'വായില്‍ പെപ്പര്‍ സ്പ്രേ അടിച്ചു, ഉറങ്ങാന്‍ പോലും അനുവദിച്ചില്ല': പൊലീസിനെതിരെ അഫ്‌സാന
പത്തനംതിട്ട: പൊലീസിനെതിരെ ഗുരുതര ആരോപണവുമായി നൗഷാദ് തിരോധാനക്കേസിലെ പ്രതി അഫ്‌സാന രംഗത്ത്. പൊലീസിന്റെ ക്രൂര മര്‍ദ്ദനം കാരണമാണ് ഭര്‍ത്താവിനെ കൊലപ്പെടുത്തിയെന്ന മൊഴി നല്‍കിയതെന്ന് അഫ്‌സാന ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ മാധ്യമങ്ങളോട് പറഞ്ഞു. നൗഷാദിനെ കൊലപ്പെടുത്തിയതാണെന്ന് മൊഴി നല്‍കാന്‍ പൊലീസാണ് തന്നെ നിര്‍ന്ധിച്ചതെന്ന് അഫ്‌സാന കൂട്ടിച്ചേര്‍ത്തു.
'വനിത പൊലീസ് ഉള്‍പ്പടെയുള്ളവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. വായില്‍ പെപ്പര്‍ സ്പ്രേ അടിച്ചു. പൊലീസ് പറഞ്ഞ സ്ഥലത്താണ് മൃതദേഹം കുഴിച്ചിട്ടെന്ന നിലയില്‍ കാണിച്ചുകൊടുത്തത്. ഉറങ്ങാന്‍ പോലും അനുവദിക്കാതെ പല സ്ഥലങ്ങളിലും കൊണ്ടുപോയി. എന്തുകൊണ്ടാണ് നൗഷാദ് മാറി നിന്നതെന്ന് അറിയില്ല. മദ്യപാനിയായ നൗഷാദ് തന്നെയും കുട്ടികളെയും മര്‍ദ്ദിച്ചിരുന്നു. താന്‍ നൗഷാദിനെ മര്‍ദ്ദിച്ചിവെന്നത് കള്ളമാണ്'- അഫ്‌സാന പറഞ്ഞു.

ഒന്നര വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നൗഷാദിനെ കാണാതായത്. നൗഷാദിനെ കൊലപ്പെടുത്തിയെന്നാണ് അഫ്‌സാന പൊലീസിന് നല്‍കിയ മൊഴി. നൗഷാദിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയെന്നാണ് മൊഴി നല്‍തിയത്. ഇതേ തുടര്‍ന്ന് പൊലീസ് അഫ്‌സാനയ്‌ക്കെതിരെ കൊലക്കുറ്റം ചുമത്തിയിരുന്നു. അറസ്റ്റ് ചെയ്ത അഫ്‌സാനയുമായി പൊലീസ് ഇവര്‍ താമസിച്ച വാടക വീട്ടില്‍ തെളിവെടുപ്പിന് എത്തിയിരുന്നു. തുടര്‍ന്ന് റിമാന്‍ഡിലായ അഫ്‌സാന അട്ടക്കുളങ്ങര വനിത ജയിലിലായിരുന്നു.
അതേസമയം, അഫ്സാനയ്ക്ക് ചില മാനസിക പ്രശ്നങ്ങളുണ്ടെന്നാണ് നൗഷാദ് പറയുന്നത്. ഭാര്യയെയും സുഹൃത്തുക്കളെയും പേടിച്ചാണ് നാട് വിട്ടതെന്നും തന്നെ ക്രൂരമായി മര്‍ദ്ദിച്ചെന്നും നൗഷാദ് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഭാര്യയുമായുള്ള പ്രശ്‌നങ്ങള്‍ കാരണമാണ് നാടുവിട്ടത്. തിരിച്ചുപോകാന്‍ താല്‍പര്യമില്ല. രാവിലെ പത്രവാര്‍ത്തയിലൂടെയാണ് വിവരങ്ങള്‍ അറിഞ്ഞതെന്നും നൗഷാദ് പറഞ്ഞിരുന്നു. അതിന് ശേഷമാണ് നൗഷാദ് പൊലീസ് സ്റ്റേഷനില്‍ ഹാജരായത്.
ആരോടും വലിയ അടുപ്പമില്ലാതെയാണ് നൗഷാദും കുടുംബവും പരുത്തിപ്പാറയിലെ വാടക വീട്ടില്‍ കഴിഞ്ഞത്. വിശാലമായ ഒരു പറമ്പിന് നടുവിലാണ് ഇവരുടെ വീട്. അവിടെ ഇപ്പോള്‍ ഇതര സംസ്ഥാന തൊഴിലാളികളാണ് താമസിക്കുന്നത്. മദ്യപിച്ച് കഴിഞ്ഞാല്‍ നൗഷാദ് സ്ഥിരമായി അഫ്സാനയെ മര്‍ദ്ദിക്കുമായിരുന്നെന്നും പലപ്പോഴും മര്‍ദ്ദനം സഹിക്കവയ്യാതെ അഫ്സാന തങ്ങളുടെ വീട്ടില്‍ എത്താറുണ്ടെന്ന് പ്രദേശവാസി പറഞ്ഞിരുന്നു.












Click it and Unblock the Notifications