• search
 • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts

'നാർക്കോട്ടിക്ക് ജിഹാദ്' എന്ന് കേൾക്കുന്നത് ആദ്യം; മതപരമായ ചേരിതിരിവ് ഉണ്ടാക്കരുത്..ബിഷപ്പിനെതിരെ മുഖ്യമന്ത്രി

Google Oneindia Malayalam News

തിരുവനന്തപുരം; നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തില്‍ പാലാ ബിഷപ്പിനെ വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. പാലാ ബിഷപ്പ് ബഹുമാന്യനായ മത പണ്ഡിതനാണ്. സമൂഹത്തിൽ സ്വാധീനശക്തിയുള്ള ബിഷപ്പാണ് അദ്ദേഹം. അദ്ദേഹത്തെപ്പോലുള്ള ആളുകള്‍ സമൂഹത്തില്‍ ചേരിതിരിവുണ്ടാക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കാതിരിക്കുകയെന്നത് വളരെ പ്രധാനമാണ്.

നാർക്കോ്ടിക്ക് ജിഹാദ് എന്നൊക്കെ ആദ്യമായി കേൾക്കുകയാണ്. ഇത് നാർക്കോട്ടിക്കിന്റെ പ്രശ്നം ഏതെങ്കിലും ഒരു പ്രത്യേക മതവിഭാഗത്തെ ബാധിക്കുന്ന പ്രശ്നമല്ല. സമൂഹത്തെ ആകെ ബാധിക്കുന്ന പ്രശ്നമാണ്. അത്തരമൊരു പ്രശ്നം എന്ന വിലയിൽ ആ വിഷയത്തിൽ എല്ലാവരും ഉത്കണ്ഠാകുലരാണ്.കഴിയാവുന്ന രീതിയിലൊക്കെ അതിനെ തടയാൻ ആവശ്യമായ നടപടികൽ സ്വീകരിച്ച് കൊണ്ടിരിക്കുകയാണ്.

നാർക്കോട്ടിക്കിന് നാര്‍ക്കോട്ടിക്കിന് ഒരു മതത്തിന്റെ നിറം നല്‍കരുത്. അതിന് സാമൂഹ്യ വിരുദ്ധതയുടെ നിറം മാത്രമാണുള്ളത്.അതിനാൽ ഒരു മതവും ഈ മയക്കുമരുന്നിനെ പ്രോത്സാഹിപ്പിക്കുന്നില്ല. ആ നിലപാടാണ് നാം എടുക്കേണ്ടത്. ബിഷപ്പ് എന്തുകൊണ്ടാണ് ഇത് പറയാൻ ഉണ്ടായ സാഹചര്യം എന്ന് വ്യക്തമല്ല. പക്ഷേ ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവർ ഇത്തരം കാര്യങ്ങൾ കൈകാര്യം ചെയ്യുമ്പോൾ ഏതെങ്കിലും തരത്തിലുള്ള മതപരമായ ചേരികൾ സൃഷ്ടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം, മുഖ്യമന്ത്രി പറഞ്ഞു.

കണ്ണൂർ സർവ്വകലാശാല സിലബസ് വിവാദത്തിൽ വൈസ് ചാൻസിലർ കാര്യങ്ങൾ വിശദീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മന്ത്രിയും ഇതുമായി ബന്ധപ്പെട്ട നിലപാട് വ്യക്തമാക്കിയിട്ടുമ്ട്. ഇതിൽ സർക്കാരിൻറെ നിലപാട് വ്യക്തമാണ്. സ്വാതന്ത്ര്യ സമരത്തിന് മുഖം തിരിഞ്ഞു നിന്ന ആശയങ്ങളേയും അതിന് നേതൃത്വം കൊടുത്ത നേതാക്കളെ മഹത്വവല്‍ക്കുന്ന നിലപാടില്ല. അതിന് ആരും തയ്യാറാവുകയും ചെയ്യരുത്. ഏത് പ്രതിലോമ ആശയവും വിമര്‍ശനപരമായി പരിശോധിക്കേണ്ടി വന്നേക്കും. എന്നാൽ അത്തരം ആശയങ്ങളേയൊന്നും മഹത്വവത്കരിക്കേണ്ടതില്ല. സർവ്വകലാശാല വിഷയത്തിൽ ഫലപ്രദമായ നടപടി സ്വീകരിച്ചിട്ടുമ്ട്. അതിന്റെ ഭാഗമായി രണ്ടംഗ വിദഗ്ധസമിതിയെ സിലബസ് പരിശോധിക്കാൻ നിശ്ചയിച്ചയിച്ചിട്ടുണ്ട്. വിദഗ്ദ സമിതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തുടർ നടപടികൾ വിസി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ജലീല്‍ ഇടതുപക്ഷത്തിന്റെ നല്ല സഹയാത്രികൻ- മുഖ്യമന്ത്രി

ജലീല്‍ ഇടതുപക്ഷത്തിന്റെ നല്ല സഹയാത്രികൻ ആണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ഇഡി വിഷയത്തിലെ ജലീലിന്റെ പ്രതികരണത്തിൽ മറുപടി നൽകിയെന്നത് ശരിയാണ്. അതിനർഥം ജലീലിനെ സിപിഎം തള്ളിയിരിക്കുകയാണ് എന്നല്ല. അദ്ദേഹം സിപിഎമ്മിന്റേയും ഇടതുപക്ഷത്തിന്റേയും സഹയാത്രികനാണ്, മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. അദ്ദേഹത്തിന്റെ വാക്കുകളിലേക്ക്

ലീഗും ലീഗ് നേതാവായ പികെ കുഞ്ഞാലിക്കുട്ടിയും എന്ത് നിലപാടാണ് സ്വീകരിക്കുന്നതെന്ന് എല്ലാവർക്കും വ്യക്തമായി തന്നെ അറിയാം. അവരുമായി സിപിഎമ്മിനും എൽഡിഎഫും ഉള്ള ബന്ധവും എല്ലാവർക്കും അറിയാം. കേരളത്തിലെ സഹകരണ മേഖലയുമായി ബന്ധപ്പെട്ട് എന്തെങ്കിലും തെറ്റായ കാര്യങ്ങളുണ്ടായാല്‍ അത് പരിശോധിക്കുന്നതിനും അതിൻ മേൽ നടപടിയെടുക്കാനും ഇവിടെ സഹകരണ വകുപ്പുണ്ട്. എആർ നഗർ ബാങ്കിന്റെ കാര്യത്തിലും സഹകരണ ബാങ്ക് നടപടി ആരംഭിച്ചതാണ്.കോടതിയ സ്റ്റേ കൊണ്ടാണ് അത് തുടരാതിരിക്കുന്നത്. അതുകൊണ്ട് ഈ വിഷയത്തിൽ ഇ ഡി വരേണ്ട കാര്യമില്ല. അത്തരമൊരു സാഹചര്യവും ഒരുക്കേണ്ടതില്ല.

പിന്നീട് ജലീല്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഞാന്‍ ഇഡി വരണമെന്ന് ഉദേശിച്ചിട്ടില്ല. ബാങ്കുമായി ബന്ധപ്പെട്ട ഏന്തെങ്കിലും കാര്യങ്ങൾ പരാതിയായി ഇഡിക്ക് മുമ്പാകെ ഉന്നയിച്ചിട്ടില്ല. അതിനിവിടെ സഹകരണവകുപ്പുണ്ട് എന്നതാണ് താനും കണക്കാക്കുന്നത്. അതില്‍ തനിക്ക് തര്‍ക്കമില്ല. താൻ ഉന്നയിച്ചത് ചന്ദ്രികയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണെന്നാണ്.

ശരിക്കും സ്റ്റൈലിഷ്... ഭാവനയുടെ പുതിയ ലുക്കും ഏറ്റെടുത്ത് ആരാധകർ, വൈറൽ ചിത്രങ്ങൾ

ഇതെല്ലാം വ്യാഖ്യാന തല്‍പരരായിട്ടുള്ള ആളുകൾക്ക് മറ്റ് പല വ്യാഖ്യാപനങ്ങള്‍ക്കും അവസരമൊരുക്കിയെന്നത് ശരിയാണ്. അതിന്റെ ഭാഗമായി തന്നെ ഇപ്പോൾ ജലീലിനെ സിപിഎം തള്ളിയിരിക്കുകയാണ് എന്ന പ്രചരണവും ചിലര്‍ സന്തോഷത്തോടെ നടത്തുന്നതായി കണ്ടു. അദ്ദേഹത്തത്തോട് ക ഴിഞ്ഞ പത്രസമ്മേളനത്തിൽ പറഞ്ഞുവെന്നത് സത്യമാണ്. എന്നാൽ അതിനർത്ഥം അദ്ദേഹത്തെ തള്ളി എന്നല്ല. ജലീല്‍ സിപിഎമ്മിന്റെ യും എൽഡിഎഫിന്റേയും നല്ല സഹയാത്രികനായിട്ട് തന്നെയാണ് നിലനില്‍ക്കുന്നത്. അത് തുടരുക തന്നെ ചെയ്യും. ഇക്കാര്യത്തില്‍ ഞങ്ങള്‍ക്ക് ഒരു സംശയവുമില്ല., മുഖ്യമന്ത്രി പറഞ്ഞു.

cmsvideo
  പാലാ ബിഷപ്പിനെതിരെ ജിയോ ബേബി | Oneindia Malayalam
  English summary
  'narcotics jihad'; CM warns against religious divisions
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X