കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മോദിയുടെ പരിഭാഷകനായ സുരേന്ദ്രന് പിഴച്ചു; ഹിന്ദി അക്ഷരമാല നല്‍കി ബല്‍റാം

  • By Anwar Sadath
Google Oneindia Malayalam News

തൃശൂര്‍: പ്രധാനമന്ത്രിയായി നരേന്ദ്ര മോദി കേരളത്തിലെത്തി നടത്തിയ ആദ്യ പ്രസംഗത്തില്‍ തന്നെ ബിജെപിക്ക് കല്ലുകടി. മോദിയുടെ പരിഭാഷകനായി വേദിയിലെത്തിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍ പ്രസംഗം പരിഭാഷപ്പെടുത്തിയത് തെറ്റായ രീതിയില്‍. മോദിയുടെ ആശയത്തിലും അര്‍ഥത്തിലും മാറ്റം വരുത്തിയായിരുന്നു സുരേന്ദ്രന്റെ പരിഭാഷ. പലഭാഗങ്ങളും സുരേന്ദ്രന്‍ ഒഴിവാക്കുകയും ചെയ്തു.

മോദി കേരളത്തില്‍...ചിത്രങ്ങള്‍ കാണാം...

തൃശൂര്‍ തേക്കിന്‍കാട് മൈതാനിയിലായിരുന്നു പ്രധാനമന്ത്രിയുടെ പ്രസംഗം. കേരളത്തിലേക്ക് വരാന്‍ വൈകിയതിന് മാപ്പ് ചോദിക്കുന്നുവെന്ന് പറഞ്ഞായിരുന്നു മോദി പ്രസംഗം തുടങ്ങിയത്. എന്നാല്‍, പ്രധാനമന്ത്രിയുടെ ക്ഷമാപണം വിട്ടുകളഞ്ഞ സുരേന്ദ്രന്‍ കേരളത്തിലെത്തിയതില്‍ വലിയ സന്തോഷം എന്നാണ് പരിഭാഷപ്പെടുത്തിയത്.

modi-in-kerala

പരിഭാഷയില്‍ വീണ്ടും സുരേന്ദ്രന്‍ പ്രധാന ഭാഗങ്ങള്‍ വിട്ടുപോയതോടെ ഹിന്ദി അറിയുന്നവര്‍ മുറുമുറുപ്പ് തുടങ്ങി. ഉടന്‍ പ്രധാനമന്ത്രി അല്‍പ സമയത്തേക്ക് പ്രസംഗം നിര്‍ത്തുകയും ബിജെപി സംസ്ഥാന പ്രസിഡന്റ് വി.മുരളീധരന്‍ ആ ജോലി ഏറ്റെടുക്കുകയും ചെയ്തു. സുരേന്ദ്രനെ പിന്നീട് പ്രധാനമന്ത്രി ശാസിക്കുകയും ചെയ്തു.

സുരേന്ദ്രന്റെ പരിഭാഷ തെറ്റിയതോടെ ഫേസ്ബുക്കിലെങ്ങും ട്രോളുകള്‍ നിരന്നു കഴിഞ്ഞു. എല്ലായിടത്തും സുരേന്ദ്രനെ പരിഹസിച്ചുകൊണ്ടുള്ള ട്രോളുകളുടെ ബഹളമാണ്. കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം ഹിന്ദി അക്ഷരമാല പോസ്റ്റ് ചെയ്താണ് പ്രതികരിച്ചത്. സുരേന്ദ്രന്റെ പരിഭാഷകനാക്കിയത് സംഘാടനത്തിലെ പിഴവായിട്ടാണ് ബിജെപി വിലയിരുത്തുക എന്നുറപ്പാണ്.

English summary
Narendra Modi speech in thrissur, V Muraleedharan replaces K Surendren as translator
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X