• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

പാലാ ബിഷപ്പിനെതിരെ കേസെടുക്കാനുള്ള ആലോചനയില്ല; നർക്കോട്ടികിന് മതചിഹ്നം നൽകേണ്ടെന്നും മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം; നർക്കോട്ടിക്ക് ജിഹാദുമായ ബന്ധപ്പെട്ട വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.നർക്കോട്ടിക് മാഫിയ ലോകത്തെമ്പാടും ഉണ്ടെന്നും എന്നാൽ അതിന് മത ചിഹ്നങ്ങൾ ഉപയോഗിക്കേണ്ടതില്ലെന്നും മുഖ്യമമന്ത്രി പറഞ്ഞു. അതേസമയം പാലാ ബിഷപ്പിനെതിരെ കേസെടുക്കുന്ന കാര്യം ആലോചനയില്ലെന്നും മുഖ്യമന്ത്രി വ്യക്താമക്കി.


സമൂഹത്തിന്റെ ഐക്യം നിലനിര്‍ത്താനുള്ള ശ്രമമാണ് എല്ലാവരില്‍ നിന്നും ഉണ്ടാവേണ്ടത്.നമ്മുടെ നാടിൻ്റെ മതനിരപേക്ഷതയും അതിൻ്റെ ഭാഗമായുള്ള പ്രത്യേകത നിലനിൽക്കണം എന്നാഗ്രഹിക്കുന്നവരാണ് ന്യൂനപക്ഷ/ഭൂരിപക്ഷ വിഭാഗത്തിലെ മഹാഭൂരിപക്ഷം പേരും. അതിന് ഉതകുന്ന തരത്തിലുള്ള സമീപനമാണ് സ്വീകരിക്കേണ്ടത്. അതിന് വിരുദ്ധമായ രീതിയൽ സമൂഹത്തെ മാറ്റാനുള്ള നീക്കം ആരുടെ ഭാഗത്ത് നിന്നും ഉണ്ടാവാൻ പാടില്ല. നർക്കോട്ടിക്ക് മാഫിയ എന്ന് കേട്ടിട്ടുണ്ട്. ഇത് ലോകത്ത് തന്നെ വലിയ തോതിൽ തന്നെ പ്രവർത്തിക്കുന്ന മാഫിയ സംഘമാണ്. അവർ ചില സർക്കാരിനേക്കാളും ശക്തമാണ്. അങ്ങനെയുള്ള മാഫിയകളെ എല്ലാവർക്കും അറിയാം. എന്നാൽ അതിനെ മാഫിയ ആയി മാത്രമാണ് കാണേണ്ടത്. അതിന് ഏതെങ്കിലും മതചിഹ്നം നൽകാൻ പാടില്ല.

വിഷയത്തിൽ പാലാ ിഷപ്പിന്റേതായിട്ടുള്ള വിശദീകരണങ്ങൾ വന്നിട്ടുണ്ട്. അതിൽ ഏതെങ്കിലും തരത്തിലുള്ള മതസ്പർദ്ദ ഉണ്ടാക്കാൻ ഉദ്ദേശിച്ചിട്ടില്ല. സമുദായാംഗങ്ങൾക്ക് മുന്നറിയിപ്പ് നൽകുക മാത്രമാണ് ഉദ്ദേശിച്ചതെന്നാണ് അദ്ദേഹം വ്യക്തമാക്കിയിട്ടുമുണ്ട്. എന്നാൽ ഇത്തരം കാര്യങ്ങൾ കൂടുതൽ പ്രകോപനപരമായി പോകാതിരിക്കാൻ ശ്രദ്ധിക്കണം.

ആഭിചാര പ്രവൃത്തിയിലൂടെ പെൺകുട്ടികളെ വശീകരിക്കാൻ കളിയുമെന്നൊക്കെ പറയുന്നത് പഴയ നാടുവാഴിത്തത്തിന്റെ സംസ്കാരത്തിന്റെ ഭാഗമാണ്. അത് ആളുകളെ തെറ്റിധരിപ്പി്കകാൻ അന്നൊക്കെ ഉപയോഗിച്ചിരുന്നു. എന്നാൽ അതൊന്നും ഇപ്പോൾ ഈ നാട്ടിൽ ചിലവാകില്ല. ഇത് ശാസ്ത്ര യുഗമാണ്. ശാസ്ത്ര ബോധം വലിയ രീതിയിൽ ഉയർന്ന് വരികയാണ്. അതേസമയം ഇത്തരം വിഷയങ്ങളെ തെറ്റായ രീതിയിൽ ഉപയോഗിക്കാൻ ശ്രമിക്കുന്ന ചില ശക്തികൾ ശ്രമിക്കുന്നുണ്ട്. അവരെ നമ്മൾ കാണാതിരുന്നുകൂട. വർഗീയ ചിന്തയോടെ നീങ്ങുന്ന ശക്തികൾ യഥാർത്ഥത്തിൽ ദുർബലമാകുകയാണ്. ഇത്തരം വിഷയങ്ങൾ വരുമ്പോൾ അവർ മുതലെടുക്കാനുള്ള അവസരം തേടുകയാണ്. അത് എല്ലാവരും മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

അമ്മയാകാന്‍ പോകുന്ന സന്തോഷം; എസ്‌കേപ്പിലെ ചിത്രങ്ങള്‍ പങ്കുവച്ച് ഗായത്രി സുരേഷ്

സമുദായം എന്ന നിലയിൽ സമുദായ സംഘടനകൾ അഭിപ്രായം പറയും. അതിൽ പക്ഷേ തെറ്റൊന്നുമില്ല. എന്നാൽ സമുദായത്തോട് പറയേണ്ട കാര്യങ്ങൾ പറയുമ്പോൾ അത് മറ്റേതെങ്കിലും മതചിഹ്നം ഉപയോഗിച്ചുകൊണ്ടാവരുത്. മറ്റുള്ളവരുടെ മതവികാരം വ്രണപ്പെടുത്തുന്ന നിലയിലുള്ള പരമാർശങ്ങൾ ആദരണീയരായ ആളുകളിൽ നിന്ന് ഉണ്ടാകരുത്. അത് മാത്രമാണ് വിവാദമായത്. വിഷയത്തില്‍ ഇരു കൂട്ടരെയും സര്‍ക്കാരിന്റെ മുന്‍ഗണനയില്‍ വിളിച്ചുവരുത്തി സര്‍വ്വകക്ഷി യോഗം നടത്തണമെന്ന് പ്രതിപക്ഷത്തിന്റെ നിര്‍ദേശം പരിഗണിക്കാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

cmsvideo
  Pinarayi Vijayan about Pala Bishop's Narco Jihad statement

  അതിനിടെ കോൺഗ്രസിൽ നിന്നുള്ള കൊഴിഞ്ഞ് പോക്ക് സംബന്ധിച്ചും മുഖ്യമന്ത്രി പ്രതികരിച്ചു. കോൺഗ്രസ് തകര്‍ന്ന് കൊണ്ടിരിക്കുന്നന്ന കൂടാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പരസ്യമായി ബിജെപിയിലേക്ക് പോവും എന്ന് പറഞ്ഞ പല നേതാക്കളും ഉണ്ട്. ബിജെപി നമ്മുടെ രാജ്യത്ത് സ്വീകരിക്കുന്ന നയം അത് രാജ്യത്തിന്റെ തകര്‍ച്ചക്ക് വഴി വെക്കുന്നതാണ്. ഇത് എല്ലാ മൂല്യങ്ങള്‍ക്കും എതിരായുള്ള നിപാടുകളാണ്. ഇത്തരത്തില്‍ രാജ്യത്തെ തകര്‍ച്ചയിലേക്ക് നയിക്കുന്ന ബിജെപിയെ ആ രീതിയില്‍ കണ്ട് കൊണ്ട് നേരിടാനല്ല കോണ്‍ഗ്രസ് തയ്യാറാവുന്നത് .. ഇത് കോണ്‍ഗ്രസിന് അകത്തുള്ളവര്‍ക്കും അറിയാം. ഇത്തരം കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്നത് ഇടതു പക്ഷമാണ്. ഇത്തരത്തില്‍ ഒരു നല്ല മാറ്റം ഇപ്പോള്‍ പ്രകടമായിട്ടുണ്ട്. ഇന്നലത്തോടു കൂടി പ്രധാനികള്‍ തീര്‍ന്നു എന്നാണ്. എന്നാല്‍ ഇന്ന് മറ്റൊരു പ്രധാനി വന്നു, നാളെ എന്താണ് എന്ന് നാളെയെ മനസ്സിലാക്കേന്‍ പറ്റൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.

  English summary
  Narcotic jihad controversy; No plans to take the case against pala bishop says Pinarayi Vijayan
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X