിവാഹമോചനം അടുത്ത് വരുന്നതായിതോന്നിയിരുന്നുവെന്നും ഐശ്വര്യ പറയുന്നു. ഞങ്ങള്‍ ഒരുപാട് വ്യത്യസ്തരായിരുന്നു. അതുകൊണ്ട് മുന്നോട്ട് പോകാന്‍ സാധിച്ചില്ല. കുട്ടി ജനിച്ചതിന് ശേഷവും അദ്ദേഹം മാറാന്‍ തയ്യാറായില്ല. കുട്ടിക്ക് ഒന്നരവയസ്സ് ആയപ്പോഴേ ഇനി മുന്നോട്ട് പോകേണ്ടതില്ലെന്ന് തീരുമാനിച്ചു. കാരണം ഈ വയസ്സില്‍ കുട്ടി ഒന്നുമറിയാതിരിക്കുന്നതാണ് നല്ലത്. പക്ഷേ ആ ബന്ധം ഇനിയും നീണ്ടിരുന്നെങ്കില്‍ ഏറ്റവും മോശം ഭാര്യ ഞാനാകുമായിരുന്നുവെന്നും ഐശ്വര്യ വ്യക്തമാക്കി.

4

വിവാഹമോചനത്തിന് ശേഷം അതാലോചിച്ചിരുന്നിട്ട് കാര്യമില്ല. അദ്ദേഹത്തിന് ഇപ്പോള്‍ ഭാര്യയും രണ്ട് കുട്ടികളുണ്ട്. നല്ല നിലയില്‍ ജീവിക്കുകയാണ്. അതുകണ്ട് തനിക്ക് അസൂയ തോന്നേണ്ട കാര്യമില്ലെന്നും നടി പറഞ്ഞു. വിവാഹമോചനം കഴിഞ്ഞത് കൊണ്ട് ഞാന്‍ അവെയ്‌ലബിള്‍ ആണെന്ന് അര്‍ത്ഥമില്ല. സമൂഹം അങ്ങനെ കരുതേണ്ടതില്ല. വിവാഹമോചനത്തിന് ശേഷവും എനിക്ക് ബന്ധങ്ങളുണ്ടായിരുന്നു. പക്ഷേ അതൊന്നും ശരിയായില്ല. ഐ ലവ് യൂ എന്ന് പറയുന്ന ആ നിമിഷം മുതല്‍ ആ വ്യക്തി നമ്മുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്താന്‍ തുടങ്ങി. കാല് ചെറുതായി കാണുന്നുണ്ടല്ലോ, ആ ഡ്രെസ് ഇടേണ്ട, ജീന്‍സ് ഇട്ട് വരൂ എന്നൊക്കെ പറയും. അമ്മയെ പോലെ ഭാര്യയെയും ഇരിക്കണമെന്ന് കരുതുന്നവരെയാണ് തല്ലേണ്ടത്. അത് പറഞ്ഞ് പഠിപ്പിച്ച അമ്മമാരെയാണ് ശരിക്കും ആദ്യം തല്ലേണ്ടതെന്നും ഐശ്വര്യ പറഞ്ഞു.

5

ഗ്ലാമര്‍ റോളുകള്‍ ചെയ്തതില്‍ തനിക്ക് വലിയ നിരാശയുണ്ട്. ചില വേഷങ്ങള്‍ വേണ്ടിയിരുന്നില്ലെന്ന് തോന്നിയിട്ടുണ്ടെന്ന് നടി പറയുന്നു. എനിക്ക് മോശം അനുഭവം ഉണ്ടെന്ന് പറയാനാവില്ല. കാരണം ഞാന്‍ കരാട്ടെയില്‍ ബ്രൗണ്ട് ബെല്‍റ്റ് എടുത്തിട്ടുണ്ട്. മോശം കാര്യങ്ങള്‍ ചെയ്യാന്‍ വന്നാല്‍ തീര്‍ച്ചയായും തിരിച്ചടിക്കും. ബസ്സിലൊക്കെ യാത്ര ചെയ്യുന്ന സ്ത്രീകള്‍ കൈയ്യില്‍ പിന്‍ ഒക്കെ കൊണ്ടുനടക്കുന്നതാണ് നല്ലത്. ഡിവൈഡറാണെങ്കില്‍ കുറച്ച് കൂടി നല്ലതാണ്. ആരെങ്കിലും നിങ്ങളെ ആക്രമിക്കാന്‍ വന്നാല്‍ പിന്നെന്താണ് ചെയ്യേണ്ടത്. അസതോമ സദ്ഗമ എന്ന് പാടിയിരിക്കാന്‍ പറ്റുമോ? എനിക്ക് ആംഗ്‌സൈറ്റി സിന്‍ഡ്രം ഉണ്ടായിരുന്നുവെന്നും ഐശ്വര്യ പറഞ്ഞു. മെഡിക്കേഷനിലായിരുന്നു താനെന്നും അവര്‍ പറഞ്ഞു.

6

ഇപ്പോള്‍ ഞാന്‍ തൊഴിലില്ലാതെ ഇരിക്കുകയാണ്. വീട്ടില്‍ നാല് പൂച്ചകളുണ്ട്. എനിക്ക് മാത്രമല്ല അതിനും ഭക്ഷണം കൊടുക്കണം. ആരെങ്കിലും അവസരം നല്‍കിയാല്‍ മാത്രമേ അഭിനയിക്കാന്‍ സാധിക്കൂ. ഒരു ആഴ്ച്ചയായി തെരുവിലെല്ലാം പോയി സോപ്പു വില്‍ക്കുകയാണ് ഞാന്‍. ആ സാഹചര്യം മാറണമെങ്കില്‍ തീര്‍ച്ചയായും ജോലി കിട്ടണം. ജോലിയുമില്ല, സാമ്പത്തികമായി ഒന്നുമില്ല. അതുകൊണ്ട് സന്തോഷത്തോടെ തന്നെ സോപ്പു വില്‍ക്കേണ്ടി വരുന്നത്. സത്യമായിട്ടും ഞാന്‍ പറയുന്ന കാര്യങ്ങള്‍ യാഥാര്‍ഥ്യമാണ്. സോപ്പ് വിറ്റ് കിട്ടുന്ന കാശ് കൊണ്ട് താന്‍ ജീവിക്കുന്നതെന്ന് അവര്‍ അവതാരകയെ പറഞ്ഞ് ബോധ്യപ്പെടുത്തുകയും ചെയ്തു. കടങ്ങളൊന്നുമില്ല. എന്റെ കുടുംബത്തില്‍ ഞാന്‍ മാത്രമേയുള്ളൂ. മകള്‍ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലിയുമില്ല. നാളെ നിങ്ങളുടെ ഓഫീസില്‍ ജോലി തന്നാല്‍ അതും ഞാന്‍ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ തിരികെ പോകുമെന്നും ഐശ്വര്യ പറഞ്ഞു.

റിമ കല്ലിങ്കലിന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് സിദ്ദിഖ്....അവര്‍ എന്ത് വേണമെങ്കിലും പറയട്ടെ!!റിമ കല്ലിങ്കലിന്റെ വിമര്‍ശനത്തില്‍ പ്രതികരിച്ച് സിദ്ദിഖ്....അവര്‍ എന്ത് വേണമെങ്കിലും പറയട്ടെ!!

Recommended Video

cmsvideo
Swapna Suresh's Allegation Against CM | മുഖ്യമന്ത്രിയുടെ മകളുടെ ബിസിനസിന് സഹായം തേടി

English summary
narasimham actress aishwarya bhaskar reveals selling soap for income, her remarks goes viral
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X