കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

നാഷണൽ ഹെറാൾഡ് കേസ്: കോണ്‍ഗ്രസിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ സംഘര്‍ഷം; ഗ്രനേഡ് പ്രയോഗിച്ച് പൊലീസ്

Google Oneindia Malayalam News

തിരുവനന്തപുരം: കേന്ദ്ര സർക്കാറിനെതിരെ കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ രാജ്ഭവനിലേക്ക് നടത്തിയ മാർച്ചിൽ വലിയ സംഘർഷം. പോലീസ് ജലപീരങ്കിയും കണ്ണീർവാതകവും ഗ്രനേഡും പ്രയോഗിച്ചു. രാജ്ഭവന് മുന്നിൽ പൊലീസ് സ്ഥാപിച്ചിരുന്ന ബാരിക്കേഡ് കോൺഗ്രസ്സ് പ്രവര്‍ത്തകര്‍ ചേർന്ന് മറിച്ചിട്ടിരുന്നു. ഇതിന് പിന്നാലെയാണ് സംഘർഷം ഉണ്ടായത്.

നാഷണൽ ഹെറാൾഡ് കേസുമായി ബന്ധപ്പെട്ട് സോണിയ ഗാന്ധി, രാഹുൽ ഗാന്ധി എന്നിവർക്കെതിരെ കേന്ദ്ര സർക്കാർ പ്രതികാര നടപടി സ്വീകരിക്കുന്നെന്ന് ആരോപിച്ചാണ് രാജ്ഭവനിലേക്ക് കോൺഗ്രസിന്റെ നേതൃത്വത്തിൽ മാർച്ച് സംഘടിപ്പിച്ചത്.

arja

കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ മാർച്ച് ഉദ്ഘാടനം ചെയ്തിരുന്നു. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, എ ഐ സി സി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, യു ഡി എഫ് കൺവീനർ ആയ എം എം ഹസ്സൻ എന്നിങ്ങനെയുളള കോൺഗ്രസിന്റെ പ്രമുഖ നേതാക്കൾ മാർച്ചിൽ പങ്കെടുത്തിരുന്നു.

ഇത്തരം ആരോപണങ്ങൾ നടത്തി ഇ ഡി യെ ഉപയോഗിച്ച് ബി ജെ പി സർക്കാർ രാഹുൽഗാന്ധി വേട്ടയാടുന്നു എന്നാണ് കോൺഗ്രസ് പ്രധാമമായും ഉന്നയിച്ച ആരോപണം. ഇന്ന് രാവിലെ 11 മണിയോടെ, രാജ്ഭവനിലേക്ക് കോൺഗ്രസിന്റ മാർച്ച് എത്തിയിരുന്നു.

എന്നാൽ, മാർച്ചിൽ പങ്കെടുത്ത് നേതാക്കൾ മടങ്ങിയതിനു ശേഷമാണ് വലിയ സംഘർഷമുണ്ടായത്. പ്രതിഷേധക്കാരെ തടയാൻ വേണ്ടി രാജ്ഭവന് മുന്നിൽ പൊലീസ് ബാരിക്കേഡ് സ്ഥാപിച്ചിരുന്നു. എന്നാൽ, ഈ ബാരിക്കേഡുകൾ മറികടക്കാനുള്ള ശ്രമം, സംഘർഷത്തിൽ കലാശിക്കുകയാണ് ചെയ്തത്.

'പോലീസ് വസ്ത്രങ്ങൾ വലിച്ചു കീറി; ക്രൂര മർദ്ദനം', ആരോപണവുമായി കോൺഗ്രസ് വനിതാ എംപി, വീഡിയോ പങ്കിട്ട് തരൂർ'പോലീസ് വസ്ത്രങ്ങൾ വലിച്ചു കീറി; ക്രൂര മർദ്ദനം', ആരോപണവുമായി കോൺഗ്രസ് വനിതാ എംപി, വീഡിയോ പങ്കിട്ട് തരൂർ

പോലീസ് പ്രതിഷേധക്കാരെ അനുനയിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാൽ, പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയിരുന്നില്ല. ഇതോടെ പോലീസ് രണ്ട് തവണ ജലപീരങ്കി പ്രയോഗിക്കുകയായിരുന്നു. അതേസമയം, നിലവിൽ ഇപ്പോഴും സംഭവ സ്ഥലത്ത് സംഘർഷാവസ്ഥ തുടരുന്നതായാണ് റിപ്പോർട്ട്.

മൂന്നാറിന്റെ മനോഹാരിതയില്‍ അപർണ മൾബറി; വെളള വേഷത്തിൽ ക്യൂട്ട് ലുക്കാണ്...

അതേസമയം, നാഷണൽ ഹെറാൾഡ് കേസിൽ ഇന്നലെ പത്തു മണിക്കൂറിലേറെ സമയമെടുത്ത് രാഹുലിനെ എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ് മൊഴി രേഖപ്പെടുത്തിയിരുന്നു. ഡോടെക്സ് മെർച്ചൻഡെയ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കൊൽക്കത്ത ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന കമ്പനിയും യംഗ് ഇന്ത്യൻ എന്ന രാഹുലിൻ്റെ കൂടി ഉടമസ്ഥതയിൽ ഉള്ള കമ്പനിയും തമ്മിലുള്ള സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച ചോദ്യങ്ങളാണ് അന്വേഷണ സംഘം ഇന്നലെ പരിശോധിച്ചത്. അതേസമയം, നൂറിൽ അധികം ചോദ്യങ്ങളാണ് ഇ ഡി രാഹുലിനോട് ചോദിച്ചതൊന്നാണ് റിപ്പോട്ടുകൾ. ഇ ഡിയെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നീക്കങ്ങൾ നടത്തുന്നു എന്നാണ് പ്രധാനമായും ഉയർന്നു വരുന്ന ആരോപണം.

Recommended Video

cmsvideo
Will Rahul Gandhi Be Arrested ? | രാഹുൽ ഗാന്ധിയെ അറസ്റ്റ് ചെയ്യുമെന്ന് സൂചന | *Politics

English summary
national herald case: Clashes in Congress-led march to Raj Bhavan against the central government
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X