ദേശീയ ഗെയിംസ്: കമ്പനി തട്ടിയത് കോടികള്‍... സിബിഐ അന്വേഷണം ആര്‍ക്കുവേണ്ടി?
കോഴിക്കോട്: ഒരു സോഫ സ്വന്തമായി വാങ്ങിയാല്‍ 15,000 രൂപ. അതേ സോഫ വാടകയ്ക്കെടുത്താല്‍ ഒരു ദിവസം 2,500 രൂപ. വാടകയ്ക്കെടുത്തത് 15 ദിവസം. മൊത്തം വാടക 60,500 രൂപ. ആകെ എടുത്തത് 15 സോഫകള്‍. മൊത്തം വാടക 9,07,500. 15 സോഫകള്‍ വിലയ്ക്കു വാങ്ങിയിരുന്നെങ്കില്‍ ആകെ തുക 2,25,000. പരിപാടി കഴിഞ്ഞ് വിറ്റിരുന്നെങ്കില്‍ കിട്ടുമായിരുന്നത് ചുരുങ്ങിയത് 1.5 ലക്ഷം രൂപ. സോഫ വാടക വഴി മാത്രം നഷ്ടം ഏഴു ലക്ഷത്തിനു മുകളില്‍. ഇത് ദേശീയ ഗെയിംസിലെ ക്രമക്കേടിന്റെ ഒരു സാന്പിള്‍. അതും കോഴിക്കോട്ടെ ഒറ്റവേദിയില്‍.
ഇതു തന്നെയായിരുന്നു കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിന്റെ മൊത്തം സ്ഥിതിയെന്ന് പറയുന്നു സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് ടിപി ദാസനും കോഴിക്കോട് ജില്ലാ പ്രസിഡന്റായിരുന്ന കെജെ മത്തായിയും. തിരഞ്ഞെടുപ്പ് അടുപ്പിച്ചുള്ള ഈ വെളിപ്പെടുത്തലില്‍ ചില രാഷ്ട്രീയ ലക്ഷ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്നുണ്ടെന്ന് വ്യക്തം. എങ്കിലും ഇവരുയര്‍ത്തുന്ന വിഷയങ്ങള്‍ തള്ളിക്കളയാനാവില്ലെന്നതു സത്യം.

ടെന്‍ഡര്‍ വിളിക്കാതെ പര്‍ച്ചേസ് ചെയ്യുന്നതിനുള്ള ഓവര്ലെയ്സ് കരാര്‍ ലഭിച്ചത് ഡല്‍ഹിയിലെ ഒരു കമ്പനിക്ക്. അതെ, പഴയ ഏഷ്യന്‍ ഗെയിംസിലെ കുപ്രസിദ്ധ കമ്പനികളിലൊന്ന്. ദേശീയ ഗെയിംസിന്റെ വേദികളില്‍ കുടിവെള്ളമെത്തിക്കേണ്ട കരാര്‍ ഇവര്‍ക്കായിരുന്നു. പക്ഷെ, വെള്ളത്തിനുള്ള പണം അവര്‍ പച്ചവെള്ളംകൂട്ടാതെ വിഴുങ്ങി. ഒടുവില്‍ വെള്ളമെത്തിക്കേണ്ടി വന്നത് ഗെയിംസിന്റെ പ്രാദേശിക സംഘാടകരും.
തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയം നവീകരിക്കാന്‍ പദ്ധതിയിട്ടു. നവീകരിച്ചത് ടെന്നിസ് സ്റ്റേഡിയം. കാരണം പറഞ്ഞത് വിവിധ മത്സരങ്ങളുടെ പരിശീലനത്തിനെന്ന്. ഇതിനായി ലക്ഷങ്ങള്‍ മുടക്കി മേല്‍ക്കൂരയിട്ടു. ടെന്നിസ് എന്ന ഒരു മത്സര ഇനം പോലുമല്ല ഗെയിംസില്‍..!
വഴിയടയാളമായി മുളയില്‍ തീര്‍ത്ത ബോര്‍ഡുകളുണ്ടാക്കി. മൊത്തം നിര്‍മിച്ചത് 36 ലക്ഷത്തിന്റെ ചെറിയ ബോര്‍ഡുകള്‍. എല്ലാം കൂടി രണ്ടു വേദികളുടെ മുന്നില്‍ കൊണ്ടുതട്ടി. ഇപ്പോഴും അവ അനാഥപ്രേതമായി വഴിയരികില്‍..!!
ഗെയിംസ് വേദികളിലേയ്ക്കുള്ള ഉപകരണങ്ങള്‍ക്കെല്ലാം ഒന്നിച്ച് ഡല്‍ഹിയിലെ കമ്പനി കരാര്‍ എടുത്തു. എവിടെയും കിട്ടിയില്ല വേണ്ടത്ര ഉപകരണങ്ങള്‍. ചിലയിടങ്ങളില്‍ വൈകിക്കിട്ടി. അതുതന്നെ പിന്നീട് കാണാനില്ല. കരാര്‍ നേടിയ കമ്പനിയെത്തന്നെ സംശയം. കോഴിക്കോട്ടെ വോളിബോള്‍ പോസ്റ്റും ഫുട്ബോള്‍ പോസ്റ്റും ബീച്ച് വോളി ഗ്യാലറിയും കിട്ടിയില്ല. എല്ലാം പ്രാദേശികമായി സംഘടിപ്പിച്ചു. മറ്റിടങ്ങളിലും തഥൈവ.
ദേശീയ ഗെയിംസിലെ ക്രമക്കേടുകളെ സംബന്ധിച്ച് നേരത്തെ സിബിഐ ചെന്നൈ യൂണിറ്റ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അവര്‍ ക്രമക്കേടൊന്നും കണ്ടെത്തിയില്ല. ഇതുയര്‍ത്തിക്കാട്ടി സര്‍ക്കാര്‍ വീമ്പിളക്കി. ഇപ്പോള്‍ സിഎജി റിപ്പോര്‍ട്ടില്‍ സംഘാടകര്‍ പ്രതിക്കൂട്ടില്‍.
-
സ്വർണ വിലയിൽ ഇന്ന് വൻ തകർച്ച; പവന് 2000ത്തിന് മേലെ വീണ്ടും കുറഞ്ഞു,22 കാരറ്റിന് 60,000 രൂപയെങ്കിലും ആകുമോ? -
വിലപിടിപ്പുള്ള ഗൃഹോപകരണങ്ങള്‍ വാങ്ങിക്കും, സ്ഥലം മാറ്റത്തിന് ഉത്തരവ് ലഭിക്കും, വിവാഹകാര്യത്തിൽ തീരുമാനം -
ശനിയും ചൊവ്വയും ഒരുമിക്കുന്നു; ഈ രാശിക്കാർക്ക് പണം ഒരു പ്രശ്നമാവില്ല, ദാമ്പത്യ ജീവിതം സുഖകരം..! -
ദൈവീകം ഈ ബന്ധം; ഓമിയെ താലോലിച്ച് പ്രധാനമന്ത്രി; ചിത്രങ്ങള്‍ പങ്കുവെച്ച് കൃഷണകുമാര്‍ -
സമ്മർ ഇൻ ബെത്ലഹേമിലെ 'ആ രഹസ്യം' പുറത്ത്..';ഡിലീറ്റഡ് വീഡിയോ പങ്കിട്ട് അണിയറക്കാർ..മോഹൻലാലും മഞ്ജു വാര്യരും' -
ഉടൻ ശസ്ത്രക്രിയക്ക് വിധേയമാകണമെന്നാണ് ഡോക്ടർ അറിയിച്ചത്;രോഗാവസ്ഥ പങ്കുവെച്ച് നടൻ കണ്ണൻ സാഗർ -
സ്വര്‍ണവില റെക്കോഡ് തിരുത്തിയെഴുതും.. വിചാരിച്ചതിലും വേഗത്തില്‍ തന്നെ..! അവലോകനം ഇങ്ങനെ -
1 ലക്ഷം രൂപക്ക് 2 പവൻ സ്വർണം കിട്ടുമോ? സ്വർണ പ്രേമികൾക്ക് ആഘോഷം..വില ഇനിയും കുത്തനെ താഴോട്ട് -
"യുദ്ധം പെട്ടെന്ന് അവസാനിക്കുമെന്ന് തോന്നുന്നില്ല, പെട്രോളും ഗ്യാസും ഡീസലും പഴയത് പോലെ കൊടുക്കില്ല" -
ബെംഗളൂരുവിലെ ഹെബ്ബാൾ മുതൽ സിൽക്ക് ബോർഡ് വരെ തുരങ്കപാത; 16.74 കി.മീ ദൈർഘ്യം, ചിലവ് 17,698 കോടി, വൈകുമോ? -
ബിജെപിയുടെ മൂന്നാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു; കൃഷ്ണകുമാറിനെ ഒഴിവാക്കി, വിവേക് ഗോപൻ അരുവിക്കരയിൽ -
'ഞാൻ എഴുതിയ മോഹൻലാലിന്റെ പേരിലെ പുസ്തക പ്രകാശത്തിന് ക്ഷണിച്ചില്ല, പരിപാടി അലങ്കോലമായി'; ശാന്തിവിള ദിനേശ്












Click it and Unblock the Notifications