കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശശി തരൂരിനെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്ന് പിസി ചാക്കോ; ബിജെപിയെ നേരിടാന്‍ കഴിവുള്ള നേതാവ്

Google Oneindia Malayalam News

കണ്ണൂര്‍: ശശി തരൂര്‍ എംപിയെ പുകഴ്ത്തി എന്‍സിപി സംസ്ഥാന അധ്യക്ഷന്‍ പിസി ചാക്കോ. ബിജെപിയെ പ്രതിരോധിക്കാന്‍ കഴിവുള്ള കോണ്‍ഗ്രസിലെ ഏക നേതാവാണ് തരൂര്‍ എന്ന് പിസി ചാക്കോ പറഞ്ഞു. ശശി തരൂര്‍ എന്‍സിപിയിലേക്ക് വന്നാല്‍ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മലബാര്‍ സന്ദര്‍ശനത്തിന് സമാനമായ വിവാദങ്ങള്‍ തരൂരിന്റെ കോട്ടയം, പത്തനംതിട്ട സന്ദര്‍ശനത്തിനിടെയും തുടരുകയാണ്. ഇക്കാര്യത്തില്‍ യുഡിഎഫിലെ രണ്ടാം കക്ഷിയായ മുസ്ലിം ലീഗിനും എതിര്‍പ്പുണ്ട്. അതിനിടെയാണ് തരൂരിനെ സ്വീകരിക്കാന്‍ തയ്യാറാണെന്ന പിസി ചാക്കോയുടെ പ്രതികരണം. വിശദാംശങ്ങള്‍ ഇങ്ങനെ...

1

മികച്ച കഴിവുള്ള വ്യക്തിയാണ് ശശി തരൂര്‍. ഇത് മനസിലാക്കാത്ത ഏക പാര്‍ട്ടി കോണ്‍ഗ്രസാണ്. വിഴിഞ്ഞം സമര വിഷയത്തില്‍ തരൂര്‍ എടുത്ത നിലപാടിനെയും പിസി ചാക്കോ സ്വാഗതം ചെയ്തു. തുറമുഖ നിര്‍മാണം നിര്‍ത്തുന്നത് ഒഴികെ സമര സമിതിയുടെ എല്ലാ ആവശ്യങ്ങളോടും എനിക്ക് യോജിപ്പാണ് എന്ന തരൂരിന്റെ നിലപാട് മികച്ചതാണ്. രാഷ്ട്രീയ പക്വതയ്ക്ക് ഉദാഹരണമാണ്. കോണ്‍ഗ്രസിനെ മറ്റു നേതാക്കള്‍ക്ക് ഇത്തരം അഭിപ്രായം പറയാന്‍ സാധിക്കുമോ. തരൂരിനെ കോണ്‍ഗ്രസ് വേണ്ടെന്ന് വച്ചാലും തിരുവനന്തപുരം എംപിയായി അദ്ദേഹം തുടരുമെന്നും പിസി ചാക്കോ പറഞ്ഞു.

2

കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തിരഞ്ഞടുപ്പില്‍ ശശി തരൂര്‍ മല്‍സരിച്ചതോടെയാണ് അദ്ദേഹം ചില നേതാക്കള്‍ക്ക് അനഭിമതനായത്. ശേഷം അദ്ദേഹം നടത്തിയ മലബാര്‍ പര്യടനത്തിനിടെ വിവാദം രൂക്ഷമായി. പുതിയ ഗ്രൂപ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ് എന്ന വിമര്‍ശനമാണ് ഉയര്‍ന്നത്. തരൂര്‍ പങ്കെടുക്കുന്ന പരിപാടി മുടക്കാന്‍ ചില നേതാക്കള്‍ ശ്രമിച്ചു എന്ന ആക്ഷേപവും ഉയര്‍ന്നു.

3

തരൂര്‍ പങ്കെടുക്കുന്ന കോഴിക്കോട്ടെ പരിപാടിയില്‍ നിന്ന് യൂത്ത് കോണ്‍ഗ്രസ് പിന്‍മാറിയതും ഡിസിസി പരിപാടിക്കെതിരെ രംഗത്തുവന്നതുമെല്ലാം തരൂര്‍ വിരുദ്ധ നീക്കങ്ങളുടെ ഭാഗമായി വിലയിരുത്തപ്പെട്ടു. ശശി തരൂര്‍ കോട്ടയത്തും പത്തനംതിട്ടയിലും പരിപാടികളില്‍ പങ്കെടുത്ത വേളയിലും സമാനമായ രീതിയില്‍ കോണ്‍ഗ്രസില്‍ പുകച്ചിലുണ്ട്.

4

കേരളത്തിലുടനീളം സംസാരിക്കണമെന്നും കോണ്‍ഗ്രസിന്റെ സന്ദേശം എത്തിക്കണമെന്നും തന്നോട് ആവശ്യപ്പെട്ടത് പ്രതിപക്ഷ നേതാവ് വിഡി സതീശനാണ് എന്ന് ശശി തരൂര്‍ അടൂരില്‍ സംസാരിക്കവെ പറഞ്ഞു. മൂന്ന് തവണ സതീശന്‍ ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. പിന്നെ എന്തുകൊണ്ടാണ് വിവാദമുണ്ടാകുന്നത് എന്ന് വ്യക്തമല്ലെന്നും വിവാദമുണ്ടാക്കുന്നവരോട് തന്നെ ചോദിക്കൂ എന്നും തരരൂര്‍ പറഞ്ഞു.

5

അതേസമയം, യുഡിഎഫിലെ ഘടക കക്ഷികള്‍ക്ക് ശശി തരൂരിനോട് അനുകമ്പയുണ്ട്. തരൂരിനെ അനുകൂലിച്ചാണ് മുസ്ലിം ലീഗ് നിലപാട് സ്വീകരിക്കുന്നത്. മലബാര്‍ പര്യടനത്തിന്റെ ഭാഗമായി തരൂര്‍ പാണക്കാടെത്തി സാദിഖലി ശിഹാബ് തങ്ങളെയും കുഞ്ഞാലിക്കുട്ടിയെയും കണ്ടിരുന്നു. അതേസമയം, തരൂര്‍ വിഷയം നിരന്തരം ചര്‍ച്ചയാകുന്നത് അലോസരപ്പെടുത്തുന്നു എന്നാണ് മുസ്ലിം ലീഗ് എംഎല്‍എമാരുടെ യോഗത്തിലെവിലയിരുത്തല്‍.

ഗുജറാത്ത് തിരഞ്ഞെടുപ്പ്: ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടി 16 സീറ്റുകള്‍; പതിയെ കയറി കോണ്‍ഗ്രസ്...ഗുജറാത്ത് തിരഞ്ഞെടുപ്പ്: ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടി 16 സീറ്റുകള്‍; പതിയെ കയറി കോണ്‍ഗ്രസ്...

6

കോണ്‍ഗ്രസിലെ അഭിപ്രായ ഭിന്നതകള്‍ യുഡിഎഫിനെ ബാധിക്കുന്നു. കോട്ടയത്ത് തരൂര്‍ വിഷയത്തില്‍ വിവാദം തുടരുകയാണ്. ഇങ്ങനെ മുന്നോട്ട് പോയാല്‍ യുഡിഎഫിന് ഭരണം ലഭിക്കാനുള്ള സാധ്യത ഇല്ലാതാകും. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. ആവശ്യമെങ്കില്‍ സാദിഖലി ശിഹാബ് തങ്ങള്‍ ഇടപെടണമെന്നും മുസ്ലിം ലീഗ് എംഎല്‍എമാര്‍ നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി ഇന്ന് ചേര്‍ന്ന യോഗത്തില്‍ അഭിപ്രായപ്പെട്ടു.

സൗദിയില്‍ കൂറ്റന്‍ ഹോട്ടല്‍ പണിയുന്നു; കണ്ണഞ്ചിപ്പിക്കും സൗകര്യങ്ങള്‍... ലോകത്തെ ഏറ്റവും വലുത്സൗദിയില്‍ കൂറ്റന്‍ ഹോട്ടല്‍ പണിയുന്നു; കണ്ണഞ്ചിപ്പിക്കും സൗകര്യങ്ങള്‍... ലോകത്തെ ഏറ്റവും വലുത്

English summary
NCP Kerala State President PC Chacko Says His Party Ready to Receive Shashi Tharoor If He Come
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X