മോദിക്കായി ബസ്സ്റ്റാന്‍ഡ് മുതല്‍ പെട്ടിക്കട വരെ അടപ്പിച്ചു; പിണറായി ആണെങ്കില്‍ എന്താവും സ്ഥിതി: ആനാവൂർ
മുഖ്യമന്ത്രി പിണറായിവിജയന്റെ സുരക്ഷവാഹനങ്ങളിൽ രണ്ട് കാറുകൾ കൂടുതലായി പോയി എന്ന് മുറവിളികൂട്ടിയ മനോരമയും മാതൃഭൂമിയും മോദിക്കായ് ബസ്റ്റാന്‍ഡ് മുതല്‍ തട്ടുകട വരെ അടപ്പിച്ചത് കാണുന്നില്ലേയെന്ന് സി പി എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ആനാവൂർ നാഗപ്പന്‍. പ്രധാനമന്ത്രിയുടെ പരിപാടിയുമായി ബന്ധപ്പെട്ട് തമ്പാനൂർ ബസ്സ്റ്റാൻഡ് പൂർണമായി അടച്ച്പൂട്ടിച്ചു. തമ്പാനൂർ ബസ്സ്റാൻഡിനും പരിസരത്തുമുള്ള പെട്ടിക്കടകൾ ഉൾപ്പെടെയുള്ള എല്ലാ കടകളും പൂട്ടിച്ചെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
മോദിയെ വരവേൽക്കാൻ നഗരത്തിലെ തെരുവീഥികളിൽ ഒട്ടാകെ പ്രചരണ ബോർഡുകളുടെ മഹാപ്രളയം. കൂട്ടത്തിൽ ബിജെപി നേതാക്കന്മാരുടെ ചിരിക്കുന്ന മുഖവുമായി വേറെയും ബോർഡുകൾ നിരന്നിരിക്കുന്നു. അനധികൃതമായി നഗരത്തിൽ ബോർഡുകൾ സ്ഥാപിക്കുന്നതിനെതിരെ ഗർജ്ജനം നടത്തിയ കോടതിയും മുഖപ്രസംഗം എഴുതിയ മാധ്യമങ്ങളും ഇത് കണ്ടമട്ടില്ല. മുഖ്യമന്ത്രി പിണറായിവിജയന്റെ സുരക്ഷവാഹനങ്ങളിൽ രണ്ട് കാറുകൾ കൂടുതലായി പോയി എന്ന് മുറവിളികൂട്ടിയ മനോരമയും മാതൃഭൂമിയും ഇപ്പോൾ നിലവിലുണ്ടോ എന്തോയെന്നും ആനാവൂർ ചോദിക്കുന്നു.

അവരെ ഇവിടെയെങ്ങും കാണാനേയില്ല. രാജധാനി എക്പ്രസ്സിനെക്കാൾ അരമണിക്കൂർ മാത്രം നേരത്തെ ദിവസത്തിൽ ഒരു തവണ മാത്രം കണ്ണൂരിൽ എത്തി ചേരുന്ന ഒരു ട്രെയിനിന്റെ വേഗതയെ കുറിച്ചും അതിന്റെ വർണ്ണനകളുമായും എന്തോ മഹാ അത്ഭുതം സംഭവിച്ച മട്ടിൽ പ്രചാരണകോലാഹലം നടത്തികൊണ്ടിവരിക്കുകയാണ് ഇക്കൂട്ടർ. അതാത് കാലങ്ങളിൽ മാറിമാറി വരുന്ന വലതുപക്ഷ ഭരണാധികാരികളുടെ കാല് തടവി ശീലിച്ച മനോരമയ്ക്ക് സാധാരണക്കാരന്റെ പ്രയാസങ്ങൾ മനസിലാകാത്തതിൽ അത്ഭുതമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.
പ്രധാനമന്ത്രി മോദിയെയും ബിജെപിയെയും തുറന്ന് കാണിക്കാൻ ആരെങ്കിലും തയ്യാറായാൽ അവർക്ക് എതിരെ തൊട്ടടുത്തദിവസം രാവിലെ സിബിഐയും ഇഡിയും അന്വഷണകുരുക്കുമായി എത്തിച്ചേരുന്ന സ്ഥിതിവിശേഷമാണ് ഇന്ന് ഇന്ത്യയിൽ പരക്കെ ഉള്ളത്. നാല്പത് ജവാന്മാരുടെ ദാരുണമായ മരണത്തിന് ഇടയാക്കിയ പുൽവാമയിലെ ഭീകരാക്രമണത്തിൽ കേന്ദ്രസർക്കാരിന്റെ തെറ്റായ നിലപാടുകളെ വിമർശിച്ച് കൊണ്ട് അന്നത്തെ കശ്മീർ ഗവർണർ സത്യപാൽ മാലിക് നടത്തിയ വെളിപ്പെടുത്തലുകൾ അത്യന്തം ഗൗരവമുള്ളതാണ്.
മാലികിന്റെ വായടപ്പിക്കാൻ സിബിഐ പുതിയ നോട്ടീസുമായി രംഗത്തെത്തിയിരിക്കുകയാണ്. മാലികിനെ സിബിഐ ആസ്ഥാനത്തേക്ക് ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരിക്കുകയാണ്. 2021ഒക്ടോബറിൽ മാലിക് നടത്തിയ ഒരു വെളിപ്പെടുത്തലിന്റെ പേരിലാണ് 2023ൽ അദ്ദേഹത്തിന് സിബിഐ നോട്ടീസ് കൊടുത്തിരിക്കുന്നത്. കഴിഞ്ഞ രണ്ടുവർഷക്കാലം സിബിഐ ഇത് കണ്ടതേയില്ല.
പുൽവാമ ഭീകരാക്രമണത്തെ സംബന്ധിച്ച വിവരങ്ങൾ മാലിക് വെളിപ്പെടുത്തിയ ശേഷമാണ് 2021ലെ മാലികിന്റെ പ്രസ്താവനയെ കുറിച്ച് ബിജെപി ഓർക്കുന്നത്. മോഡി സർക്കാർ ഭരണഘടന സ്ഥാപനങ്ങളെയൊട്ടാകെ സ്വന്തം രാഷ്ട്രീയ ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കാൻ അതിന്റെ സ്വാതന്ത്രസ്വഭാവത്തെ അപ്പാടെ തകർക്കുകയാണ്. അത്യന്തം അപകടകരമായ ഈ പ്രവണതയ്ക്ക് എതിരെ ജനങ്ങളുടെ ശക്തിയായ പ്രതിഷേധം ഉയർന്ന് വരേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
-
ചെറിയ പെരുന്നാളിന് സ്വര്‍ണം ഉയര്‍ന്നു! ഇന്ന് കൂടിയത് ഇത്ര; ഏറ്റവും കുറഞ്ഞ വിലയില്‍ നിന്ന് കയറി -
1 ലക്ഷം രൂപയിൽ താഴെ വിലയ്ക്ക് സ്വർണം വേണോ? ഇപ്പോൾ വാങ്ങുന്നത് ബുദ്ധിയല്ല, കുറച്ച് കൂടി ക്ഷമിക്കൂ -
ഒന്നാം സ്ഥാനത്ത് ബെംഗളൂരു തന്നെ; ഹൈദരാബാദും മുംബൈയും പിന്നില്‍; ആഗോള കമ്പനികളുടെ ഇഷ്ടനഗരങ്ങള്‍ -
ജയിച്ചാല്‍ നാല് സ്വതന്ത്രര്‍ യുഡിഎഫിനൊപ്പം നില്‍ക്കുമെന്ന് സതീശന്; സിപിഎം നേതാക്കളും പിന്തുണക്കും -
മനസില്‍ കാണുന്നത് നടന്നിരിക്കും.. ശിവയോഗത്തിന്റെ ഒരു പവറേ..! ഈ രാശിക്കാരാണോ? -
യുഎസിനെ ഇറാൻ സംഘർഷത്തിലേക്ക് വലിച്ചിഴച്ചത് ഇസ്രായേൽ അല്ലെന്ന് നെതന്യാഹു; 'യുദ്ധം വേഗം അവസാനിക്കും' -
ഇറാന് യുദ്ധം സൗദികളെ സമ്പന്നരാക്കും.. എന്നാലും സന്തോഷിക്കാന്‍ വകയില്ല; കാരണമിത് -
ജി സുധാകരന് പിന്തുണ അറിയിച്ച് കോൺഗ്രസ്; ഇന്ന് മുതൽ പ്രചാരണത്തിന് കൂടെയിറങ്ങും, നേരിടാൻ ഇടതും -
ടിവികെയ്ക്ക് തിരിച്ചടി; പ്രമുഖ വനിതാ നേതാവ് പാർട്ടിവിട്ട് ഡിഎംകെയിൽ, വിജയ്ക്ക് നേരെ രൂക്ഷ വിമർശനവും -
ഇടത് മാറി, വലത് തിരിഞ്ഞ്... അഞ്ച് വർഷം കൊണ്ട് ഗ്രാമങ്ങളിലും നഗരങ്ങളിലും സംഭവിച്ചത്... -
50000 ത്തില്‍ താഴെയാണോ അടിസ്ഥാന ശമ്പളം.! 15 ലക്ഷം വരെ ശമ്പള കുടിശ്ശിക ലഭിക്കും, എങ്ങനെയെന്നോ? -
സ്വര്‍ണം വില്‍ക്കാനുള്ള സമയമല്ല.. ഇപ്പോഴാണ് വാങ്ങിവെക്കേണ്ടത്..! വില കൂടാന്‍ ഇനിയും സമയമുണ്ട്












Click it and Unblock the Notifications