കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ട്... ഹാദിയ സന്തോഷവതി, തടങ്കലില്‍ അല്ലെന്ന് വനിതാ കമ്മീഷന്‍

  • Written By:
Subscribe to Oneindia Malayalam
കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടക്കുന്നുണ്ടെന്ന് വനിതാ കമ്മീഷന്‍ | Oneindia Malayalam

കോട്ടയം: കേരളത്തില്‍ നിര്‍ബന്ധിത മത പരിവര്‍ത്തനമുണ്ടെന്ന് ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ. ഹാദിയയെ കോട്ടയത്തെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷമാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്. ഹാദിയ വീട്ടില്‍ പൂര്‍ണ സുരക്ഷിതയാണ്. യാതൊരു സുരക്ഷാ ഭീഷണിയും ഇല്ല. ഹാദിയ വീട്ടു തടങ്കലില്‍ അല്ല. സുരക്ഷിതയും സന്തോഷവതിയുമാണ് അവര്‍. നവംബര്‍ 27ന് കോടതിയില്‍ ഹാജരാവാനുള്ള ഒരുക്കത്തിലാണ് ഹാദിയയെന്നും രേഖാ ശര്‍മ കൂട്ടിച്ചേര്‍ത്തു. ഹാദിയ വിഷയത്തില്‍ മനുഷ്യാവകാശലംഘനം നടന്നുവെന്ന മാധ്യമങ്ങളുടെ ആരോപണം ശരിയല്ലെന്നും അവര്‍ ചൂണ്ടിക്കാട്ടി.

1

കേരളത്തില്‍ നിര്‍ബന്ധിത മതപരിവര്‍ത്തനമുണ്ടെന്നത് യാഥാര്‍ഥ്യമാണ്. എന്നാല്‍ അത് ലൗ ജിഹാദല്ലെന്നും രേഖാ ശര്‍മ വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട ഒരു കാര്യവും ഹാദിയയുമായി ചര്‍ച്ച ചെയ്തിട്ടില്ലെന്ന് അവര്‍ പറഞ്ഞു. ഹാദിയ കേസ് സുപ്രീം കോടതിയുടെ പരിഗണനയില്‍ ആയതിനാല്‍ ഹാദിയയുമായി സംസാരിച്ചതിന്റെ മുഴുവന്‍ വിശദാംശങ്ങളും പുറത്തുപറയാന്‍ സാധിക്കില്ലെന്നും രേഖാ ശര്‍മ പറഞ്ഞു.

2

കോട്ടയത്തെ വൈക്കത്തുള്ള ടിവി പുരത്തെ വീട്ടിലെത്തിയ രേഖാ ശര്‍മ ഏകദേശം 50 മിനിറ്റോളം ഹാദിയയുമായു സംസാരിച്ചു. അതിനു ശേഷമാണ് അവര്‍ മാധ്യമങ്ങളോട് കാര്യങ്ങള്‍ വിശദീകരിച്ചത്.

English summary
National womens commission chair person visits Hadiya
Please Wait while comments are loading...