കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വിദ്യാഭ്യാസ വായ്പ അടക്കേണ്ട, ഇനി 'റിലയന്‍സ്' വന്ന് വാങ്ങിക്കോളും!!!

  • By Muralidharan
Google Oneindia Malayalam News

പതിനായിരം കോടി രൂപയാണ് 2014 ല്‍ മലയാളികള്‍ പഠിക്കാനായി ലോണെടുത്തത് എന്നാണ് റിപ്പോര്‍ട്ട്. അയല്‍വക്കമായ തമിഴ്‌നാട്ടില്‍ പതിനാറായിരം കോടിയിലധികവും. രാജ്യത്തെ ആകെ വിദ്യാഭ്യാസ ലോണിന്റെ നല്‍പത് ശതമാനത്തോളം വരുമത്രെ ഇത് രണ്ടും ചേര്‍ന്നാല്‍.

ഈ തുകയുടെ മുക്കാല്‍പ്പങ്കും പൊതുമേഖലാ സ്ഥാപനങ്ങളാണ് നല്‍കിയിട്ടുള്ളത്. തിരിച്ചടവിന്റെ കാര്യം നോക്കിയാല്‍ പലതും പകുതിക്ക് വെച്ച് മുടങ്ങിയവയാണ്. തിരിച്ചടവ് തുടങ്ങിയിട്ട് പോലുമില്ലാത്ത കേസുകളും ഇഷ്ടം പോലെ. എന്ത് കാരണം കൊണ്ടായാലും വിദ്യാഭ്യാസ ലോണ്‍ നിഷേധിക്കാന്‍ ബാങ്കുകള്‍ക്കും കഴിയില്ല.

അപ്പോള്‍ പിന്നെ കൊടുത്ത പണം തിരിച്ചുപിടിക്കുക എന്നത് ബാങ്കുകളുടെ നിലനില്‍പിന്റെ പ്രശ്‌നമാണ്. അതിന് വേണ്ടി അവര്‍ എന്തുതന്നെ ചെയ്യില്ല? കാണൂ...

ആരുടെ ലോണാണ് മുടങ്ങുന്നത്

ആരുടെ ലോണാണ് മുടങ്ങുന്നത്

ലോണ്‍ നല്‍കിയ ബാങ്കുകളെ മാത്രമേ ആളുകള്‍ക്ക് പേടിയില്ലാതെയുള്ള. അതും പൊതുമേഖലാ ബാങ്കുകളെ. സ്വകാര്യബാങ്കുകളുടെ ലോണ്‍ കൃത്യം കൃത്യമായി അടയും. അല്ലെങ്കില്‍ വിവരം അറിയും എന്നത് തന്നെ കാരണം. പൊതുമേഖലയിലാകുമ്പോള്‍ നോട്ടീസ് വന്നാലും അത്രയ്ക്കത്രക്കേ ഉള്ളൂ എന്ന മട്ടിലാണ് ഇടപാടുകാര്‍ പലരും.

 ഇനി 'അവര്‍' വന്ന് ചോദിക്കും

ഇനി 'അവര്‍' വന്ന് ചോദിക്കും

എന്തായാലും വിദ്യാഭ്യാസ വായ്പയിലെ കിട്ടാക്കടങ്ങള്‍ പിരിച്ചെടുക്കുന്ന തലവേദന പൊതുമേഖലാ ബാങ്കുകള്‍ തല്‍ക്കാലം ഒഴിവാക്കുകയാണ്. ഇനി ബാങ്കുകള്‍ക്ക് പകരം സ്വകാര്യ കുത്തകകളാണ് പണം പിരിക്കാനായി എത്തുക. കിട്ടാനുള്ള പണം എങ്ങനെ വാങ്ങണം എന്ന് അവര്‍ക്ക് നന്നായി അറിയാം.

തുടക്കം എസ് ബി ടി തന്നെ

തുടക്കം എസ് ബി ടി തന്നെ

കേരളത്തിലെ വിദ്യാഭ്യാസ വായ്പയുടെ ഒരു പ്രധാനപങ്ക് എസ് ബി ടിയാണ് നല്‍കിയിരിക്കുന്നത്. ഏറ്റവും അധികം കിട്ടാക്കടങ്ങള്‍ ഉള്ളതും എസ് ബി ടിക്ക് തന്നെ. ഇനിയുള്ള ഇടപാടുകള്‍ റിലയന്‍സ് കമ്പനിയുമായി നടത്തണമെന്നാണ് എസ് ബി ടി ലോണെടുത്തവരോട് പറയുന്നത്. ഇത് കാണിച്ച് ബാങ്ക് കത്തും അയച്ചുതുടങ്ങിയിട്ടുണ്ട്.

ആരാണിവര്‍

ആരാണിവര്‍

ബാങ്കില്‍ നിന്നും എടുത്ത ലോണ്‍ നിങ്ങളോട് തിരിച്ചുചോദിക്കാന്‍ വരുന്ന ഇവര്‍ ആരാണ്. വന്‍കിട ഇടപാടുകാരുടെ കിട്ടാക്കടങ്ങള്‍ തിരിച്ചു പിടിക്കാന്‍ നിയോഗിക്കപ്പെട്ടിരുന്ന അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനികളാണ് ഇവര്‍. ഇതാദ്യമായിട്ടാണ് വിദ്യാഭ്യാസ വായ്പകള്‍ കൈകാര്യം ചെയ്യാന്‍ ഇവര്‍ ഒരുങ്ങുന്നത്.

എസ് ബി ടിക്ക് ഭീകര നഷ്ടം

എസ് ബി ടിക്ക് ഭീകര നഷ്ടം

വിദ്യാഭ്യാസ വായ്പകള്‍ എഴുതിത്തള്ളേണ്ടി വന്നാല്‍ അത് എസ് ബി ടിക്ക് ഭീകര നഷ്ടമായിരിക്കും. കേരളത്തിലെ വായ്പകളുടെ 80 ശതമാനവും നല്‍കിയിട്ടുള്ളത് എസ് ബി ടിയാണ്. 1.5 ലക്ഷത്തോളം അക്കൗണ്ടുകളിലായി 2400 കോടി രൂപയാണ് വായ്പയായി ഇവര്‍ നല്‍കിയിട്ടുള്ളത്.

ഒരു ലക്ഷത്തോളം അക്കൗണ്ടുകള്‍

ഒരു ലക്ഷത്തോളം അക്കൗണ്ടുകള്‍

ആദ്യഘട്ടത്തില്‍ 8000 അക്കൗണ്ടുകളാണ് റിലയന്‍സ് അസറ്റ് റീകണ്‍സ്ട്രക്ഷന്‍ കമ്പനിയെ എസ് ബി ടി ഏല്‍പ്പിച്ചിരിക്കുന്നത് എന്നാണ് അറിയുന്നത്.

ഇനിയെല്ലാം നേരിട്ട്

ഇനിയെല്ലാം നേരിട്ട്

ലോണുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും സ്വകാര്യ കമ്പനിക്ക് കൈമാറിയെന്നാണ് ബാങ്ക് ഇടപാടുകാരോട് പറയുന്നത്. കുടിശ്ശികയിനത്തില്‍ നിങ്ങള്‍ കമ്പനിക്ക് ബാധ്യതപ്പെട്ടവരായിരിക്കും എന്ന അറിയിപ്പും ഒപ്പമുണ്ട്

ബാങ്കിന്റെ വിശദീകരണം ഇങ്ങനെ

ബാങ്കിന്റെ വിശദീകരണം ഇങ്ങനെ

ബാങ്കിന് കിട്ടാനുള്ള കിട്ടാക്കടം മുഴുവന്‍ റിലയന്‍സിന് എഴുതിക്കൊടുത്തതിന്റെ ഭാഗമാണ് ഈ നീക്കമെന്നാണ് എസ് ബി ടി വിശദീകരിക്കുന്നത്.

കമ്പനിക്ക് എന്ത് കിട്ടും

കമ്പനിക്ക് എന്ത് കിട്ടും

നൂറിന് 15 രൂപയാണത്രെ കിട്ടാക്കടം പിരിച്ചുകൊടുത്താല്‍ സ്വകാര്യ കമ്പനികള്‍ക്ക് കിട്ടുക. മൂന്നു വര്‍ഷത്തില്‍ കൂടുതലായി കുടിശ്ശിക വരുത്തിയവരുടെ അക്കൗണ്ടുകളാണ് സ്വകാര്യ കമ്പനികള്‍ക്ക് കൈമാറുന്നത്.

സംഗതി പ്രശ്‌നമാകും

സംഗതി പ്രശ്‌നമാകും

കിട്ടാക്കടം പിരിക്കാന്‍ സ്വകാര്യ കുത്തകകള്‍ എത്തുന്നത് ഗുരുതരമായ സാമൂഹ്യപ്രശ്‌നങ്ങള്‍ക്ക് വഴിവെക്കും എന്ന ആശങ്കയിലാണ് ഇടപാടുകാര്‍. കിട്ടാനുള്ള പണം തിരിച്ചുപിടിക്കാന്‍ ഇവര്‍ എന്ത് മാര്‍ഗവും സ്വീകരിക്കും എന്നത് തന്നെ ആശങ്കയ്ക്ക് കാരണം.

English summary
Nationalized banks seek outside support to recover education loans.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X