കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തിലും മോദിയുടെ ചായക്കട ചര്‍ച്ച

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: വനിത ദിനത്തിലെ നരേന്ദ്ര മോദിയുടെ ചായക്കട ചര്‍ച്ച കേരളത്തിലും. അന്തര്‍ ദേശീയ തലത്തില്‍ ആയിരത്തി അഞ്ഞൂറ് ചായക്കടകളിലാണ് നരേന്ദ്ര മോദിയുടെ ചായ് പെ ചര്‍ച്ച ശനിയാഴ്ച നടന്നത്.

രാജ്യത്തെ സ്ത്രീകള്‍ക്ക് നിര്‍ഭയരായി ജീവിക്കാനുള്ള സാഹചര്യമുണ്ടാവണമെന്ന് മോദി പറഞ്ഞു. മാറിമാറി വരുന്ന സര്‍ക്കാറുകള്‍ സ്ത്രീ ശാക്തീകരണത്തിനായി കോടിക്കണക്കിനു രൂപ മാറ്റിവച്ചു. എന്നാല്‍ ഒരു പ്രവര്‍ത്തനവും നടന്നില്ല. ബജറ്റില്‍ വകയിരുത്തിയ കോടികള്‍ ചെലവാക്കിയില്ലെന്നും അദ്ദേഹം ആരോപിച്ചു.

Narendre Modi

സ്ത്രീകള്‍ക്ക് നിര്‍ഭയമായി പുറത്തിറങ്ങാനാവണം. ഇതിന് സമൂഹവും മാറേണ്ടതുണ്ട്. പോലീസില്‍ നിന്നും അധികാരികളില്‍ നിന്നും സ്ത്രീകള്‍ക്ക് നീതി ലഭിക്കണം. കായിക ക്ഷമത മാത്രം നോക്കിയാണ് ഇപ്പോള്‍ പോലീസില്‍ ആളുകളെ എടുക്കുന്നത്. ഇതില്‍ മാറ്റം വരണം. ജനങ്ങളോടുള്ള ഇടപെടല്‍, സമീപനം എന്നിവ മാറ്റിയെടുക്കണം. ഇതിന് വേണ്ട പരിശീലനം നല്‍കണം- മോദി പറഞ്ഞു.

കേരളത്തില്‍ 35 .ചായക്കടകളാണ് ചായ ചര്‍ച്ചക്കായി തിരഞ്ഞെടുത്തിരുന്നത്. മുപ്പതോളം വിദേശ രാജ്യങ്ങളില്‍ നിന്നും ആളുകള്‍ ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു.

തിരുവനന്തപുരത്ത് മിത്രാനന്തപുരം ബാലാജി ഫോര്‍ട്ട് ടീ സ്റ്റാളാണ് വേദിയായത്. മുതിര്‍ന്ന ബിജെപി നേതാവ് ഒ. രാജഗോപാല്‍, ദേശീയ സെക്രട്ടറി പി.കെ. കൃഷ്ണദാസ്, ബിജെപി സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍, സെക്രട്ടറി വി. ശിവന്‍കുട്ടി, അഖിലേന്ത്യാ സെക്രട്ടറി വിക്‌ടോറിയ ഗൗരി എന്നിവരും പങ്കെടുത്തു.

കോട്ടയത്ത്‌ കോടിമത അമ്പാടി ഹോട്ടലിലായിരുന്നു പരിപാടി. ബിജെപി ജില്ലാ പ്രസിഡന്റ് ഏറ്റുമാനൂര്‍ രാധാകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

English summary
Narendra Modi's Chay Pe charcha on Women's Day.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X