കോട്ടയത്ത് ഹോട്ടല്‍ മുറിയെടുത്ത് മുന്‍ മിസ്റ്റര്‍ ഇന്ത്യയുടെ പീഡനശ്രമം; യുവതിക്ക് രക്തസ്രാവം, പരാതി
കോട്ടയം: കഴിഞ്ഞ ദിവസം ആയിരുന്നു കോട്ടയത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ച യുവതിയെ കടുത്ത രക്തസ്രാവത്തെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അബോധാവസ്ഥയില്‍ ആയിരുന്നു യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സംഭവം പീഡന ശ്രമം ആയിരുന്നു എന്ന് യുവതി തന്നെ പിന്നീട് പോലീസില്‍ മൊഴി നല്‍കിയിരുന്നു.
വാര്‍ത്ത പുറത്ത് വന്നതോടെ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവുകയും ചെയ്തു. ലൈംഗിക പീഡനത്തിനിടെ ആയിരുന്നു യുവതിക്ക് രക്തസ്രാവം ഉണ്ടായത്.
സംഭവത്തില്‍ നാവിക സേന ഉദ്യോഗസ്ഥനും മുന്‍ മിസ്റ്റര്‍ ഇന്ത്യയും ഒക്കെ ആയ മുരളി കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു എന്നാണ് പുതിയ വാര്‍ത്ത. മുരളി തന്നെ ആയിരുന്നു യുവതിയെ ആശുപത്രിയില്‍ എത്തിച്ചതും. ആ സംഭവങ്ങള്‍ ഇങ്ങനെയാണ്....

ഫേസ്ബുക്ക് സൗഹൃദം
ഫേസ്ബുക്ക് വഴിയാണ് യുവതിയും മുകേഷ് കുമാറും പരിചയപ്പെടുന്നത്. പിന്നീട് അത് കൂടുതല്‍ വളരുകയും ചെയ്തു. ഒടുവില്‍ മുരളി കുമാര്‍ യുവതിയെ ഭക്ഷണം കഴിക്കുന്നതിനായി ഹോട്ടലിലേക്ക് ക്ഷണിക്കുകയായിരുന്നത്രെ.

നാവിക സേന ഉദ്യോഗസ്ഥന്‍
നാവിക സേനയില്‍ പെറ്റി ഓഫീസര്‍ ആണ് മുരളി കുമാര്‍. യുവതിയുമായുള്ള ഫേസ്ബുക്ക് സൗഹൃദം നേരിട്ടുള്ള സൗഹൃദമായി ഇതിവകം വളര്‍ന്നിരുന്നു. വീട്ടുകാരുമായി പോലും ഇയാള്‍ അടുത്ത ബന്ധം ഉണ്ടാക്കിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഹോട്ടലില്‍ മുറിയെടുത്തു
കഴിഞ്ഞ ദിവസം ആയിരുന്നു ഇയാള്‍ കോട്ടയത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്തത്. യുവതിയെ ഭക്ഷണം കഴിക്കുന്നതിനായി മുറിയിലേക്ക് ക്ഷണിക്കുകയും ചെയ്തു. എന്നാല്‍ അവിടെ വച്ച് ഇയാള്‍ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നു എന്നാണ് ആരോപണം.

കടുത്ത രക്തസ്രാവം
പീഡനശ്രമത്തിനിടെ യുവതിക്ക് കടുത്ത രക്തസ്രാവം ഉണ്ടായി. ബോധരഹിതയാവുകയും ചെയ്തു. മുകേഷ് കുമാര്‍ തന്നെയാണ് യുവതിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചതും. പിന്നീട് യുവതിക്ക് ബോധം വന്നതോടെയാണ് പീഡനശ്രമം സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വന്നത്.

പരസ്പര സമ്മതത്തോടെ
എന്നാല്‍ പീഡനാരോപണം മുരളി കുമാര്‍ നിഷേധിച്ചു എന്നാണ് വിവരം. പരസ്പര സമ്മതത്തോടെ ആയിരുന്നു ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടത് എന്നും അതിനിടെ രക്തസ്രാവം ഉണ്ടാവുകയായിരുന്നു എന്നും ആണ് ഇയാളുടെ വാദം. എന്നാല്‍ യുവതി പരാതിയില്‍ ഉറച്ച് നില്‍ക്കുകയായിരുന്നു.

മുന്‍ മിസ്റ്റര്‍ ഇന്ത്യ
നാവിക സേനയിലെ ഉദ്യോഗസ്ഥനായ മുരളി കുമാര്‍ മുന്‍ മിസ്റ്റര്‍ ഇന്ത്യ ആണ്. മിസ്റ്റര്‍ ഏഷ്യ ശരീര സൗന്ദര്യ മത്സരത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മത്സരിച്ചിട്ടും ഉണ്ട്. വിവാഹിതനായ ഇയാള്‍ രണ്ട് കുട്ടികളുടെ പിതാവും ആണ് എന്നാണ് വിവരം.

പരാതി പ്രകാരം
എന്തായാലും യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ മുരളി കുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മുരളികുമാറിന്റെ വാദങ്ങളെ കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്.