കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കേരളത്തില്‍ ഇടത് തരംഗത്തിന് സാധ്യതയെന്ന് സര്‍വ്വെ; പിണറായി വിജയനില്‍ 52.2% പേര്‍ ത‍ൃപ്തര്‍

Google Oneindia Malayalam News

Recommended Video

cmsvideo
കേരളത്തില്‍ തിരഞ്ഞെടുപ്പിൽ ഇടത് തരംഗം , സർവ്വേ ഫലം

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് തരംഗമുണ്ടാകുമെന്ന സൂചന നല്‍കി ന്യൂസ് 18 കേരളയും ഫസ്റ്റ് പോസ്റ്റും ഇസ്പോസും നടത്തിയ സര്‍വ്വേ റിപ്പോര്‍ട്ട്. കേരള സര്‍ക്കാറിന്‍റെ പ്രവർത്തനങ്ങളും മുഖ്യമന്ത്രിയെന്ന നിലയിൽ പിണറായി വിജയന്‍റെ പ്രവർത്തനങ്ങളും മികച്ചതാണെന്ന് നാഷണൽ ട്രസ്റ്റ് സർവ്വേ വ്യക്തമാക്കുന്നു.

<strong>കണ്ണടച്ചു കുടിച്ച പാലും പിടിക്കപ്പെട്ടു, ദൈവത്തിന്‍റ പ്രതികാരം; രാഘവനെതിരെ പുതിയ വെളിപ്പെടുത്തല്‍</strong>കണ്ണടച്ചു കുടിച്ച പാലും പിടിക്കപ്പെട്ടു, ദൈവത്തിന്‍റ പ്രതികാരം; രാഘവനെതിരെ പുതിയ വെളിപ്പെടുത്തല്‍

തിരഞ്ഞെടുപ്പിന് ശേഷം കേന്ദ്രത്തില്‍ ആര് അധികാരത്തില്‍ എത്തുമെന്ന കാര്യത്തില്‍ ഇത്തവണ​ പ്രാദേശിക പാര്‍ട്ടികളുടെ നിലപാട് നിര്‍ണ്ണായകമാവും എന്നാണ് സര്‍വ്വെ അഭിപ്രായപ്പെടുന്നത്. തമിഴ്നാട്ടിൽ ഡിഎംകെയും പശ്ചിമ ബംഗാളിൽ തൃണമൂലും കേരളത്തില്‍ ഇടതുമുന്നണിയും മികച്ച നേട്ടം കൈവരിക്കുമെന്നാണ് വോട്ടർമാരുടെ വിലയിരുത്തൽ.

സ്വാധീനിക്കുന്ന ഘടകങ്ങള്‍

സ്വാധീനിക്കുന്ന ഘടകങ്ങള്‍

കക്ഷികള്‍ എത്ര സീറ്റ് വീതം നേടും എന്നതില്‍ നിന്ന് വ്യത്യസ്തമായി വിധിയെഴുതുന്നതില്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്ന ഘടകങ്ങളാണ് ന്യൂസ് 18 കേരളയും ഫസ്റ്റ് പോസ്റ്റും ഇസ്പോസും ചേർന്ന് നടത്തിയ സർവ്വേയിൽ ചോദിച്ചത്.

പിണറായി പ്രതീക്ഷക്കൊത്ത് ഉയര്‍ന്നോ

പിണറായി പ്രതീക്ഷക്കൊത്ത് ഉയര്‍ന്നോ

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതീക്ഷക്കൊത്ത് ഉയര്‍ന്നോ എന്ന ചോദ്യത്തിന് സര്‍വ്വേയില്‍ പങ്കെടുത്ത 52.3 ശതമാനം ആളുകളും അതേ എന്നാണ് ഉത്തരം നല്‍കിയത്. 23.2 ശതമാനം ആളുകള്‍ പൂര്‍ണ്ണ പ്രതീക്ഷക്കൊത്തി പിണറായി വിജയന്‍ ഉയര്‍ന്നു എന്ന് വ്യക്തമാക്കിയപ്പോള്‍ ഉണ്ട് എന്ന ഉത്തരം നല്‍കിയത് 29.1ശതമാനം ആളുകളാണ്.

ഉയര്‍‍ന്നില്ല

ഉയര്‍‍ന്നില്ല

പിണറായി വിജയന്‍ പ്രതീക്ഷക്കൊത്ത് ഉയര്‍‍ന്നില്ല എന്ന് അഭിപ്രായപ്പെട്ടത് 35.2 ശതമാനം ആളുകളാണ്. 12.5 ശതമാനം പേര്‍ അറിയില്ല/പറയാന്‍ താല്‍പര്യമില്ല എന്ന നിലപാട് സ്വീകരിച്ചു.

സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം

സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം

സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം എങ്ങനെ എന്ന ചോദ്യത്തിന് 65.9 ശതമാനപേരും ഇടത് സര്‍ക്കാറിന്‍റെ പ്രവര്‍ത്തനത്തെ അനുകൂലിച്ചു. 65.9 ശതമാനം പേരിൽ 20.3 ശതമാനം ആളുകൾ ഏറ്റവും മികച്ചതെന്ന അഭിപ്രായം രേഖപ്പെടുത്തിയപ്പോള്‍ 19.4 ശതമാനം പേര്‍ നല്ലത് എന്ന നിലപാട് സ്വീകരിച്ചു.

ശരാശരി

ശരാശരി

സര്‍ക്കാറിന്‍റെ പ്രവര്‍ത്തനം ശരാശരി എന്ന് അഭിപ്രായപ്പെട്ടവര്‍ 26.2 ശതമാനം പേരാണ്. 23.9 ശതമാനം ആളുകളാണ് സർക്കാരിന്‍റെ പ്രവർത്തനങ്ങളിൽ അതൃപ്തരായിട്ടുള്ളത്. 10.2 ശതമാനം ആളുകള്‍ ഈ ചോദ്യത്തിലും നിലപാട് വ്യക്തമാക്കിയില്ല.

വോട്ടുചെയ്യുമോ

വോട്ടുചെയ്യുമോ

ലോക്സഭാ തിരഞ്ഞെടുപ്പില്‍ നിങ്ങളുടെ മണ്ഡലത്തിലെ ഭരണകക്ഷി സ്ഥാനാര്‍ത്ഥിക്ക് (കേരളത്തില്‍ ഇടത് സ്ഥാനാര്‍ത്ഥികള്‍ക്ക്) വോട്ടുചെയ്യുമോ എന്നതായിരുന്നു സര്‍വ്വേയിലെ അടുത്ത പ്രധാനപ്പെട്ട ചോദ്യം. ഇതിന് നല്‍കപ്പെട്ട ഉത്തരവും ഇടതുമുന്നണിക്ക് ഏറെ ആശ്വാസം നല്‍കുന്നതാണ്.

ഉറപ്പായും ചെയ്യും

ഉറപ്പായും ചെയ്യും

ഭരണകക്ഷിസ്ഥാർഥിക്ക് വോട്ട് ചെയ്യുമെന്ന് 48.1 പേരാണ്‌ വ്യക്തമാക്കിയത്. ഇതില്‍ 22.4 ശതമാനം ആളുകളും ഉറപ്പായും ചെയ്യും എന്ന് അഭിപ്രായപ്പെട്ടപ്പോള്‍ ചെയ്യും എന്ന ഉത്തരം നല്‍കിയത് 25 ശതമാനം ആളുകളാണ്.

ഇടത് തരംഗമുണ്ടാവും

ഇടത് തരംഗമുണ്ടാവും

37 ശതമാനം പേർ വോട്ട് ഭരണമുന്നണിക്കില്ലെന്ന് വ്യക്തമാക്കി. ഈ വോട്ട് വ്യത്യാസം നോക്കുമ്പോള്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേരളത്തില്‍ ഇടത് തരംഗമുണ്ടാവും എന്ന നിലയിലേക്കാണ് സര്‍വേ വിരല്‍ ചൂണ്ടുന്നത്.

വാഗ്ദാനങ്ങൾ പാലിച്ചതിൽ

വാഗ്ദാനങ്ങൾ പാലിച്ചതിൽ

തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിച്ചതിൽ കേന്ദ്രത്തെക്കാൾ മികച്ചത് കേരള സർക്കാരാണെന്ന അഭിപ്രായമാണ് സര്‍വ്വേയില്‍ പങ്കടുത്ത കൂടുതൽ പേരും‌ പങ്കുവെച്ചത്. ഇക്കാര്യത്തിൽ വലിയ വ്യത്യാസമാണി കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ തമ്മിലുള്ളത്

കേരള സർക്കാരാണ് മുന്നില്‍

കേരള സർക്കാരാണ് മുന്നില്‍

വാഗ്ദാനങ്ങള്‍ പാലിക്കുന്നതില്‍ കേരള സർക്കാരാണ് മുന്നിലെന്ന് 34.5 ശതമാനം പേർ പറഞ്ഞപ്പോൾ കേന്ദ്രത്തെ അനുകൂലിച്ചത് 15.8 ശതമാനം പേരായിരുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വാഗ്ദാനം പാലിച്ചില്ലെന്ന് 16.6 ശതമാനം പേർ അഭിപ്രായപ്പെട്ടു.

തമിഴ്നാട്ടിൽ ഡിഎംകെ

തമിഴ്നാട്ടിൽ ഡിഎംകെ

കേരളത്തിൽ ഇടത് മുന്നണി, ബംഗാളിൽ തൃണമൂൽ, തമിഴ്നാട്ടിൽ ഡിഎംകെ, ആന്ധ്രപ്രദേശിൽ ടിഡിപി, ഒഡീഷയിൽ ബിജെഡി, തെലങ്കാനയിൽ ടി ആർ എസ് എന്നീ പാർട്ടികൾ മികച്ച നേട്ടം കൈവരിക്കുമെന്നാണ് സർവ്വേയിൽ പറയുന്നത്. കേന്ദ്രത്തില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതില്‍ പ്രാദേശിക പാർട്ടികളുടെ നിലപാടുകൾ നിർണായകമാകുമെന്നാണ് സർവ്വേ വ്യക്തമാക്കുന്നത്.

ലോക്സഭ തിരഞ്ഞെടുപ്പ്; മണ്ഡലങ്ങളെക്കുറിച്ച് അറിയാം

English summary
national trust survey reports cm pinarayi vijayans work is excellent
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X