കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോഹൻലാലിനെ പ്രകീർത്തിച്ച് നരേന്ദ്ര മോദി.. വാർത്തയെക്കുറിച്ച് സുഹൃത്തിനോടുള്ള നടന്റെ പ്രതികരണം

  • By Desk
Google Oneindia Malayalam News

Recommended Video

cmsvideo
വാർത്തയെക്കുറിച്ച് സുഹൃത്തിനോടുള്ള നടന്റെ പ്രതികരണം

തിരുവനന്തപുരം: സോഷ്യല്‍ മീഡിയയിലേയും മാധ്യമങ്ങളിലേയും പ്രധാന ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണ് നടന്‍ മോഹന്‍ലാലിന്റെ ബിജെപി സ്ഥാനാര്‍ത്ഥിത്വം. തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി ടിക്കറ്റില്‍ മോഹന്‍ലാല്‍ മത്സരിക്കാന്‍ സാധ്യതയുണ്ടെന്ന് ദേശീയ മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ദില്ലിയില്‍ വെച്ച് മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തിയതിന് പിന്നാലെയാണ് വാര്‍ത്ത പരന്നത്. മോഹന്‍ലാലിനെ പ്രകീര്‍ത്തിച്ച് കൊണ്ടുള്ള മോദിയുടെ ട്വീറ്റും ലാല്‍ സുഹൃത്തുക്കളോട് നടത്തിയെന്ന് പറയുന്ന പ്രതികരണങ്ങളുമെല്ലാം രാഷ്ട്രീയ പ്രവേശനം എന്ന അഭ്യൂഹത്തിന് ആക്കം കൂട്ടുന്നതാണ്.

മോദിയുമായി ദില്ലിയിലെ കൂടിക്കാഴ്ച

മോദിയുമായി ദില്ലിയിലെ കൂടിക്കാഴ്ച

ജന്മാഷ്ടമി ദിനത്തിലായിരുന്നു ദില്ലിയില്‍ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലെത്തി മോദിയുമായി മോഹന്‍ലാല്‍ കൂടിക്കാഴ്ച നടത്തിയത്. പതിനഞ്ച് മിനുറ്റ് നീണ്ട് നിന്ന കൂടിക്കാഴ്ചയില്‍ മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനുമായി ബന്ധപ്പെട്ട കാര്യങ്ങളായിരുന്നു സംസാര വിഷയം. മോദിയുമൊത്തുള്ള ചിത്രങ്ങളടക്കം ഈ വിവരം മോഹന്‍ലാല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പങ്കുവെച്ചിരുന്നു.

തിരുവനന്തപുരത്ത് മത്സരിക്കാൻ

തിരുവനന്തപുരത്ത് മത്സരിക്കാൻ

പിന്നാലെയാണ് മോഹന്‍ലാലിനെ തിരുവനന്തപുരത്ത് മത്സരിപ്പിക്കാന്‍ ആര്‍എസ്എസ് ശ്രമിക്കുന്നു എന്ന വാര്‍ത്ത പുറത്ത് വന്നത്. പുറത്ത് വിട്ടത് ദേശീയ മാധ്യമമായ ഡെക്കാണ്‍ ഹെരാള്‍ഡും. പിന്നാലെ മറ്റ് മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും വാര്‍ത്ത ഏറ്റെടുത്തു. നടന്‍ എന്നതിലുപരി സാമൂഹ്യ പ്രവര്‍ത്തകനെന്ന നിലയ്ക്ക് ലാലിന്റെ പ്രതിഛായ വര്‍ധിപ്പിച്ച ശേഷമാകും തെരഞ്ഞെടുപ്പിന് ഇറക്കുകയെന്നും വാര്‍ത്ത വന്നു.

ലാലിന് അഭിനന്ദനം

ലാലിന് അഭിനന്ദനം

അതുമായി ചേര്‍ത്താണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ട്വീറ്റും ശ്രദ്ധേയമാകുന്നത്. നടനെന്ന നിലയ്ക്ക് മോഹന്‍ലാലിനെ പ്രകീര്‍ത്തിക്കുന്നേ ഇല്ല പ്രധാനമന്ത്രിയുടെ ട്വീറ്റ്. മറിച്ച് മോഹന്‍ലാലിന്റെ സാമൂഹ്യ സേവനത്തെയാണ് മോദി പ്രശംസിച്ചിരിക്കുന്നത്, ഒപ്പം നടന്റെ വിനയത്തേയും.

ട്വിറ്ററിൽ പിന്തുടരുന്നു

ട്വിറ്ററിൽ പിന്തുടരുന്നു

മോഹന്‍ലാലുമായി അവിസ്മരണീയമായ ഒരു കൂടിക്കാഴ്ച നടത്തിയെന്നും അദ്ദേഹത്തിന്റെ വിനയം അത്ഭുതകരമാണെന്നും സാമൂഹ്യ സേവനങ്ങള്‍ അഭിനന്ദനാര്‍ഹവും മറ്റുള്ളവര്‍ക്ക് പ്രചോദനമേകുന്നത് ആണെന്നും മോദി ട്വീറ്റ് ചെയ്തു. ട്വിറ്ററില്‍ ലാലിനെ മോദി പിന്തുടരുകയും ചെയ്തിരിക്കുന്നു. പ്രധാനമന്ത്രി ട്വിറ്ററില്‍ പിന്തുടരുന്ന അപൂര്‍വം ചിലരില്‍ ഒരാളായിരിക്കുകയാണ് മോഹന്‍ലാല്‍.

വാർത്ത അടിസ്ഥാനരഹിതമെന്ന്

വാർത്ത അടിസ്ഥാനരഹിതമെന്ന്

ബിജെപി ടിക്കറ്റില്‍ മത്സരിച്ചേക്കും എന്ന വാര്‍ത്തയോട് മോഹന്‍ലാല്‍ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ബിജെപി, ആര്‍എസ്എസ് നേതൃത്വങ്ങളും വാര്‍ത്തയോട് പ്രതികരിച്ചിട്ടില്ല. വാര്‍ത്ത അടിസ്ഥാന ഹിതമാണെന്നും അങ്ങനെ ഒരു ആലോചന പോലും ഇല്ലെന്നും നടനോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതായി മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

ലാലിന്റെ പ്രതികരണം

ലാലിന്റെ പ്രതികരണം

എന്നാല്‍, ചിലരുടെ ഭാവനാ സൃഷ്ടിയെ നിഷേധിക്കേണ്ടതില്ലല്ലോ എന്നാണ് മോഹന്‍ലാല്‍ ഒരു സുഹൃത്തിനോട് ഈ വാര്‍ത്തയെക്കുറിച്ച് പ്രതികരിച്ചത് എന്ന് ന്യൂസ് 18 കേരളം റിപ്പോര്‍ട്ട് ചെയ്യുന്നു. എന്തായാലും ഇതേക്കുറിച്ച് ഔദ്യോഗികമായ ഒരു പ്രതികരണം ഇതുവരേയും ആരുടെ ഭാഗത്ത് നിന്നും വന്നിട്ടില്ല. അതേസമയം സോഷ്യല്‍ മീഡിയ മോഹന്‍ലാലിന് എതിരെ പൊങ്കാല തുടങ്ങിക്കഴിഞ്ഞു.

നോട്ട് നിരോധനത്തിന് പ്രശംസ

നോട്ട് നിരോധനത്തിന് പ്രശംസ

നോട്ട് നിരോധനത്തെ പിന്തുണച്ച് കൊണ്ട് മോഹന്‍ലാല്‍ ബ്ലോഗ് എഴുതിയതിന് പിന്നാലെയാണ് ലാലിന്റെ സംഘപരിവാര്‍ ചായ്വ് വലിയ ചര്‍ച്ചയായത്. നോട്ട് നിരോധനത്തെ പിന്തുണച്ചതിന്‌റെ പേരിലും സംഘപരിവാര്‍ നേതാക്കളുമായി സൂക്ഷിക്കുന്ന ബന്ധത്തിന്റെ പേരിലും മോഹന്‍ലാലിനെ സംഘിയാക്കിയിട്ടുണ്ട് എങ്കിലും രാഷ്ട്രീയമേതെന്ന് ലാല്‍ ഇതുവരെ പരസ്യമായി പറഞ്ഞിട്ടില്ല.

ചടങ്ങിൽ ആർഎസ്എസ് നേതാക്കൾ

ചടങ്ങിൽ ആർഎസ്എസ് നേതാക്കൾ

വിശ്വശാന്തി എന്ന പേരില്‍ അച്ഛന്റെയും അമ്മയുടേയും പേരില്‍ ഉണ്ടാക്കിയ ട്രസ്‌ററിന്റെ ഉദ്ഘാടന ചടങ്ങിലും ആര്‍എസ്എസ് നേതാക്കള്‍ നിറഞ്ഞ് നിന്നത് വാര്‍ത്തയായിരുന്നു. സംഘചാലക് പിഇബി മേനോന്റെ വീട്ടില്‍ വെച്ചാണ് ചടങ്ങ് നടന്നത് എന്നും ആര്‍എസ്എസ് നേതാക്കളായ ഹരികൃഷ്ണന്‍, വിനോദ് എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നുവെന്നും ബിജെപി അനുകൂല ഫേസ്ബുക്ക് ഗ്രൂപ്പുകള്‍ അവകാശപ്പെട്ടിരുന്നു.

എങ്ങും തൊടാതെ ലാൽ

എങ്ങും തൊടാതെ ലാൽ

രാഷ്ട്രീയ നിലപാടിന്റെ കാര്യത്തില്‍ അവിടെയുമില്ല ഇവിടെയുമില്ല എന്ന തരത്തില്‍ എങ്ങും തൊടാതെയുള്ള നില്‍പ്പാണ് ഇതുവരെ മോഹന്‍ലാലിന്റെത്. മോദിയെ പ്രകീര്‍ത്തിക്കുന്നതിനൊപ്പം പിണറായി വിജയനേയും പ്രകീര്‍ത്തിക്കുന്ന തരത്തിലാണ് മോഹന്‍ലാല്‍ ഇതുവരെ തന്റെ നിലപാട് പരസ്യപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തെരഞ്ഞെടുപ്പ് കാലങ്ങളിലൊക്കെ ലാലിന്റെ പേര് ബിജെപിയുമായി ചേര്‍ന്ന് കേള്‍ക്കാറുണ്ട്.

മോദിയുടെ ട്വീറ്റ്

മോഹൻലാലിനെ പ്രകീർത്തിച്ച് മോദിയുടെ ട്വീറ്റ്

ചങ്കിനകത്ത് ലാലേട്ടൻ, ചാണകത്തിനകത്ത് ലാലേട്ടന്‍!!! ആര്‍എസ്എസ്സിലെടുത്ത ലാലേട്ടന് 'ചാണക ട്രോളുകള്‍'ചങ്കിനകത്ത് ലാലേട്ടൻ, ചാണകത്തിനകത്ത് ലാലേട്ടന്‍!!! ആര്‍എസ്എസ്സിലെടുത്ത ലാലേട്ടന് 'ചാണക ട്രോളുകള്‍'

ബിജെപി ക്യാമ്പിൽ ആത്മവിശ്വാസം.. രാജ്യത്തിന്റെ നേതാവ് മോദി തന്നെ.. രാഹുൽ വളരെ പിന്നിൽബിജെപി ക്യാമ്പിൽ ആത്മവിശ്വാസം.. രാജ്യത്തിന്റെ നേതാവ് മോദി തന്നെ.. രാഹുൽ വളരെ പിന്നിൽ

English summary
Narendra Modi praises Mohanlal in Twitter
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X